1 GBP = 87.20 INR                       

BREAKING NEWS

മിനി ചേച്ചിയുടെ ഓര്‍മ്മയില്‍ വിതുമ്പി സ്വിന്‍ഡന്‍ മലയാളികള്‍; വെറും രണ്ടാഴ്ച കൊണ്ട് ഇല്ലാതായത് ഇരുപത്താണ്ടിലെ സ്‌നേഹസൗഹൃദം; പുതിയ വീട്ടില്‍ കൊതി തീരെ കിടന്നുറങ്ങാതെ മിനി മറയുമ്പോള്‍ സ്റ്റീഫനും കുട്ടികള്‍ക്കും സ്വാന്തനമായി നാടൊന്നാകെ കൂടെയെത്തുന്നു; നമുക്കും ഒരുമിച്ച്‌ കൈകോര്‍ക്കാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരു നാടിന്റെ സൗഹൃദ തുരുത്താണ് ഇന്നലെ ഇല്ലാതായത്. സ്വിണ്ടന്‍ എന്ന കൊച്ചുപട്ടണത്തിലെ നിറസാന്നിധ്യമായി സ്റ്റീഫന്‍ ഇമ്മാനുവലിന്റെ പത്‌നി മിനി ചേച്ചിയെന്ന മിറിയം വെറും രണ്ടാഴ്ച കൊണ്ട് നടന്നു മറയുമ്പോള്‍ അത് സ്വിണ്ടന്‍ മലയാളികള്‍ക്ക് മറക്കാനാകുന്നില്ല . കഴിഞ്ഞ ഇരുപത്താണ്ടിലെ സ്‌നേഹ കൂട്ടായ്മായിലെ ഒരിതളാണ് കൊഴിഞ്ഞു വീണിരിക്കുന്നത്. മിനി ഈ കാലമത്രയും സ്റ്റീഫന് തണലായി നിന്നപ്പോള്‍ സ്റ്റീഫന്‍ എന്ന വന്മരമാണ് സ്വിണ്ടന്‍ മലയാളികള്‍ക്ക് തണലായി മാറിയത് . അതിനാലാണ് അപ്രതീക്ഷിതമായി എത്തിയ മരണം ആ കുടുംബത്തെ നീറി പിടയാന്‍ വഴി ഒരുക്കുമ്പോള്‍ സ്വാന്തനമായി ഒരു നാടിന്റെ ഒന്നാകെ സ്‌നേഹം ആ കുടുംബത്തെ പൊതിയുന്നത് . പെന്റക്കൊസ്ത് വിശ്വാസിയയായ സ്റ്റീഫനും മിനിയും ജാതി മത വത്യാസം നോക്കാതെ ഏവരെയും സ്‌നേഹിച്ചു കൊണ്ടിരുന്നപ്പോള്‍ വലിയൊരു സ്‌നേഹക്കൂട്ടായ്മായാണ് സ്വിണ്ടനില്‍ പിറന്നു വീണത് . യുകെയില്‍ ചെണ്ടമേളത്തിന്റെ ഗംഭീര നാദം സൃഷ്ടിച്ച ആദ്യ സംഘങ്ങളില്‍ ഒന്ന്.
കൂട്ടയമയുടെ കരുത്തായി സ്വിണ്ടന്‍ സ്റ്റാര്‍ യുകെയില്‍ എല്ലായിടത്തും എത്തിയത് സ്റ്റീഫന്‍ ഇമ്മാനുവലിന്റെയും ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഉള്ള സുജിത്തിന്റെയും ചുമലിലൂടെയാണ്. ആ കരുത്തിലാണ് 2011 ലില്‍ ബ്രിട്ടീഷ് മലയാളി ആദ്യമായി അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് സമ്മാനിച്ചത് . ആ പരിപാടി ഇല്ലാതാകാന്‍ മാഞ്ചസ്റ്ററിലെ പ്രാഞ്ചിയേട്ടന്‍ സമ്മാനമായി നല്കമെന്നേറ്റ പതിനായിരം പൗണ്ട് പുച്ഛത്തോടെ തള്ളിയത് സുജിത്തും സ്റ്റീഫനും ചേര്‍ന്ന സംഘമാണ്. സൗഹൃദത്തിന്റെ വഴിയില്‍ നന്മയും സ്‌നേഹവും മാത്രമാണ് കൈമുതല്‍ ആണെന്ന് യുകെ മലയാളികളെ കാണിച്ചു തന്ന സ്‌നേഹകൂട്ടായ്മ കൂടിയാണ് സ്വിണ്ടന്‍ സ്റ്റാര്‍സ്. സ്റ്റീഫന്‍ ആ കൂട്ടയമയുടെ നേടും തൂണ്‍ ആയി നിന്നപ്പോള്‍ സ്റ്റീഫന്റെ കുടുംബത്തിന്റെ നെടിയാണി ആയി മാറുക ആയിരുന്നു മിനി. മക്കളെ ഏറെ സ്‌നേഹിച്ചു അവരുടെ പഠനത്തിന് വേണ്ട ശ്രദ്ധ നല്‍കി കുടുംബത്തെ കരകയറ്റാന്‍ ജീവിതം പ്രയോജനപ്പെടുത്തിയ മലയാളി നേഴ്‌സ് എന്ന വിശേഷണമാകും മിനിക്ക് ഏറ്റവും യോജിക്കുക.
സ്റ്റീഫന്‍ മലയാളി സമൂഹത്തിനു നല്‍കിയ സ്‌നേഹവും കരുത്തും പോലെ തന്നെയാണ് മിനി സ്വന്തം ജോലിയിടത്തു സഹപ്രവര്‍ത്തകര്‍ക്കായി നല്‍കിയതും. ഹോസ്പിറ്റലില്‍ സീനിയര്‍ നേഴ്സായി ജോലി ചെയ്തിരുന്ന മിനി ആവോളം സ്‌നേഹം നല്‍കിയാണ് സഹപ്രവര്‍ത്തകരെ കൂടെ നിര്‍ത്തിയിരുന്നത്. അതിനാല്‍ അതിവേഗം പടര്‍ന്നു കയറിയ ക്യാന്‍സര്‍ തിരിച്ചറിഞ്ഞു ക്രിട്ടിക്കല്‍ കെയറില്‍ മിനിയെ പ്രവേശിപ്പിച്ചപ്പോഴും സഹപ്രവര്‍ത്തകര്‍ തന്നെയാണ് ശുശ്രൂഷിക്കാന്‍ എത്തിയത്. നിറമിഴികളോടെ സങ്കടം ഒതുക്കിയാണ് അവര്‍ മിനിയുമായി അവസാന നാളുകള്‍ പങ്കിട്ടത്. ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒപ്പമുള്ളവരോട് ഒരു പോലെ സ്‌നേഹം കാട്ടുന്ന വെത്യസ്ത ജീവിതാനുഭമാണ് ഇവര്‍ പങ്കിടുന്നതും.

കഴിഞ്ഞ ഇരുപതു വര്‍ഷമായി സ്റ്റീഫനും മിനിയും നാട്ടില്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതില്‍ മുന്‍കൈ എടുത്തിരുന്നതിനാല്‍ യുകെയില്‍ സ്വന്തമായി വീട് പോലും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. വെറും മൂന്നു മാസം മുന്‍പാണ് ഇവര്‍ അങ്ങനെയൊരു ആഗ്രഹം സാധിച്ചെടുത്തത്. സ്വന്തമായി ലഭിച്ച വീട്ടില്‍ കൊതി തീരും വരെ ഉറങ്ങാന്‍ മിനിക് വിധി അവസരം നല്‍കിയില്ല എന്നതാണ് സത്യം . പുതിയ വീട്ടിലേക്കു സുഹൃത്തുക്കളെയും മറ്റും ക്ഷണിക്കാന്‍ മിനി കാട്ടിയ ഉത്സാഹത്തിനിടയ്ക്കാണ് സകലതും കീഴ്‌മേല്‍ മറിച്ചു രോഗവാര്‍ത്ത എത്തുന്നത്. അവിടെയും വിധി മിനിക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്ന ആനുകൂല്യം നല്കാന്‍ തയാറായില്ല. വെറും രണ്ടാഴ്ച കൊണ്ട് ജീവന്‍ എടുക്കുക ആയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ മിനി ഭാഗ്യവതിയുമാണ്. രോഗം ബാധിച്ച ശരീരവുമായി , കഠിനമായ വേദനകളിലൂടെ കീമോയും മറ്റും നല്‍കുന്ന അധികരിച്ച വേദന ഏറ്റുവാങ്ങാതെയാണ് മരണത്തിനു കീഴടങ്ങിയത് എന്നത് ബന്ധുക്കള്‍ക്ക് തെല്ലു ആശ്വാസമായി മാറുകയാണ്.

കുട്ടികളുടെയും ഉറ്റ ബന്ധുക്കളുടെയും ആഗ്രഹ പ്രകാരം ജീവിതം മോഹിച്ചെത്തിയ നാട്ടില്‍ തന്നെ മിനിക്ക് അന്ത്യവിശ്രമവും ഒരുങ്ങുകയാണ് . ഇത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെ കടന്നു പോകുന്ന സ്റ്റീഫനും കുഞ്ഞുങ്ങള്‍ക്കും തണലായി സ്‌നേഹക്കുട നിവര്‍ത്താന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരും ഒരുമിക്കില്ലെ... കുടുംബത്തെ സഹായിക്കണം എന്നാവശ്യപ്പെട്ടു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനില്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന എത്തിയതോടെ സ്്റ്റീഫനെയും കുടുംബത്തിനെയും സഹായമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സാധിക്കുമെങ്കില്‍ വിര്‍ജിന്‍ മണി വഴി മാത്രം സഹായം നല്‍കുക; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്
നമുത്ത് ഒരുമിച്ച് സ്റ്റീഫനെയും മക്കളെയും സഹായിക്കാം. നിങ്ങള്‍ നല്‍കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതു സ്വര്‍ഗത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിപ്പിക്കാന്‍ ഉപകരിക്കുമെന്നുറപ്പുണ്ട്. മറക്കാതെ, വിര്‍ജിന്‍ മണി ലിങ്ക് വഴി പണം നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടു വീതം കുടുംബത്തിന് കൈമാറും. എത്ര പൗണ്ട്, എത്ര പേര്‍ നല്‍കി എന്ന് എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയുകയും ചെയ്യാം.പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
 
വെറും രണ്ടാഴ്ച്ച മുമ്പ് മാത്രം ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സയിലായിരുന്ന മറിയം സ്റ്റീഫന്‍ ഇന്നലെയാണ് വിട പറഞ്ഞത്. പരേതയ്ക്ക് 49 വയസായിരുന്നു പ്രായം.സ്വിന്‍ഡന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ ആശുപത്രിയിലായിരുന്നു മരണം. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയാണ് മറിയം. ഏകദേശം 20 വര്‍ഷമായി സ്വിന്‍ഡനിലാണ് മറിയവും കുടുംബവും താമസിച്ച് വരുന്നത്.രണ്ടാഴ്ച്ചക്ക് മുമ്പ് വയറിന് ഉണ്ടായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മറിയത്തിന് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബ്രസ്റ്റ് കാന്‍സറായിരുന്നെങ്കിലും രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം വിളിച്ചത്.ടാക്‌സി ഡ്രൈവറായ സ്റ്റീഫന്‍ ബേബിയാണ് ഭര്‍ത്താവ്. അക്സ് സ്റ്റീഫന്‍, ആന്‍ഡ്രൂസ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.
ബാങ്ക് അക്കൗണ്ട് വഴി നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Mariyam Appeal 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category