1 GBP = 87.30 INR                       

BREAKING NEWS

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിന് ഫുട്ബോള്‍ ആരാധകര്‍ എന്ത് പിഴച്ചു? കോപ്പ അമേരിക്ക ഫുട്ബോള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യാന്‍ താല്‍പര്യമില്ലാതെ ചാനലുകള്‍; നിരാശരായി കേരളത്തിലെ അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍

Britishmalayali
kz´wteJI³

മുംബൈ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് തിരിച്ചടി. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംപ്രേഷണം ഉണ്ടാകില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മത്സരങ്ങള്‍ കാണിക്കാനുള്ള സംപ്രേഷണം ഏറ്റെടുക്കാന്‍ ഒരു ചാനലുകളും മുന്നോട്ട് വരാത്തതിന് കാരണം ക്രിക്കറ്റ് ലോകകപ്പ് തന്നെയാണ്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമണ് ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യത്തോടെ ഫുട്ബോള്‍ കാണുന്നത് എന്നതാണ് ചാനലുകളെ പിന്നോട്ട് വലിച്ചത് എന്നാണ് സൂചന.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വലിയ ആരാധക വൃന്ദമുള്ള ബ്രസീല്‍ അര്‍ജന്റീന ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാനാകാതെ വരുന്നതോടെ വലിയ നഷ്ടം തന്നെയാണ് ഫുട്ബോള്‍ പ്രേമികള്‍ക്ക്.ജൂണ്‍ പതിനാലിനാരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ തയ്യാറായില്ലെന്നത് വ്യക്തമായതോടെ ഇന്ത്യന്‍ കാണികള്‍ മത്സരങ്ങള്‍ കാണാന്‍ മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നതുറപ്പായി.

ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്നതിനാല്‍ കരാര്‍ ഏറ്റെടുക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് വിസമ്മതിച്ചപ്പോള്‍ സംപ്രേഷണാവകാശത്തിനുള്ള തുക കൂടുതലാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സോണി നെറ്റ് വര്‍ക്ക് പിന്മാറിയത്. കാല്‍പന്ത് കാണികള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരസമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ചാനലുകള്‍ നയം മാറ്റാനുള്ള സാദ്ധ്യത വിരളമാണ്. ബ്രസീലിലെ അഞ്ച് നഗരങ്ങളിലായി ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെയാണ് ടൂര്‍ണമെന്‍് നടക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category