1 GBP = 87.40 INR                       

BREAKING NEWS

അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യം; വിദേശ-സ്വദേശ ലൊക്കേഷനുകലില്‍ 76 ദിവസത്തെ ഷൂട്ടിങ്; താമസത്തിന് നല്‍കേണ്ടത് 2 ലക്ഷം രൂപ; സിമ്രാന്‍ ശര്‍മ്മയെ കരാര്‍ ഒപ്പിടാന്‍ വിളിച്ചത് അര്‍ജ്ജുന്റെ നായികയായി; ആര്‍ എസ് വിമലിന്റെ സിനിമയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; കര്‍ണ്ണനിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം തട്ടിപ്പിന്റേത്; പരാതിയുമായി ആര്‍ എസ് വിമല്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'കര്‍ണ്ണന്റെ' പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന് ആരോപണം. കര്‍ണ്ണനിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവര്‍ക്ക് സംവിധായകന്‍ ആര്‍.എസ് വിമല്‍ പരാതി നല്‍കി. മിടേഷ് നായിഡു എന്നയാള്‍ക്കെതിരെയാണ് പരാതി.

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാട്ടി ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നത്തും സന്ദേശങ്ങള്‍ അയകുന്നതും പതിവായിരുന്നു. ഇതോടെയാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ ലോഗോ പരസ്യ ഡിസൈന്‍ എന്നിവ വ്യാജമായി നിര്‍മ്മിക്കുകയും ഇത് കര്‍ണ്ണന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകള്‍ക്ക് സമാനമായ വ്യാജ പേജുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. അഭിനയമേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്ന പുതുമുഖങ്ങളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും, തന്റെ ചിത്രത്തിന്റെ ലോഗോ, ഡിസൈന്‍ എന്നിവയുടെ വ്യാജ പകര്‍പ്പ് ഉണ്ടാക്കി വ്യാജ സീല്‍, വ്യാജ ലെറ്റര്‍ പാഡ്, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്നാണ് പരാതിയില്‍ വിമല്‍ ആവശ്യപ്പെടുന്നു.

ചെന്നൈ ആസ്ഥാനമായുള്ള ആര്‍.എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പരസ്യം കണ്ട് ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നവരോട് നമ്പര്‍ നല്‍കാന്‍ സംഘം ആവശ്യപ്പെടും. തുടര്‍ന്ന് കാസ്റ്റിങ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഈ നമ്പറിലേക്ക് വിളിക്കും. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങുന്ന ഇയാള്‍ വിദേശ സ്വദേശ ലോകേഷനുകളിലായി 76 ദിവസം നീണ്ടുനിക്കുന്ന ഷൂട്ട് ഉണ്ടെന്ന് പറയും. ലോകേഷനുകളിലെ താമസ ചെലവ് സ്വയം വഹിക്കണമെന്നും ഇതിനായി രണ്ടുലക്ഷം രൂപ ചെലവാകുമെന്നും ആവശ്യപ്പെടും. ഓണ്‍ലൈനായി കരാര്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും ഇതിന്റെ ഫീസ് ആയി 8500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും.-ഇങ്ങനെയാണ് പണം തട്ടുന്നത്.

പരസ്യം ശ്രദ്ധയിക്കപ്പെട്ട മുംബൈ സ്വദേശിനി സിമ്രാന്‍ ശര്‍മ്മ എന്ന യുവതി അപേക്ഷ നല്‍കിയിരുന്നു. ഫോണിലൂടെയുള്ള അഭിമുഖത്തിന് ശേഷം യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഇവരെ പ്രധാന നായികയുടെ വേഷത്തില്‍ തിരഞ്ഞെടുത്തുയെന്ന് അറിയിച്ചു. ഇത് കാട്ടി വ്യാജ ലെറ്ററുകള്‍ അയച്ചക്കുകയും ചെയ്തു. യുവതിയുടെ സഹോദരന്‍ ഗൗരവ് ശര്‍മ്മയെ ബന്ധപ്പെട്ട സംഘം ഷൂട്ടിങ് ആരംഭിക്കുകയാണന്നും മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് താമസ ചെലവായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. അന്വേഷണത്തില്‍ തട്ടിപ്പ് മനസിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

സംഘത്തിന്റെ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നുയെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു. കര്‍ണ്ണന്‍ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈദരാബാദ് മാത്രമാണ് ഓഫീസ് ഉള്ളതെന്നും ചിത്രത്തിലേക്കുള്ള അഭിനയിതാകളെ ആറു മാസം മുന്‍പ് തന്നെ തിരഞ്ഞെടുത്തുയെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ പെടരുതെന്നും ആര്‍.എസ് വിമല്‍ അറിയിച്ചു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category