1 GBP = 86.30 INR                       

BREAKING NEWS

യുകെ എസ്എന്‍ഡിപി ചെമ്പഴന്തി യൂണിറ്റിന്റെ മുപ്പത്തി മൂന്നാമത് കുടുംബ സംഗമം ഇന്ന് ടോണ്ടനില്‍

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: യുകെ എസ്എന്‍ഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ മുപ്പത്തിമൂന്നാമത് കുടുംബ സംഗമം ഇന്ന് ടോണ്ടനില്‍ നടക്കും. രാവിലെ 10 മണിക്ക് ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. സമൂഹ പ്രാര്‍ത്ഥനയ്ക്കും ശേഷം വിഭവ സമൃദ്ധമായ സദ്യയും തുടര്‍ന്ന് കുടുംബ സംഗമ യോഗവും നടക്കും. 

എം. കെ. ബിജുമോന്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ അഖിലേഷ് മാധവന്‍ റിപ്പോര്‍ട്ടും ഖജാന്‍ജി ലൈജു രാഘവന്‍ കണക്കും അവതരിപ്പിക്കും, വി. എസ്. സുധാകരന്‍ ഗുരുദേവ കൃതികളുടെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും. ജൂലൈ മാസത്തില്‍ നടക്കുന്ന അഞ്ചാമത് വാര്‍ഷികാഘോഷം ഗംഭീര വിജയമാക്കുന്നതിന് വിശാല കമ്മറ്റി തെരഞ്ഞെടുക്കും. മനു വാസുപ്പണിക്കല്‍ സ്വാഗതവും ബിനു വിജയന്‍ നന്ദിയും പറയും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കുടുംബ സംഗമം വൈകിട്ട് 6 മണിക്ക് പര്യവസാനിക്കും.

വിലാസം: Parminway TA 12 JX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category