1 GBP = 87.30 INR                       

BREAKING NEWS

അതെ ഇത് മാന്യന്മാരുടെ കളി തന്നെ; അത് ഒരിക്കല്‍ക്കൂടി തെളിയിച്ച് ഇന്ത്യന്‍ നായകന്‍; കളത്തിലെ മാന്യതയ്ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം; സ്മിത്തിന് കൈയടിക്കാന്‍ പറഞ്ഞ കോലിക്ക് അഭിനന്ദന പ്രവാഹം

Britishmalayali
kz´wteJI³

ഓവല്‍: ലോകകപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ജയം സ്വന്തമാക്കിയതോടൊപ്പം ആരാധകരുടെ മനവും കവര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അര്‍ധസെഞ്ചുറി പ്രകടനത്തിലൂടെയല്ല കളത്തിലെ മാനുഷിക പരിഗണനയിലൂടെ. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടാണ് കോഹ്ലി യാഥാര്‍ത്ഥ ഹീറോയായത്.

പന്തുചുരണ്ടല്‍ വിവാദം സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും മറന്നുതുടങ്ങിയെങ്കിലും ഇരുവരെയും ആരാധകര്‍ വിടാതെ പിന്തുടരുകയായിരുന്നു.മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ മറന്നില്ല. ഗാലറിയില്‍ നിന്ന് ചതിയാ... ചതിയാ... എന്ന് വിളിച്ചു. പിന്നാലെ ഈ വിളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ, ഈ വിളി നിര്‍ത്തണമെന്നും പകരം കൈയടിക്കണമെന്നും കോലി ആവശ്യപ്പെട്ടു. ഇതോടെ ആരാധകര്‍ ശാന്തരായി. ഇന്ത്യന്‍ നായകന്‍ ഇതിനോട് പ്രതികരിച്ച രീതിയാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഇപ്പോള്‍ സജീവം.

കോലിയുടെ ഈ നീക്കം മാന്യമാരുടെ കളിയുടെ മനോഹാരിത കൂട്ടുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. സ്‌പോര്ട്‌സ് ജേണലിസ്റ്റായ സാം ലാന്‍ഡ്‌സ്ബെര്‍ഗറാണ് കോലിയുടെ മാന്യമായ പെരുമാറ്റം പുറംലോകത്തെ അറിയിച്ചത്. ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.മത്സരത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും കോഹ്ലി വ്യക്തമായ മറുപടി നല്‍കി. കഴിഞ്ഞത് കഴിഞ്ഞ കാര്യമാണ്, സ്മിത്തിനെ ഇനിയും അത്തരത്തില്‍ മോശപ്പെട്ട രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നായിരുന്നു കോഹ്ലിയുടെ ഉത്തരം.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷം വിലക്ക് നേരിട്ട മുന്‍ ഓസിസ് നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ലോകകപ്പ് ടീമിലൂടെ രാജ്യന്തര ക്രിക്കറ്റില്‍ മടങ്ങിവരവ് നടത്തിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ കൂവിയാണ് ഓസിസ് താരത്തെ വരവേറ്റത്. അതിന് സെഞ്ചുറിയിലൂടെ മറുപടി നല്‍കി സ്മിത്ത് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. വാര്‍ണര്‍ക്കും സമാന അനുഭവങ്ങള്‍ ഇതിനോടകം ലോകകപ്പ് വേദിയില്‍ നേരിടേണ്ടി വന്ന് കഴിഞ്ഞു.

അതേസമയം ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യക്ക് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഏറ്റവും വാശിയേറിയ മത്സരത്തില്‍ 36 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുപടയ്ക്ക് നിശ്ചിത ഓവറില്‍ 316 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നേരത്തെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ട് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. 2015 ലോകകപ്പിലെ സെമിയിലേറ്റ തോല്‍വിക്ക് പ്രതികാരവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category