1 GBP = 88.40 INR                       

BREAKING NEWS

മാധ്യമപ്രവര്‍ത്തനം മുതല്‍ സംഗീതം വരെ വഴങ്ങുന്ന പ്രതിഭ; എഴുത്തിനും പഠനത്തിനുമായി വിവിധ മേഖലകളില്‍ വ്യാപരിച്ച മനോജ് നായര്‍ക്ക് പൂര്‍ത്തിയാക്കാനാകാതെ പോയത് 'മദ്യപന്റെ നിഘണ്ടുവും'; ഇന്ത്യയുടെ സമാന്തര സംഗീതത്തിന്റെ വേരുകള്‍ ചികഞ്ഞുപോയ മനോജ് ബാക്കിയാക്കിയത് മരണത്തിലെ ദുരൂഹതകള്‍; മനോജ് മരിച്ച വിവരം പുറം ലോകം അറിയുന്നത് മൂന്നാം ദിനം മാത്രം

Britishmalayali
kz´wteJI³

കൊച്ചി: പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സംഗീതജ്ഞനുമായ മനോജ് നായര്‍ വിടപറഞ്ഞത് ഇന്ത്യന്‍ സംഗീതചരിത്രത്തെ ആസ്പദമാക്കിയുള്ള 'ബിറ്റുവീന്‍ ദി റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലേസ്' എന്ന പുസ്തകത്തിന്റെ രചനയ്ക്കായുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കെ. കേരളത്തിലെ ഇടതു രാഷ്ട്രീയം പ്രതിപാദ്യ വിഷയമാകുന്ന 'ഡിക്ഷണറി ഓഫ് ആന്‍ ആല്‍കഹോളിക്' എന്ന നോവല്‍ രചനയ്ക്കും തുടക്കമിട്ടിരുന്നു. 2010 മുതല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മനോജ് നായരെ (55) ഇന്നലെ ഉച്ചയോടെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് കൊച്ചിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റി. ഏഷ്യന്‍ ഏജ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്കണോമിക് ടൈംസ്, ഔട്ട്ലുക്, പയനിയര്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദൃശ്യകല, സിനിമ, സാഹിത്യം, സംഗീതം തുടങ്ങി മനോജിന്റെ എഴുത്തിനും പഠനത്തിനും വിഷയമാകാത്ത മേഖലകളില്ല. പെന്‍സില്‍ സ്‌കെച്ചസ് എന്ന ആദ്യ പുസ്തകം തന്നെ ശ്രദ്ധേയമായി. പ്രവര്‍ത്തന രംഗം 10 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കു മാറ്റിയ മനോജ് മികച്ച കലാ സംഘാടകനായും പേരെടുത്തു. കൊച്ചി മുസിരിസ് ബിനാലെയുടെ തുടക്കം മുതല്‍ അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ബിനാലെയുടെ 'ആര്‍ടിസ്റ്റ് സിനിമ' വിഭാഗത്തിന്റെ ക്യുറേറ്ററായിരുന്നു മനോജ്.

ഹാര്‍പര്‍ കോളിന്‍സ് 2020ല്‍ പ്രസിദ്ധീകരിക്കാനിരുന്ന 'ബിറ്റ്വിന്‍ റോക്ക് ആന്‍ഡ് ഹാര്‍ഡ് പ്ലേസസ്' എന്ന പുസ്തക രചനയ്ക്കായുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണു മരണം. ഇന്ത്യയിലെ സമാന്തര സംഗീതത്തിന്റെ വേരുകള്‍ തിരയുന്നതാണ് ഈ പുസ്തകം. ലണ്ടനിലെ ആര്‍ട്സ് യൂണിവേഴ്സിറ്റിയില്‍ സാംസ്‌കാരിക പഠന വിഭാഗത്തില്‍ ഗെസ്റ്റ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആജ്തക്, ഇന്ത്യ ടുഡെ ടിവി, ന്യൂസ് ഫ്ളിക്സ് എന്നിവയില്‍ ശ്രദ്ധയാകര്‍ഷിച്ച 'സോ സോറി' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ രചയിതാവുമാണ് മനോജ് നായര്‍.

ഫോര്‍ട്ടുകൊച്ചി സൗദിയിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനായ ഡെര്‍സന്‍ ആന്റണിയാണ് ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ മനോജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോജിനെ മൂന്നുദിവസംമുമ്പാണ് അവസാനമായി കണ്ടതെന്ന് ഡെര്‍സന്‍ പൊലീസിനോട് പറഞ്ഞു. കണ്ടപ്പോള്‍ നല്ല സുഖമില്ലെന്ന് പറഞ്ഞതായും മരുന്ന് വാങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും മനോജ് നിരാകരിച്ചതായും ഡെര്‍സന്‍ പറഞ്ഞു. വെള്ളിയാഴ്ച മനോജിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച പകല്‍ 11.30-ന് വിളിച്ചപ്പോഴും ഫോണ്‍ സ്വിച്ച് ഓഫായതിനാലാണ് നേരിട്ട് ചെന്നത്. വീടിന്റെ കതക് പൂട്ടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ കട്ടിലില്‍ മനോജിന്റെ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. പ്രാഥമികപരിശോധനയില്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല. ബന്ധുക്കള്‍ എത്തിയശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മരണകാരണം സംബന്ധിച്ച് ഇതിനുശേഷമേ അറിയാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category