1 GBP = 88.70 INR                       

BREAKING NEWS

രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്ത് വനിതാ പ്രാതിനിധ്യം;കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് നവ നേതൃത്വം

Britishmalayali
kz´wteJI³

2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക, സാമൂഹിക, കലാ-കായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ 2019-2020 വര്‍ഷത്തേക്കുള്ള 22 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹത്തിലെ സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തികൊണ്ട് ഒരു വനിതയെയാണ്  പ്രസിഡന്റായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. 

ഇത് രണ്ടാം തവണയാണ് കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ അമരത്ത് വീണ്ടും ഒരു വനിത കടന്നുവരുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കഴിവും നേതൃപാടവവുമുള്ള വനിതകള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങുവാനുള്ള ഊര്‍ജ്ജം പകരുന്നതിനാണ്  കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ നേതൃസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത്. മികച്ച രീതിയില്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപൂര്‍വ്വം മുന്നോട്ടു നയിച്ച് അസോസ്സിയേഷനെ ഒരുപടികൂടി ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ  ജോസ് വര്‍ഗ്ഗീസ് (പ്രസിഡന്റ്2018-19), അനില്‍ പുതുശ്ശേരി (സെക്രട്ടറി 2018-19), എന്നിവര്‍ സ്ഥാനമൊഴിയുമ്പോള്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ തുടക്കം മുതലുള്ളവരും സംഘടനാ പ്രവര്‍ത്തനപാടവം കൊണ്ടും പരിചയ സമ്പന്നതകൊണ്ടും സ്റ്റോക്ക് മലയാളികള്‍ക്കിടയിലെ സുപരിചിതരും ഒപ്പം സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ പുതുമുഖങ്ങളുമാണ് വരും നാളുകളില്‍ കെ.സി.എ.യെ നയിക്കുന്നത്.  

സംഘടനാ പാടവവും, പ്രവര്‍ത്തനമികവും, കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും നിറസാന്നിദ്ധ്യവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതയും റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സുമായ  ചന്ദ്രിക ഗൗരിയമ്മയാണ് പ്രസിഡന്റ്.

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ രൂപീകരണം മുതല്‍ സംഘടനയുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും നിറസാന്നിദ്ധ്യവും  സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനും മികച്ച സംഘടകനുമായ ബിജു മാത്യൂസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയവുമുള്ള സാക്രട്ടീസ് കുടിയിരിക്കല്‍ ഒരിക്കല്‍ കൂടി സെക്രട്ടറി പദമലങ്കരിക്കുബോള്‍ നിരവധി നടനവേദികളിലെ പുരസ്‌കാര ജേതാവും, അച്ചടക്കവും കൃത്യതയും ആത്മാര്‍പ്പണവും അതിലുപരി സംഘടനാ പ്രവര്‍ത്തനപാടവവുമുള്ള  റിന്റോ റോക്കി ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നു.

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കഴിഞ്ഞ ഭരണ സമിതിയിലെ ട്രഷററും സൗമ്യതയും മിതഭാഷണവും സംഘടനാപാടവവും വേണ്ടുവോളമുള്ള ശ്രീ. ജ്യോതിസ് ജോസഫിനെ തന്നെ ഈ കമ്മറ്റിയും ഏകകണ്ഠമായി  ട്രഷററായി തെരഞ്ഞെടുത്തു. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ഒട്ടനവധി സംഘടനകളില്‍ പ്രവര്‍ത്തിച്ച അറിവും പരിചയവും കൈമുതലായുള്ള സോഫി കുര്യാക്കോസാണ് ജോയിന്റ് ട്രഷറര്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി സമൂഹം പിച്ചവെച്ച നാള്‍മുതല്‍ തന്റെ കഴിവും ആത്മാത്ഥതയും അങ്ങേയറ്റം സമര്‍പ്പിച്ച്, ശ്രദ്ധേയ വ്യക്തിത്വത്തിനുടമയും കെ.സി.എ. അക്കാഡമിയെ അസ്സോസിയേഷന്റെ അഭിമാന സ്തംഭമാക്കി ഉയര്‍ത്തുകയും ചെയ്തബിനോയ് ചാക്കോയെ തന്നെയാണ് കെ.സി.എ. അക്കാഡമിയുടെ കോ-ഓഡിനേറ്ററായി ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം അച്ചടക്കവും കൃത്യതയും കൈമുതലായുള്ള ബിജു മാത്യൂവിനെയും ജോബ് കറുകപറമ്പിലിനെയും അക്കാഡമിയുടെ  ജോയിന്റ് കോ-ഓഡിനേറ്റര്‍മാരായി നിയമിച്ചു.

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ചാരിറ്റി രജിസ്ട്രേഷന്‍ മുതല്‍ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ നിറസാന്നിദ്ധ്യവും നിലവില്‍ കെ.സി.എ ചാരിറ്റിയുടെ കോ-ഓഡിനേറ്ററുമായ സൈജു മാത്യൂവിനെതന്നെ ഈ വര്‍ഷവും കെ.സി.എ ചാരിറ്റിയുടെ കോ-ഓഡിനേറ്ററായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.സാങ്കേതിക രംഗത്തെ വിദഗ്ദ്ധനും വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുള്ള സുദീപ് അബ്രാഹമാണ് പി.ആര്‍.ഒ സ്ഥാനം കൈകാര്യം ചെയ്യുന്നത്.

എക്സിക്കുട്ടീവ് അംഗങ്ങളായി ജോസ് വര്‍ഗ്ഗീസ്, അനില്‍ പുതുശേരി, സാബു അബ്രഹം,  ജോസ് ആന്റണി, രാജീവ് വാവ, സജി മത്തായി, .മിനി സുരേഷ്ബാബു, മേരി ബ്ലസന്‍,  സെബാസ്റ്റ്യന്‍ ജോര്‍ജ്, റെജി  ജോര്‍ജ്, ഷൈജു ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category