1 GBP = 87.40 INR                       

BREAKING NEWS

20 വര്‍ഷമായി താമസിച്ചു കൊണ്ടിരുന്ന വസ്തുവില്‍ ഉടമയുടെ നിര്‍ദ്ദേശപ്രകാരം വീടു വച്ചു; വസ്തു പേരില്‍ നല്‍കാമെന്ന വാഗ്ദാനം ഉടമ പാലിച്ചില്ല; വീട് നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഇറങ്ങിപ്പോകണമെന്ന് ഭീഷണിയും; മനോവിഷമം മൂലം വീട്ടമ്മ ജീവനൊടുക്കി

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: 20 വര്‍ഷമായി താമസിക്കുന്ന സ്ഥലത്ത് ഉടമയുടെ വാഗ്ദാനത്തില്‍ മയങ്ങി വീട് വച്ച വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍. വസ്തു പേരില്‍ നല്‍കാത്ത ഉടമ ഇവരോട് താമസിക്കുന്ന സ്ഥലത്ത് വീടു വച്ചു കൊള്ളാന്‍ അനുവദിച്ചിരുന്നു. വീട് നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇവിടെ നിന്ന് ഇറങ്ങണമെന്ന് വസ്തു ഉടമ ആവശ്യപ്പെട്ടതാണ് വീട്ടമ്മയുടെ ആത്മഹത്യയില്‍ കലാശിച്ചത്.

പുറമറ്റം മുണ്ടമല കോട്ട വയലില്‍ ബിനു രവീന്ദ്രന്റെ ഭാര്യ രമ (49) യെയാണ് വെള്ളിയാഴ്ച വൈകിട്ട് അയിരൂര്‍ മതാപ്പാറയില്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി അയിരൂര്‍ പഞ്ചായത്തിലെ മതാപ്പാറ ആലുങ്കല്‍ പടിക്കല്‍ കുരുടാമണ്ണില്‍ മുണ്ടപ്ലാക്കല്‍ കെഎ സൈമണിന്റെ വസ്തുവില്‍ രമയും കുടുബവും താമസിച്ചു വരികയായിരുന്നു.

ഈ വസ്തുവില്‍ സൈമണ്‍ നടത്തിയിരുന്ന കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരായി വന്നതാണ് ബിനുവും രമയും. ഉടമയുടെ സമ്മതേത്താടെ ബിനുവിന്റെ പണവും നാട്ടുകാരുടെ സഹായത്താലും ഇവര്‍ ഇവിടെ വീട് നിര്‍മ്മിച്ച് താമസിച്ച് വരികയായിരുന്നു. സുമനസുകളുടെ സഹായത്താല്‍ നിര്‍മ്മിച്ച വീട്ടില്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചു പുറത്താക്കല്‍ ഭീഷണി നേരിടുകയായിരുന്നു ഇവര്‍.

വസ്തു ഉടമയുടെ നിരന്തര ഭീഷണിയാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് കാരണമെന്ന് ഭര്‍ത്താവ് കോയിപ്രം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ നാട്ടുകാര്‍ വീട് നിര്‍മ്മിച്ച് നല്‍കിയിട്ടും ഈ സ്ഥലം സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം നടപ്പിലായിരുന്നില്ല. ഈ പിന്‍ബലത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ഇവരെ പുറത്താക്കാന്‍ ഉടമ ശ്രമിച്ചിരുന്നു.

ഇവരെ ഇവിടെ നിന്നും ഇറക്കാന്‍ ഉടമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇറങ്ങണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ബിനുവും ആദ്യ വിവാഹത്തിലെ മകളും തിരുവല്ലയില്‍ കൂലിപ്പണിക്ക് പോയി വന്നപ്പോഴാണ് രമയുടെ മൃതദേഹം കണ്ടത്. കോയിപ്രം പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിയ പൊലിസ് കതക് തകര്‍ത്ത് മുറിക്കുള്ളില്‍ കയറി മൃതദേഹം നീക്കുകയായിരുന്നു.

ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി പരാതികളും കേസുകളും ഇവിടെ ഉണ്ടായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അന്വേഷണം നടത്തി നടപടികളും സ്വീകരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category