1 GBP = 97.60 INR                       

BREAKING NEWS

സ്വാമി ചിദാനന്തപുരിക്ക് ആദരവൊരുക്കാന്‍ നൂറു കണക്കിന് വിശ്വാസികള്‍ ഇന്ന് ബാലാജി ക്ഷേത്രത്തിലെത്തും; മണിക്കൂറുകള്‍ നീളുന്ന സാംസ്‌കാരിക പരിപാടികളുമായി ആദ്യ ഹൈന്ദവ മഹാസമ്മേളനം

Britishmalayali
kz´wteJI³

കവന്‍ട്രി : യുകെയിലെ മലയാളി ഹൈന്ദവരുടെ കുടിയേറ്റ ചരിത്രത്തില്‍ പുതിയ ചരിത്ര നിര്‍മ്മിതിയായി ഇന്ന് ഹിന്ദു മഹാ സമ്മേളനം. കേരളത്തില്‍ നിന്ന് എത്തിയ ആചാര്യ ശ്രേഷ്ടന്‍ സ്വാമി ചിദാനന്ദപുരിയെ സ്വീകരിക്കാന്‍ ഇന്ന് ഉച്ചമുതല്‍ നൂറു കണക്കിന് വിശ്വാസികളാണ് ബിര്‍മിങ്ഹാം ക്ഷേത്ര സന്നിധിയില്‍ എത്തുക. മണിക്കൂറുകള്‍ നീളുന്ന സാംസ്‌കാരിക പരിപാടികളോടെയാണ് സമ്മേളന പരിപാടികള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പ്രോഗ്രാം കോ ഓഡിനേറ്റര്‍ ഷിബു രാമകൃഷ്ണന്‍ അറിയിച്ചു.

സാധാരണ ചടങ്ങുകളില്‍ കാണുന്ന വിധം അനാവശ്യ പ്രസംഗങ്ങള്‍ ഒഴിവാക്കി സ്വാമി ചിദാനന്തപുരി മാത്രം സംസാരിക്കുന്ന വിധമാണ് പ്രോഗ്രാം ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം നടത്തുന്ന പ്രഭാഷണത്തെ തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ക്ക് ആശയ വിനിമയം സൃഷ്ടിക്കാനും അവസരമുണ്ട് . ഓരോ കുടുംബത്തിനും ഒരു ഭഗവദ് ഗീത സമ്മാനമായി നല്‍കുവാനും സംഘാടകര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സജീവമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജങ്ങളുടെ നേതൃത്വമാണ് ഹിന്ദു മഹാസമ്മേളനത്തിനു ചുക്കാന്‍ പിടിക്കുന്നത്. പത്തിലേറെ സമാജങ്ങളില്‍ നിന്നും സമ്മേളനത്തിന് പ്രതിനിധികള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ വഴി നടത്തിയ രജിസ്‌ട്രേഷനിലൂടെ 400 ഓളം പേരുടെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞതായി സട്ടന്‍ സദ്ഗമയ പ്രതിനിധി രാജേഷ് വക്തമാക്കി. അവശേഷിക്കുന്നവര്‍ക്കു ഇന്ന് സമ്മേളന സ്ഥലത്തു രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്.

രണ്ടു വര്ഷം മുന്‍പ് യുകെയിലെ മലയാളി ഹൈന്ദവര്‍ക് കൈത്താങ്ങായി മാറുനതിനു വേണ്ടി രൂപീകരിച്ച കേരള ഹിന്ദു വെല്‍ഫെയര്‍ ചെയര്‍മാന് ടി ഹരിദാസ് , ജഗദീഷ് നായര്‍ , കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ , തുടങ്ങിയവരും സമ്മേളന നടത്തിപ്പില്‍ സാന്നിധ്യമാകും. ആതിഥേയ ഹിന്ദു സമാജമായ ബിര്‍മിങ്ഹാം യൂണിറ്റിലെ രാജേഷ് റോഷന്‍, പദ്മകുമാര്‍ പിള്ള , കൃഷ്ണകുമാര്‍ പിള്ള , സജീഷ് തുടങ്ങി നിരവധി പേരാണ് സമ്മേളനം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ശബരിമല കര്‍മ്മ സമിതിയുടെ നായകത്വം ഏറ്റെടുത്ത ആചാര്യ ശ്രെഷ്ട്ടന്‍ ആദരണീയ സ്വാമി ചിദാനന്ദപുരി, യുകെ യിലെ ഹിന്ദു സമാജങ്ങള്‍ ഒന്നിച്ചെത്തുന്ന ഹിന്ദു മഹാ സമ്മേളനത്തിന് തിരി തെളിക്കുമ്പോള്‍ , അതില്‍ സാക്ഷിയാകുക എന്നത് പോലും ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളില്‍ ഒന്നായിരിയ്ക്കുമെന്നു വിവിധ ഹിന്ദു സമാജം ഭാരവാഹികള്‍ വക്തമാക്കുന്നു. യുകെയിലെ ഹൈന്ദവ സമൂഹത്തിനു ദിശാബോധവും സാഹോദര്യത്തിന്റെ സ്‌നേഹവും നല്‍കുന്ന ഈ കൂട്ടായ്മ വളരേണ്ടതും നിലനില്‍ക്കേണ്ടതും ഓരോരുത്തരുടെയും ആവശ്യമാണെന്ന ലക്ഷ്യത്തോടെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ബിര്‍മിങ്ഹാം, കവന്‍ട്രി , നോര്‍ത്തപ്റ്റന്‍, കാര്‍ഡിഫ് , ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സ്വിന്‍ഡന്‍, റെഡ്ഡിങ്, ഓക്‌സ്‌ഫോര്‍ഡ്, തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃതം നല്‍കുന്നത്.
swami temple address 
balaji temple / tividale- dudley
West Midlands B69 3DU 
time 2pm

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category