1 GBP = 88.00 INR                       

BREAKING NEWS

ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശര്‍മ; രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാന്‍; ഓവലില്‍ ചാമ്പ്യന്മാരും വീണു; ടീം ഇന്ത്യയുടെ കരുത്തിന് മുന്നില്‍ ഇനിയാര്? കംഗാരുക്കളെ നിലംപരിശാക്കിയ ഇന്ത്യ ഫേവറൈറ്റുകളില്‍ മുന്നിലേക്ക്; ലോകകപ്പില്‍ രണ്ടാം ജയം നേടി വിരാട് കോലിയും സംഘവും

Britishmalayali
kz´wteJI³

ഓവല്‍: ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിത് ശര്‍മ. രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാന്‍. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടരെ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയത് എതിരാളികള്‍ക്കുള്ള വലിയ മുന്നറിയിപ്പാണ്. ഒപ്പം ക്യാപ്റ്റന്‍ വിരാട് കോലി ഫോമിലേക്ക് കുതിച്ചുയരുകയും ചെയ്തതോടെ ടീം ഇന്ത്യ ലോകകപ്പില്‍ കിരീടപ്രതീക്ഷകളില്‍ ഏറെ മുന്നിലേക്ക് കയറി. നിലവിലെ ചാമ്പ്യന്മാരെ 36 റണ്‍സിന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനത്തില്‍ ചാമ്പ്യന്മാര്‍ക്കുചേര്‍ന്ന ചേരുവകളെല്ലാമുണ്ടായിരുന്നു. ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫോമിനൊപ്പം, ലോകക്രിക്കറ്റില്‍ത്തന്നെ നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ വിധിനിര്‍ണയിക്കാന്‍ ശേഷിയുള്ളവരായി ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍കുമാര്‍ എന്നീ പേസ് ബൗളര്‍മാരും മാറുന്ന കാഴ്ചയും ഈ മത്സരം സമ്മാനിച്ചു.

ആദ്യമത്സരത്തിലെ സെഞ്ചുറിക്കാരന്‍ രോഹിത് ശര്‍മയും ഫോം കണ്ടെത്താനാകാതെ വിഷമിച്ച ശിഖര്‍ ധവാനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഓസീസിനെതിരേ ഇന്ത്യയുടെ തുറുപ്പുശീട്ട്. തുടക്കത്തില്‍ ഓസീസ് ബൗളര്‍മാര്‍ക്കായിരുന്നു മേധാവിത്വം. താളം കണ്ടെത്താന്‍ ഇരുവരും വിഷമിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൗനം പാലിച്ചു. എന്നാല്‍, ആ മൗനം വരാനിരുന്ന പേമാരിയുടെ തുടക്കം മാത്രമായിരുന്നു. പിന്നീട് റണ്‍മഴയായിയുരുന്നു. ആദ്യവിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിതും ധവാനും ചേര്‍ത്തത് 127 റണ്‍സാണ്. 70 പന്തില്‍നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ 57 റണ്‍സെടുത്ത് രോഹിത് പുറത്തായി.

പിന്നീട് കോലി കൂട്ടായെത്തിയപ്പോഴേക്കും ധവാന്‍ അപകടകാരിയായി മാറിക്കഴിഞ്ഞിരുന്നു. അപ്പോഴേക്കും ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേയുള്ള തന്റെ ദൗര്‍ബല്യമൊക്കെ അദ്ദേഹം മറികടന്നുകഴിഞ്ഞിരുന്നു. ബൗണ്ടറികള്‍ പ്രവഹിച്ചപ്പോള്‍ റണ്‍മലകയറ്റം തുടങ്ങി. 109 പന്തില്‍ 16 ബൗണ്ടറിയാണ് ധവാന്‍ നേടിയത്. 117 റണ്‍സെടുത്ത് അദ്ദേഹം പുറത്താകുമ്പോഴേക്കും ഇന്ത്യ മികച്ച സ്‌കോറിലേക്കാണെന്ന് ഉറപ്പായിരുന്നു. വലിയ ടൂര്‍ണമെന്റുകളുടെ താരമെന്ന തന്റെ പെരുമ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചാണ് ധവാന്‍ മടങ്ങിയത്.

പിന്നീട് കോലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഊഴമായിരുന്നു. ഈ കൂട്ടുകെട്ട് നിര്‍ണായകമായി. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ യൂട്ടിലിറ്റി പ്ലേയറായി താന്‍ മറിക്കഴിഞ്ഞുവെന്ന് ഹര്‍ദിക് തെളിയിച്ചു. കെ.എല്‍. രാഹുലിനും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്കും മുന്നിലായി തന്നെ സ്ഥാനക്കയറ്റം നല്‍കി അയച്ച ടീം മാനേജ്മെന്റിനോട് ഹര്‍ദിക് ബാറ്റുകൊണ്ട് നന്ദി പറഞ്ഞു. 27 പന്തില്‍ നാല് രെുബൗണ്ടറി, മൂന്ന് സിക്സ്. ആകെ 48 റണ്‍സ്. കളിയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഇത്തരം താരങ്ങളാണ് ഏതൊരു ടീമിനും മുതല്‍ക്കൂട്ട്. അങ്ങനെയൊരു താരത്തെ കണ്ടെത്തിയെന്നതാണ് ഈ മത്സരത്തില്‍ ഇന്ത്യയുടെ വലിയ നേട്ടം.

ഇത് ഓള്‍റൗണ്ട് ജയം
ആദ്യ നാല് ബാറ്റ്സ്മാന്മാരുടെയും മികവ് ഇന്ത്യക്ക് ലോകകപ്പിലാകെ പ്രതീക്ഷ പകരുന്നതാണ്. ലോകക്രിക്കറ്റില്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാമനാണ് വിരാട് കോലി. രോഹിത് രണ്ടാമനും ആ പെരുമയാണ് ഇന്ത്യന്‍ ബാറ്റിങ് നിര ഇന്നലെ കാത്തുസൂക്ഷിച്ചത്. 77 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 82 റണ്‍സാണ് വിരാട് കോലി നേടിയത്. ഇതോടെ, ഏതൊരു ബൗളിങ് നിരയ്ക്കും ഭീഷണിയയുയര്‍ത്തുന്ന ബിഗ് ത്രീയ്ക്കൊപ്പം ഹര്‍ദിക്കിക്കിനെപ്പോലൊരു യൂട്ടിലിറ്റി താരം കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ ബാറ്റിങ് ലോകകപ്പിലെതന്നെ ഏറ്റവും മികച്ച സംഘമായി പരിണമിക്കുകയും ചെയ്തു.

ബൗളിങ്ങിലും ഇതേ മികവാണ് ഇന്ത്യക്ക് അവകാശപ്പെടാനുള്ളത്. കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും പോലുള്ള സ്പിന്നര്‍മാര്‍ ഇന്ത്യയുടെ വിജയശില്പികളാകുന്ന കാഴ്ച നാമെത്രയോ കണ്ടുകഴിഞ്ഞു. എന്നാല്‍, പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയും അത്തരമൊരു പെരുമയിലേക്ക് ഉയരുന്നത് അപൂര്‍വ കാഴ്ചയാണ്. അതിനും ഓവല്‍ വേദിയായി. ഒരുഘട്ടത്തില്‍ വിജയിത്തിലേക്കെന്ന് തോന്നിപ്പിച്ച ഓസ്ട്രേലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയത് ഭുവനേശ്വറിന്റെ ഒരോവറാണ്. ഒന്നിടവിട്ട പന്തുകളില്‍ സ്റ്റീവന്‍ സ്മിത്തിനെയും സ്റ്റോയ്നിസിനെയും പുറത്താക്കിയ ഭുവിയുടെ മികവാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി അവര്‍ വിജയശില്പികളാവുകയും ചെയ്തു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ മത്സരം ഇന്ത്യക്ക് ഏറെ പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കി. ഈ മത്സരത്തില്‍നിന്നുള്ള ഊര്‍ജമാകണം ഇനി ഇന്ത്യ മുന്നോട്ടുള്ള മത്സരങ്ങളിലും കൂടെക്കരുതേണ്ടത്. റൗണ്ട് റോബില്‍ ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റായതിനാല്‍ എല്ലാ ടീമുകളുമായും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെയും ന്യൂസീലന്‍ഡിനെയും പോലുള്ള വലിയ ടീമുകളെ നേരിടുമ്പോഴും ഇതേ ആത്മവിശ്വാസം ഇന്ത്യയെ കരുതലോടെ കാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെന്നുറപ്പാണ്.

നേട്ടങ്ങളുടെ റിക്കോര്‍ഡുകള്‍
ലോകകപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളില്‍ ഓസീസിനെതിരെ ഏറ്റവും അധികം റണ്‍സ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോര്‍ഡും രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നു സ്വന്തമാക്കി. വിന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യത്തെയാണു (1152 റണ്‍സ്) മറികടന്നത്.

ഏകദിനത്തിലെ ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തില്‍ ഓസീസിന്റെ മാത്യു ഹെയ്ഡന്‍ ആദം ഗില്‍ക്രിസ്റ്റ് സഖ്യത്തിനൊപ്പം (16) രണ്ടാം സ്ഥാനത്താണു രോഹിത് ധവാന്‍ സഖ്യം. 21 സെഞ്ചുറി കൂട്ടുകെട്ടുകള്‍ പേരിലാക്കിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സൗരവ് ഗാംഗുലി സഖ്യമാണ് ഒന്നാമത്.

ഇതിനിടെ ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കി. സച്ചിന്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, വിവിയന്‍ റിച്ചാര്‍ഡ് എന്നിവരാണ് രോഹിതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category