1 GBP = 95.35 INR                       

BREAKING NEWS

ആദ്യ ദിവസം മിനിക്ക് വേണ്ടി വായനക്കാര്‍ നല്കിയത് 235 പൗണ്ട് മാത്രം; ജീവിച്ച് കൊതിതീരാതെ മടങ്ങിയ സ്വിന്‍ഡനിലെ മലയാളി നഴ്‌സിന്റെ കുടുംബത്തിന്റെ കണ്ണൂനീര്‍ നിങ്ങള്‍ തുടക്കില്ലേ?

Britishmalayali
kz´wteJI³

മ്മുടെ സഹോദരിമാരില്‍ ഒരാള്‍ തന്നെയായിരുന്നില്ലേ കഴിഞ്ഞ ദിവസം അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയ സ്വിന്‍ഡനിലെ മിനി ചേച്ചിയെന്ന മറിയവും. അതുകൊണ്ട് തന്നെ ജീവിച്ച് കൊതീ തീരും മുമ്പ് മരണം വിളിച്ച മിനിക്കും അപ്രതീക്ഷിതമായി ഭാര്യ വിട പറഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ കഴിയുന്ന സ്റ്റീഫനും മക്കള്‍ക്കും കൈത്താങ്ങാകേട്ട ചുമതല നമുക്കില്ലേ? കുട്ടികളുടെയും ഉറ്റ ബന്ധുക്കളുടെയും ആഗ്രഹ പ്രകാരം ജീവിതം മോഹിച്ചെത്തിയ നാട്ടില്‍ തന്നെ മിനിക്ക് അന്ത്യവിശ്രമവും ഒരുങ്ങുമ്പോള്‍ അതിന് ഒരു കൈ സഹായകമാകാന്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇന്നലെ ഞങ്ങള്‍ കൈനീട്ടിയെങ്കിലും ആകെ ലഭിച്ചത് 235 പൗണ്ട് മാത്രമാണ്.
വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 200 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 35 പൗണ്ടും മാത്രമാണ് ഇന്നലെ ലഭിച്ചത്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഒമ്പത് പേരും ബാങ്ക് അക്കൗണ്ട് വഴി രണ്ട് പേരും മാത്രമാണ് നിങ്ങളില്‍ ഒരാളായ സഹോദരിക്ക് വേണ്ടി രംഗത്തെത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്കായുള്ള കുറച്ച് പണമെങ്കിലും ശേഖരിച്ച് കുടുംബത്തിന്റെ കണ്ണുനീരിന് താത്കാലികമായെങ്കിലും ശമനം ഉണ്ടാക്കി കൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

വെറും രണ്ടാഴ്ച്ച മുമ്പ് മാത്രം ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സയിലായിരുന്ന മറിയം സ്റ്റീഫന്‍ വ്യാഴാഴ്്ച്ച ആണ് വിട പറഞ്ഞത്. പരേതയ്ക്ക് 49 വയസായിരുന്നു പ്രായം.സ്വിന്‍ഡന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ ആശുപത്രിയിലായിരുന്നു മരണം. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയാണ് മറിയം.രണ്ടാഴ്ച്ചക്ക് മുമ്പ് വയറിന് ഉണ്ടായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മറിയത്തിന് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബ്രസ്റ്റ് കാന്‍സറായിരുന്നെങ്കിലും രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം വിളിച്ചത്.

കഴിഞ്ഞ ഇരുപതു വര്‍ഷമായി സ്റ്റീഫനും മിനിയും യുകെയില്‍ ആണ് ജീവിച്ചിരുന്നതെങ്കിലും സ്വന്തമായി വീട് പോലും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. വെറും മൂന്നു മാസം മുന്‍പാണ് ഇവര്‍ അങ്ങനെയൊരു ആഗ്രഹം സാധിച്ചെടുത്തത്. എന്നാല്‍ സ്വന്തമായി ലഭിച്ച വീട്ടില്‍ കൊതി തീരും വരെ ഉറങ്ങാന്‍ മിനിക് വിധി അവസരം നല്‍കിയില്ല എന്നതാണ് സത്യം .ഏകദേശം 20 വര്‍ഷമായി സ്വിന്‍ഡനിലാണ് മറിയവും കുടുംബവും താമസിച്ച് വരുന്നത്.ടാക്സി ഡ്രൈവറായ സ്റ്റീഫന്‍ ബേബിയാണ് ഭര്‍ത്താവ്. അക്‌സ് സ്റ്റീഫന്‍, ആന്‍ഡ്രൂസ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.

മിനിക്ക് യുകെയില്‍ അന്ത്യവിശ്രമവും ഒരുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യയുടെ അ്പ്രതീക്ഷിതമായി എത്തിയ വേര്‍പാട് മൂലം ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെ കടന്നു പോകുന്ന സ്റ്റീഫനും കുഞ്ഞുങ്ങള്‍ക്കും തണലായി സ്നേഹക്കുട നിവര്‍ത്താന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരും ഒരുമിക്കില്ലെ..നമുത്ത് ഒരുമിച്ച് സ്റ്റീഫനെയും മക്കളെയും സഹായിക്കാം. നിങ്ങള്‍ നല്‍കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതു സ്വര്‍ഗത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിപ്പിക്കാന്‍ ഉപകരിക്കുമെന്നുറപ്പുണ്ട്.
മറക്കാതെ, വിര്‍ജിന്‍ മണി ലിങ്ക് വഴി പണം നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടു വീതം കുടുംബത്തിന് കൈമാറും. എത്ര പൗണ്ട്, എത്ര പേര്‍ നല്‍കി എന്ന് എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയുകയും ചെയ്യാം.പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ബാങ്ക് അക്കൗണ്ട് വഴി നല്‍കുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Mariyam Appeal 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category