1 GBP = 86.30 INR                       

BREAKING NEWS

കുട്ടനാടിന്റെ ആര്‍പ്പു വിളിക്കും ആരവങ്ങള്‍ക്കുമായി ബെക്കിന്‍ഹെഡ് ഒരുങ്ങുന്നു; പതിനൊന്നാമത്‌ കുട്ടനാട് സംഗമം ജൂലൈ 6ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി യുകെയിലെ കുട്ടനാട്ടുകാര്‍ അവരുടെ ഹൃദയതാളവും ഒരുമയുടെ പ്രതീകവുമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന കുട്ടനാട് സംഗമത്തിന് ആര്‍പ്പു വിളികളും ആരവങ്ങളുമായി ബെക്കിന്‍ഹെഡില്‍ വേദി ഒരുങ്ങുകയാണ്. ജൂലൈ 6ാം തീയതി ശനിയാഴ്ച ബെര്‍ക്കിന്‍ഹെഡിലെ ഡോ. അയ്യപ്പ പണിക്കര്‍ നഗര്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളിലാണ് കുട്ടനാട് സംഗമത്തെ നിറ ഭംഗിയോടെ അണിയിച്ചൊരുക്കുന്നത്.

യുകെയിലെ പ്രദേശിക സംഗമങ്ങളില്‍ ഏറ്റവും ജനകീയമായ കുട്ടനാട് സംഗമം കുട്ടനാടിന്റെ സാംസ്‌കാരികവും പൈതൃകവും തനിമയും ഐക്യബോധ്യവും അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കുക ,ഏത് പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിന് ഒരു കൈ സഹായം എന്നീ ചിന്താധാരകളുടെ സമന്വയമായാണ് കുട്ടനാട് സംഗമം മുന്നോട്ട് നീങ്ങുന്നത്.

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തില്‍ പങ്കാളികള്‍ ആവുന്നതോടൊപ്പം കുട്ടനാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന മികച്ച സൗഹൃദ സംഗമമായി ആണ് പതിനൊന്നാമത് കുട്ടനാട് സംഗമം സംഘടിപ്പിക്കുന്നത് എന്ന് ജനറല്‍ കണ്‍വീനര്‍മാരായ റോയി മൂലംങ്കുന്നം ജോര്‍ജ് ജോസഫ് തോട്ടുകടവ് ജസി വിനോദ് മാലിയില്‍ എന്നിവര്‍ അറിയിച്ചു.

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും എന്ന വിഷയത്തില്‍ സിമ്പോസിയം, കുട്ടനാടിന്റെ തനതായ കലാ രൂപങ്ങളായ വഞ്ചിപ്പാട്ട് ഞാറ്റുപാട്ട്, തേക്കുപാട്ട്, കൊയ്ത്ത് പാട്ട്, വള്ളംകളിയുടെ ദൃശ്യാവിഷ്‌കരണം എന്നിവ സ്റ്റേജില്‍ അവതരിപ്പിക്കുക ,ജിസിഎസ്ഇഎ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് അവാര്‍ഡ്,കുട്ടനാടന്‍ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളുമായി കുട്ടനാട് സംഗമം വര്‍ണ്ണാഭമായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീനാ ബിജു കൊച്ചു തെള്ളിയില്‍ റിസപ്ഷന്‍ കണ്‍വീനേഴ്സ് ആയ വിനോദ് മാലിയില്‍, റെജി ജോര്‍ജ്, യാ റോയ് എന്നിവര്‍ അറിയച്ചു.

സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബീനാ ബിജുവിന്റെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ബീനു ബിജു - 07865198057 .

11ാം മത് കുട്ടനാട് സംഗമത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഈ മാസം 15ാം തീയിത ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജോര്‍ജ് ജോസഫ് തോട്ടുകടവിലിന്റെ വസതിയില്‍ കൂടുന്ന അവലോകന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബര്‍ക്കിന്‍ ഹെഡ് ടീം അറിയച്ചു. കുട്ടനാട് സംഗമം 2019 ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

വിലാസം:
Dr Ayyappapanikar Nagar
St Joseph Cathelic Primary School
Wood church Road 
Berkinhead
CH43 5UT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category