1 GBP = 91.00 INR                       

BREAKING NEWS

അര്‍ച്ചനാ കവിക്കും അച്ഛന്‍ ജോസ് കവിക്കും കൈയടിക്കാം; ഒടുവില്‍ തെറ്റ് കൊച്ചി മെട്രോ തിരിച്ചറിഞ്ഞു; ഓല ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ തീരുമാനമെടുത്ത് കെ എം ആര്‍ എല്‍; പാളത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി ഇളകി വീഴുന്നതിലെ അപാകതയും പരിശോധിക്കും; പ്രളയത്തില്‍ എല്ലാം നഷ്ടമായ ഡ്രൈവര്‍ക്ക് ആശ്വാസം; നടിയും മാധ്യമ പ്രവര്‍ത്തകനായ അച്ഛനും നടത്തിയ സോഷ്യല്‍ മീഡിയ ഇടപെടല്‍ ലക്ഷ്യം കാണുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി ഇളകിവീണ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍. നടി അര്‍ച്ചന കവി സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളി ഇളകിവീണത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനായിരുന്നു കൊച്ചി മെട്രോ ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ആദ്യം നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യത്തിലാണ് അര്‍ച്ചനാ കവിയും അച്ഛന്‍ ജോസ് കവിയും വിഷയം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത്. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. പ്രളയത്തില്‍ എല്ലാം നഷ്ടമായ വ്യക്തിയായിരുന്നു ഇവരുടെ കാര്‍ ഓടിച്ചിരുന്ന ഓല ഡ്രൈവര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആശ്രയമായ കാറിന് ഉണ്ടായ ചെറിയ തകരാറ് പോലും കൊച്ചി മെട്രോ തന്നെ പരിഹരിക്കണമെന്ന വിഷയവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോസ് കവി ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെട്രോ റെയില്‍ എം.ഡി. മുഹമ്മദ് ഹനീഷ് ഐ.എ.എസ് നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് വരേയുള്ള ഭാഗത്ത് വിശദമായ പഠനം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കൂടാതെ ഡല്‍ഹി മെട്രോ റെയിലിനേ സംഭവത്തെപ്പറ്റി ധരിപ്പിച്ചിട്ടുമുണ്ട്. കോണ്‍ക്രീറ്റ് പാളി ഇളകി വീണതും ഗൗരവത്തോടെ കൊച്ചി മെട്രോ എടുക്കും. മുമ്പും സമാന സംഭവം ഉണ്ടായെന്ന് അര്‍ച്ചനാ കവിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന. പരാതി ശരിയാണെന്ന് മെട്രോ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെട്രോ നിര്‍മ്മാണം നടത്തിയ ഡിഎംആര്‍സിയോട് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ ഇതുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും.

അര്‍ച്ചന കവി സഞ്ചരിച്ച കാറിലേക്ക് കൊച്ചി മുട്ടത്തുവച്ച് വ്യാഴാഴ്ചയാണ് മെട്രോയുടെ കോണ്‍ക്രീറ്റ്പാളി ഇളകി വീണത്. തുടര്‍ന്ന് നടി സംഭവം ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനൊപ്പമാണ് അച്ഛന്‍ ജോസ് കവിയും സംഭവത്തിലെ വിശദാംശങ്ങള്‍ ഫെയ്സ് ബുക്കില്‍ ഇട്ടത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ പ്രശ്നത്തില്‍ ചര്‍ച്ച തുടങ്ങിയത്. കൊച്ചി മെട്രോയുടെ സുരക്ഷയും സാമൂഹിക പ്രതിബന്ധതയുമായിരുന്നു ചര്‍ച്ച ചെയ്തത്. സാമൂഹിക നവോത്ഥാനമാണ് കൊച്ചി മെട്രോയുടേയും ലക്ഷ്യം. എല്ലാവരേയും കൈപിടിച്ച് ഉയര്‍ത്തിക്കല്‍. അതിന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ഇതെല്ലാം വാക്കുകളിലേ ഉള്ളൂ. യഥാര്‍ത്ഥ പ്രശ്‌നം വന്നാല്‍ 3000 രൂപയ്ക്ക് വേണ്ടി പോലും മുതലാളിമാരെ പോലെ കൊച്ചി മെട്രോയും കണക്ക് പറയും. ഇത്തരത്തിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

തുടര്‍ന്നാണ് കൊച്ചി മെട്രോയുടെ ഇടപെടല്‍. സംഭവത്തെ തുടര്‍ന്ന് കെ.എം.ആര്‍.എല്‍.അധികൃതര്‍ വ്യാഴാഴ്ച തന്നെ പരിശോധന നടത്തുകയും മെട്രോയുടെ വലിയ പാലത്തില്‍ നിന്നും പാളികള്‍ അടര്‍ന്നുവീണതായി കണ്ടെത്തുകയും ചെയ്തിരുന്നു. ജോസ് കവിയും മകളും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെയാണ് കാറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഭയാനക ശബ്ദത്തോടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. കൊച്ചി മെട്രോ റയിലിന്റെ പാളത്തില്‍ നിന്നായിരുന്നു ഇതുണ്ടായത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നെ കണ്ടത് ഓല ഡ്രൈവറോട് കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥര്‍ കാട്ടിയ ക്രൂരതയുമെന്നായിരുന്നു വിശദീകരണം. കാര്‍ ഓടുന്നതിനിടെയില്‍ ഉണ്ടായ അപാകത്തില്‍ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്ന് കോണ്‍ക്രീറ്റ് പാളികള്‍ പാസഞ്ചര്‍ സീറ്റിലേക്ക് പതിക്കുകയും ചെയ്തു. മുമ്പിലെ പാസഞ്ചര്‍ സീറ്റില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍ക്കും അപകടമുണ്ടാകാത്തത്. ഇതിനെ കുറിച്ച് പരാതിപ്പെടാന്‍ ചെന്ന ഡ്രൈവറെ തിരിഞ്ഞു നോക്കാതെ ആട്ടിയോടിക്കുകയാണ് മെട്രോ ഉദ്യോഗസ്ഥര്‍ ചെയ്തത്-ഇതായിരുന്നു അവരുടെ പോസ്റ്റ്.

സാമൂഹിക പ്രതിബന്ധതയുള്ള സ്ഥാപനമെങ്കില്‍ കൊച്ചി മെട്രോ ഉടന്‍ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമായിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട വ്യക്തിയാണ് ഡ്രൈവര്‍. അതുകൊണ്ട് തന്നെ വിന്‍ഡ് സ്‌ക്രീനിന്റെ കാശും ഈ ഡ്രൈവര്‍ക്ക് ഏറെ വിലപിടിച്ചതാണ്. ഇതെല്ലാം പറഞ്ഞിട്ടും പൊലീസില്‍ പരാതി കൊടുത്ത് കാത്തിരിക്കാനായിരുന്നു കൊച്ചി മെട്രോക്കാരുടെ ഉപദേശം. ഇതിനൊപ്പം എത്രമാത്രം ഭീതിയാണ് കൊച്ചി മെട്രോയ്ക്ക് താഴെ കൂടെയുള്ള യാത്രകളെന്നും ഈ സംഭവം വിശദീകരിക്കുന്നു. മുകളില്‍ നിന്നും എന്തും ഏത് നിമിഷവും താഴേയക്ക് നിലം പതിക്കാവുന്ന അവസ്ഥ. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഡ്രൈവറുടെ ആകെയുള്ള ആശ്രയമായ കാറിന്റെ ഗതികേടില്‍ സഹതപിക്കുന്ന സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് കൊച്ചി യാത്രയുടെ സുരക്ഷിതത്വവും ചര്‍ച്ചയാക്കുന്നത്. ഇനിയും കോണ്‍ക്രീറ്റ് പാളികള്‍ അടരുന്നില്ലെന്ന് കൊച്ചി മെട്രോ ഉറപ്പ് വരുത്തണമെന്നാണ് ആവശ്യം.

ദൈവാധീനം കൊണ്ടുള്ള ഈ രക്ഷപ്പെടല്‍ കഥയാണ് കൊച്ചി മെട്രോ ഉദ്യോഗസ്ഥരുടെ സമീപനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമുള്ള സാമൂഹിക പ്രതിബന്ധതയേ അവര്‍ക്കൂള്ളൂവെന്ന് ഇത് തെളിയിച്ചെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ദൈവാധീനവും ഭാഗ്യവും കൊണ്ടാണ് കൊച്ചി എയര്‍പോര്‍ട്ടിലെ യാത്രയ്ക്കിടെ രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിലേക്ക് കൊച്ചി മെട്രോ റെയിലില്‍ നിന്ന് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്ന് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് മുമ്പിലെ യാത്രക്കാരുടെ സീറ്റില്‍ ഈളുണ്ടായിരുന്നില്ല. അതിന് മുമ്പിലാണ് സ്ലാബ് വീണത്-ഫെയ്‌സ് ബുക്കില്‍ വിഷയത്തെ ജോസ് കവി അവതരിപ്പിച്ചത് ഇങ്ങനെയാണ്.

ദൈവത്തോട് നന്ദി പറയുമ്പോള്‍ തന്നെ ഞാനും അര്‍ച്ചനയും ടാക്‌സി ഡ്രൈവര്‍ അനുരാജും ഇത്തരം പ്രശ്‌നങ്ങളെ കൊച്ചി മെട്രോ ഗൗരവത്തോടെ എടുക്കണമൈന്ന നിലയില്‍ പ്രാര്‍ത്ഥിക്കുകയാണെന്നാണ് ജോസ് കവി പറഞ്ഞു്. കാറുടമസ്ഥന് നഷ്ടം നല്‍കണമെന്നും ആവശ്യപ്പെട്ടു.. ഇത്തരമൊരു പോസ്റ്റ് ഇടാനും ജോസ് കവി ആഗ്രഹിച്ചിരുന്നില്ലെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊച്ചി മെട്രോ അധികൃതരുടെ സമീപനം ഞെട്ടിച്ചെന്നാണ് അദ്ദേഹം കുറിക്കുന്നത്. കാര്‍ ഡ്രൈവര്‍ പരാതി പറയനായി അധികൃതരുടെ അടുത്ത് എത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ആദ്യം സമ്മതിച്ചു. എന്നാല്‍ പിന്നീട് സ്വഭാവം മാറി. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ കൊടുക്കണമെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് ജോസ് കവി വിശദീകരിച്ചു. ഇതിനൊപ്പം ഡ്രൈവറുടെ പശ്ചാത്തലവും കുറിച്ചത്.

2018ലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടയാളാണ് ഡ്രൈവര്‍. കാറു മാത്രമാണ് മിച്ചമായി ഉണ്ടായിരുന്നത്. കാറിന്റെ ഗ്ലാസ് മാറ്റുന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. സാമൂഹ്യ നീതിയും പ്രതിബന്ധതയുമാണ് പ്രശ്‌നം. ഇത് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നീക്കമായി കണ്ടാല്‍ വേദനയുണ്ട്. ഞങ്ങളെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടു പോയ ഓല ഡ്രൈവര്‍ പറഞ്ഞത് കുറച്ചു കാലം മുമ്പും ഇതേ സംഭവം ഉണ്ടായി എന്നാണ്. ഞാന്‍ ഡല്‍ഹിയിലാണ് കഴിഞ്ഞിരുന്നത്. മെട്രോയുടെ സിറ്റിയാണ് അത്. അവിടെ ഡല്‍ഹി മെട്രോ റെയിലിന്റെ മുകളില്‍ നിന്ന് വസ്തുകള്‍ താഴേക്ക് പതിക്കുന്നുവെന്നത് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്-ജോസ് കവി കുറിക്കുന്നു. അങ്ങനെ മെട്രോയുടെ സുരക്ഷിതത്വവും ചോദ്യത്തില്‍ നിര്‍ത്തി മാധ്യമ പ്രവര്‍ത്തകന്‍. ഇതോടെയാണ് കൊച്ചി മെട്രോ തെറ്റ് തിരുത്താന്‍ തയ്യാറായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category