1 GBP = 87.20 INR                       

BREAKING NEWS

മാതൃകയായി വീണ്ടും സെന്റ്. മോണിക്ക മിഷന്‍; കുട്ടികള്‍ക്കായി മലയാളം പഠന ക്ലാസുകള്‍ക്ക് തുടക്കമായി

Britishmalayali
ജോസ് ജോണ്‍

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആദ്യമായി ഒരു മിഷനില്‍  മലയാളം സര്‍ട്ടിഫിക്കറ്റ് ക്ലാസ്സുകള്‍ ആരംഭിക്കുന്നു. സെന്റ്. മോണിക്കമിഷനിലെ സണ്ഡേസ്‌കൂള്‍ ആണ് ഈ ആശയത്തിന് പിന്നില്‍. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേര്‍ന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ  ആയ രശ്മി ആണ് ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. 

മലയാളം കുട്ടികളെ അവരുടെ നാട്ടിലെ വേണ്ടപ്പെട്ടവരോട് ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതോടൊപ്പം അവരുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഓര്‍മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മലയാളം കുര്‍ബാന കുട്ടികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാകുവാന്‍ ഈ ക്ലാസ്സുകള്‍ സഹായകരമാവുമെന്നു ചാപ്ലിന്‍ ഫാ.ജോസ് അന്ത്യാംകുളം പ്രത്യാശ പ്രകടിപ്പിച്ചു.

ഫാ.ജോസ് അന്ത്യാംകുളം ആത്മീയ നേതൃത്വം നല്‍കുന്ന മിഷനില്‍ ട്രസ്റ്റീസ് ഷിജുവും ജീതുവും നിഷയും കമ്മറ്റി അംഗങ്ങളും, ജയ്മോന്റെ നേതൃത്വത്തില്‍ സന്‍ഡേസ്‌കൂള്‍ ടീമും പിന്തുണയുമായുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category