1 GBP = 88.00 INR                       

BREAKING NEWS

കണക്കും ചരിത്രവും ഇന്ത്യക്ക് അത്ര ശുഭ സൂചനയല്ലെങ്കിലും നിലവിലെ ഫോമില്‍ ഇരുവരും കട്ടയ്ക്ക് കട്ട; ഇടങ്കയ്യന്മാരെ നേരിടാനുള്ള ഇന്ത്യന്‍ ബുദ്ധിമുട്ടുകളെ മുതലാക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്ക്; ലോകകപ്പില്‍ ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന പതിവ് ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്ന ഓസീസിന് തുണയായി വാര്‍ണറുടെ മികച്ച ഫോമും;ബൗളര്‍മാര്‍ തകര്‍പ്പന്‍ ഫോം തുടരുമ്പോള്‍ ഇന്ത്യക്ക് നേരിയ മേല്‍ക്കൈ

Britishmalayali
kz´wteJI³

ലണ്ടന്‍: രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ട് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരങ്ങളാണ് എല്ലായിപ്പോഴും ശ്രദ്ധാകേന്ദ്രമെങ്കിലും ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്നത് ഇന്ത്യ ഓസ്ട്രേലിയ മത്സരങ്ങളെ തന്നെയാണ്. വെല്ലുവിളിക്കാന്‍ ആണായി പിറന്ന ഒരു ക്രിക്കറ്റ് ടീമുമില്ലാതിരുന്ന ഒരു കാലമുണ്ട് ഓസ്ട്രേലിയക്ക്. അന്ന് അവരുടെ മുന്നില്‍ ചെന്ന് നെഞ്ച് വിരിച്ച ചരിത്രമുണ്ട് ടീം ഇന്ത്യക്ക്. ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇന്ന് ഇന്ത്യക്ക് എതിരാളികള്‍ ചിരവൈരികളായ ഓസ്ട്രേലിയയാണ്. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും.

ഈ ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേത് എന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യ ഓസീസ് പോരിന്. കടലാസില്‍ ഇരു ടീമുകളും ശക്തരെങ്കിലും നേരിയ മേല്‍ക്കൈ ഇന്ത്യക്ക് തന്നെ. ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വരവ്. അഫ്ഗാനിസ്ഥാനെ അനായാസം മറിടന്നെങ്കിലും വിന്‍ഡീസിനെതിരെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് മികവ് കൊണ്ട് മാത്രം കടന്ന് കൂടിയാണ് ഓസീസിന്റെ വരവ്. ഇതുവരെയുള്ള ഏറ്റുമുട്ടലുകളുടേയും പ്രത്യേകിച്ച് ലോകകപ്പുകളിലെ ഹെഡ് ടു ഹെഡ് റെക്കോഡും പരിശോധിക്കുമ്പോള്‍ കണക്കില്‍ ഓസ്ട്രേലിയ വളരെ മുന്നിലാണ്.

ഇതുവരെ 136 ഏകദിന മത്സരങ്ങള്‍ ഇരു ടീമുകളും പരസ്പരം കളിച്ചപ്പോള്‍ 77 വിജയങ്ങള്‍ ഓസീസ് സ്വന്തമാക്കിയപ്പോള്‍ 49 വിജയങ്ങളാണ് ടീം ഇന്ത്യക്ക് ഉള്ളത്. ലോകകപ്പില്‍ 11 തവണ ഏറ്റ് മുട്ടിയപ്പോള്‍ വെറും മൂന്ന് വിജയങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കങ്കാരുപ്പടയ്ക്ക് 8 വിജയങ്ങളും. എന്നാല്‍ കണക്കുകള്‍ അപ്രസക്തമാകും എന്നതാണല്ലോ ക്രിക്കറ്റിന്റെ മനോഹാരിത. അവസാനം കളിച്ച പത്ത് ഏകദിന മത്സരങ്ങളും വിജയിച്ചാണ് ഓസ്ട്രേലിയയുടെ വരവ്. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ലോകകപ്പ് സെമി ഫൈനലിലാണ്. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസ് ടീം ഫൈനലില്‍ കപ്പ് നേടുകയും ചെയ്തു.

ഇന്നത്തെ മത്സരത്തിലേക്ക് വരുമ്പോള്‍ ഇരു ടീമുകളുടേയും കരുത്ത് മുന്‍നിര ബാറ്റിങ് തന്നെയാണ്. ഓസീസിനെതിരെ ശിഖര്‍ ധവാന്‍ ഫോമിലെത്തും എന്ന് ഇന്ത്യന്‍ ക്യാമ്പ് വിശ്വസിക്കുന്നു. ആദ്യ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങി ടീമിനെ വിജയത്തിലെത്തിച്ച രോഹിത് ശര്‍മ്മയുടെ കാര്യത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല എന്നാല്‍ പലപ്പോളും രോഹിത് സ്ഥിരത പുലര്‍ത്താറില്ല എന്നത് ആശങ്കയാണ്. വിരാട് കോലിയും രാഹുലും നല്ല ഫോമില്‍ തന്നെയാണ്. ടോപ് ഫോറില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും വന്നാല്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും. കേദാര്‍ ജാദവ് ഇന്നും ടീമില്‍ സ്ഥാനം നിലനിലനിര്‍ത്തിയേക്കും. ധോണിയും പാണ്ഡ്യയും അവസാന ഓവറുകളില്‍ തിളങ്ങും എന്നും ഇന്ത്യ കണക്ക് കൂട്ടുന്നു.

ബൗളിങ് നിരയിലേക്ക് വന്നാല്‍ എല്ലാവരും മികച്ച ഫോമിലാണ് എന്നതാണ് സവിശേഷത. സ്പിന്‍ ട്വിന്‍സ് ചഹാലും കുല്‍ദീപും വേഗക്കാരായ ബുംറയും ഭുവിയും എല്ലാം നല്ല ഫോമില്‍ തന്നെ.റണ്ണൊഴുകുന്ന പിച്ചായതിനാല്‍ തന്നെ ബൗളര്‍മാര്‍ക്ക് തലവേദന കൂടും. അതുകൊണ്ട് തന്നെ ബുംറയുടെ പ്രകടനം ഇന്ത്യയുടെ ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമാകും. കെന്നിങ്ടണ്‍ ഓവലിലെ മൈതാനം പക്ഷേ ഇന്ത്യക്ക് അത്ര നല്ല ഓര്‍മ്മകളല്ല സമ്മാനിക്കുന്നത് എന്നതാണ് മറ്റൊരു സലിശേഷത. അവസാനമായി ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര പരാജയമായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോടും ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനോടുമായിരുന്നു ഈ പരാജയങ്ങള്‍. രണ് മത്സരങ്ങളിലും ഇന്ത്യയുടെ സ്‌കോര്‍ 180 കടന്നില്ല!

മറുവശത്ത് ഓസ്ട്രേലിയയുടെ കാര്യവും സമാനമായ അവസ്ഥയില്‍ തന്നെയാണ്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം മടങ്ങിയത്തിയ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ മുതല്‍ തകര്‍ത്തടിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും മൂന്ന് റണ്‍സിന് പുറത്തായെങ്കിലും അപകടകാരിയാണ് താരം. നായകന്‍ ആരണ്‍ ഫിഞ്ചും ഇന്ത്യയെ എവിടെ വെച്ച് കിട്ടിയാലും നന്നായി ബാറ്റ് ചെയ്യുന്ന ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേരുന്ന ടോപ്പ് ഫോര്‍ ഏതൊരു ടീമിനും ഭീഷണിയാണ്. സ്റ്റീവ് സ്മിത്ത് നല്ല ഫോമിലുമാണ്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ സ്മിത്തും ഫിഞ്ചും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.

തകര്‍ത്തടിക്കുന്ന മാക്സ് വെല്‍, സ്റ്റോയിനിസ്, അലക്സ് ക്യാരി എന്നവരും കഴിഞ്ഞ മത്സരത്തില്‍ 79ന് 5 വിക്കറ്റ് പോയ ഓസീസിനെ എട്ടാമനായി ക്രീസിലെത്ത് 92(60) നേടിയ നാഥന്‍ കുള്‍ട്ടര്‍ നെയ്ല്‍, പാറ്റ് കുമ്മിന്‍സ് മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിങ്ങനെ പത്താമന്‍ വരെ ബാറ്റ് ചെയ്യും എന്നതാണ് ഓസീസിന്റെ പ്രത്യേകത. ബൗളിങ് അറ്റാക്ക് നോക്കിയാല്‍ കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. യോര്‍ക്കറുകളും സ്വിങ് ചെയ്യിക്കാനുള്ള കവിവും കൊണ്ട് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന സ്റ്റാര്‍ക്ക് ഇന്ത്യക്കെതിരെ കൂടുതല്‍ ശക്തനാകും. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ഇടങ്കൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം.

പാറ്റ് കമ്മിന്‍സ്, കുള്‍ട്ടര്‍ നെയില്‍, എന്നിവരും മികച്ച ഫോമില്‍ പന്തെറിയുന്ന വേഗക്കാര്‍ തന്നെ. ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദം സാംപ തന്നെ എത്താനാണ് സാധ്യത. നേഥന്‍ ലയണ്‍ സ്‌ക്വഡില്‍ ഉണ്ടെങ്കിലും പക്ഷേ ഇന്ത്യക്കെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. കടലാസില്‍ ഇരു ടീമുകളും ശക്തരും തുല്യരുമെങ്കിലും ഗ്രൗണ്ടില്‍ കുറച്ചുകൂടി പദ്ധതികള്‍ നടപ്പിലാക്കുന്നവര്‍ക്ക് തന്നെയാകും വിജയം എന്ന് തന്നെ നമുക്ക് അനുമാനിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category