1 GBP = 87.40 INR                       

BREAKING NEWS

സൗദി- യു.എ.ഇ അതിര്‍ത്തിയില്‍ മലയാളി കുടുബം സന്ദര്‍ശിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; തൃശ്ശൂര്‍ സ്വദേശികള്‍ അപകടത്തില്‍പെട്ടത് ദുബായിലെ ബന്ധുക്കളെ കാണാന്‍ പോയി മടങ്ങി വരുന്നതിനിടെ; കുഞ്ഞിന്റെ മൃതദ്ദേഹം ദമാമ്മില്‍ ഖബറടക്കുമെന്നും സൂചന

Britishmalayali
kz´wteJI³

ജുബൈല്‍: സൗദി-യുഎഇ അതിര്‍ത്തിയില്‍ മലയാളി കുടുബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ സ്വദേശികളായ ദമ്പതികളും മകളും ദുബായ് സന്ദര്‍ശനം കഴിഞ്ഞ് ജുബൈലിലേക്ക് കാറില്‍ മടങ്ങി വരവേയായിരുന്നു അപകടം. തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ ഫാത്തിമ ശുഹദായാണ് മരിച്ചത്.

ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് സയ്യിദ് ഷഫീഖ്. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിക്ക് യുഎഇ അതിര്‍ത്തിയിലുള്ള സാല്‍വാക്കിന് സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ടാ പ്രാഡോ കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. കാറോടിച്ചിരുന്നത് ഷെഫീഖായിരുന്നു. അദ്ദേഹവും ഭാര്യയും നിസാര പരുക്കുകളോടെ രക്ഷപെട്ടു. സാല്‍വ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കും.

അപകടം നടന്ന ഉടനെ സല്‍വയില്‍ എത്തി എല്ലാ സഹായങ്ങള്‍ക്കും നടപടി പൂര്‍ത്തിയാക്കാനും ജുബൈല്‍ കെഎംസിസി ഹോസ്പിറ്റല്‍ ഏരിയ നേതാവ് ഷിബു കവലയില്‍ രംഗത്തുണ്ട്, സഹായങ്ങള്‍ക്കായി ജുബൈല്‍ കെഎംസിസിയുടെ ഉസ്മാന്‍ ഒട്ടുമ്മലും രംഗത്തുണ്ട്. ജുബൈല്‍ കെഎംസിസി നേതാക്കളായ ഹമീദ് ആലുവ, സലാം ആലപ്പുഴ, ബഷീര്‍ കൂളിമാട്, ബഷീര്‍ വെട്ടുപാറ, ശാമില്‍ ആനിക്കാട്ടില്‍, മുഫസ്സില്‍ ത്രിശൂര്‍, യാസര്‍ സിപ് എന്നിവര്‍ ഷഫീഖ് തങ്ങളെയും കുടുംബത്തെയും സന്ദര്‍ശിച്ചു മകളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category