1 GBP = 87.50 INR                       

BREAKING NEWS

ധ്യാനഗുരു ഫാദര്‍ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും; ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ജനിക്കുന്നത് അവിഹിതബന്ധവും സ്വയംഭോഗവും സ്വവര്‍ബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച മലയാളി വൈദികനെ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയും രംഗത്ത്;വിവാദ സീറോ മലബാര്‍ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവില്‍

Britishmalayali
kz´wteJI³

ട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച് കൊണ്ട് സംസാരിച്ചതിന്റെ പേരില്‍ വന്‍ വിവാദത്തില്‍ അകപ്പെട്ട സീറോമലബാര്‍ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദര്‍ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭയും രംഗത്തെത്തി. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ ജനിക്കുന്നത് രക്ഷിതാക്കളുടെ അവിഹിതബന്ധവും സ്വയംഭോഗവും സ്വവര്‍ബന്ധങ്ങളും മൂലമാണെന്ന് പ്രസംഗിച്ച ഈ മലയാളി വൈദികനെ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ മെത്രാപ്പൊലീത്തയുാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തല്‍ഫലമായി വിവാദ സീറോ മലബാര്‍ സഭാ വൈദികന്റെ വചന പ്രഘോഷണം ത്രിശങ്കുവിലായിരിക്കുകയാണ്.

അയര്‍ലണ്ടിലെ ഡബ്ലിനിലെ ആര്‍ച്ച് ബിഷപ്പായ ഡയാര്‍മുയ്ഡ് മാര്‍ട്ടിനാണ് വാളമനാലിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയ്ക്ക് അയര്‍ലണ്ടില്‍ ഏതാണ്ട് 4000ത്തോളം അംഗങ്ങളാണുള്ളത്.ഓട്ടിസം, ഹൈപ്പര്‍ ആക്ടിവിറ്റി പോലുള്ള രോഗങ്ങള്‍ കുട്ടികളിലുണ്ടാകുന്ന പ്രവണത വര്‍ധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാല്‍ പ്രസംഗിച്ചിരുന്നത്.അവിഹിത ബന്ധം, സ്വയംഭോഗം, സ്വവര്‍ഗബന്ധം, നീലച്ചിത്രങ്ങള്‍ കാണല്‍, തുടങ്ങിയ ദുശീലങ്ങള്‍ക്ക് അടിമപ്പെടുന്നവര്‍ തുടര്‍ന്ന് വിവാഹിതരാവുമ്പോള്‍ അവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം , ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയവ ബാധിക്കാന്‍ കാരണമാകുമെന്നായിരുന്നു വിശ്വാസികള്‍ക്കായുള്ള പ്രസംഗത്തില്‍ വാളമനാല്‍ ആരോപിച്ചിരുന്നത്.

ഇത്തരക്കാര്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഫാദര്‍ ആരോപിച്ചിരുന്നത്. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ മൃഗതുല്യരായിരിക്കുമെന്നും ഫാദര്‍ വാളമനാല്‍ ആരോപിച്ചിരുന്നു. ഇതിന് മുമ്പ് താന്‍ ഡബ്ലിന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയെ സുഖപ്പെടുത്തിയിരുന്നുവെന്ന അവകാശവാദവും വളമനാല്‍ പുറപ്പെടുവിച്ചിരുന്നു. ഓട്ടിസത്തിന്റെയും ഹൈപ്പര്‍ ആക്ടിവിറ്റിയുടെയും ദുരാത്മാവുകളെ താന്‍ ജീസസിന്റെ ബലത്തില്‍ പിടിച്ച് കെട്ടിയെന്നാണ് ഫാദര്‍ അവകാശപ്പെട്ടിരുന്നത്.

അയര്‍ലണ്ടിലേക്കുള്ള മറ്റൊരു സന്ദര്‍ശനത്തിനിടെ ലിമെറിക്കിലെ മറ്റൊരു കുട്ടിയെ സുഖപ്പെടുത്തിയെന്നും വളമനാല്‍ അവകാശപ്പെട്ടിരുന്നു.നിലവില്‍ ആ കുട്ടി സ്വാഭാവികമായി പഠിച്ച് മുന്നോട്ട് പോകുന്നുവെന്നും ഫാദര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വരുന്ന ഒക്ടോബര്‍ 26, 27, 28 തീയതികളിലായി തലാഗ്ട്ടില്‍ വച്ച് നടക്കുന്ന വചന പ്രഘോഷണം നടത്താനാണ് വളമനാലിനെ സീറോ മലബാര്‍ കത്തോലിക്കാ സഭ ക്ഷണിച്ചിരുന്നത്. വളമനാലിനെ അയര്‍ലണ്ടിലേക്ക് വചനപ്രഘോഷണത്തിന് ക്ഷണിക്കരുതെന്നാണ് ഡബ്ലിന്‍ അതിരൂപതയുടെ ചുമതലയുള്ള വ്യക്തി ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്റെ വക്താവ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്ന വളമനാലിനെ അയര്‍ലണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയിലെ അംഗങ്ങളില്‍ ചിലര്‍ ഒരു പെറ്റീഷന്‍ ലോഞ്ച് ചെയ്ത് മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് ചാര്‍ലി ഫ്‌ലാനഗനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാള്‍ അയര്‍ലണ്ടില്‍ വന്ന് ഇവിടെ ജീവിക്കുന്നവരെ അപമാനിക്കാന്‍ അനുവദിക്കില്ലെന്നാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയിലെ ഒരു അംഗം ദി ഐറിഷ് ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഈ പുരോഹിതന്റെ മറ്റൊരു പ്രസംഗം കേള്‍ക്കാനിട വരരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയര്‍ലണ്ടിലെ ഇന്ത്യന്‍കുടിയേറ്റക്കാര്‍ പിന്തുണച്ചിട്ടുണ്ട്.ഇത്തരത്തില്‍ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികന്‍ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാര്‍ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനില്‍ ഒപ്പിട്ടിരിക്കുന്നത്. വളമനാല്‍ വംശീയ വെറി പൂണ്ട വൈദികനാണെന്നാണ് ഈ പെറ്റീഷനില്‍ ഒപ്പിട്ടിരിക്കുന്ന ന്യൂസിലാണ്ടിലെ റിച്ചാര്‍ഡ് തുറുതേണ്‍ പ്രതികരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category