1 GBP = 86.90 INR                       

BREAKING NEWS

സ്വന്തം പെണ്ണിനെ വേറൊരുത്തന്‍ കെട്ടിപ്പിടിച്ചാല്‍ ആര് പൊറുക്കും? രണ്ട് പൂച്ചകളുടെ പ്രണയം കലിപ്പോടെ കാണുന്ന മറ്റൊരു പൂച്ചയുടെ കോപവും പിടിക്കപ്പെട്ട ആദ്യ പൂച്ചയുടെ ഞെട്ടലും വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

വിഹിതം കൈയോടെ പിടിക്കപ്പെടുമ്പോള്‍ ആരുമൊന്ന് ഞെട്ടും. എന്നാല്‍, പൂച്ചകള്‍ക്കിടയിലും അത്തരമൊരു വികാരമുണ്ടോ? ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. തന്റെ പെണ്ണ് മറ്റൊരു പൂച്ചയുമായി ശൃംഗരിക്കുന്നത് കണ്ടുവരുന്ന കണ്ടന്‍ പൂച്ചയും, കണ്ടനെക്കണ്ടതോടെ ഞെട്ടിത്തരിക്കുന്ന പെണ്‍പൂച്ചയുമാണ് ഈ വീഡിയോയിലുള്ളത്. ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളാണ് ഈ അത്ഭുത വീഡിയോ കണ്ടത്.

മുഖമുരുമ്മി ഒരു കരിമ്പൂച്ചയും പാണ്ടന്‍ പൂച്ചയും പ്രണയം പങ്കിടുന്നത് കണ്ടുകൊണ്ടാണ് ഓറഞ്ച് നിറമുള്ള മൂന്നാമതൊരു പൂച്ച രംഗത്തേക്കുവരുന്നത്. പ്രണയത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന പാണ്ടന്‍പൂച്ച ഇതുകണ്ട് ഞൊടിയിടയില്‍ ഓടിരക്ഷപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ പരുങ്ങുന്ന കരിമ്പൂച്ച, തിരിഞ്ഞു നോക്കുമ്പോഴാണ് തന്റെ കണ്ടന്‍ പൂച്ചയെ കാണുന്നതും ഞെട്ടിത്തരിക്കുന്നതും. ഓടാന്‍ തുടങ്ങിയ പെണ്‍പൂച്ചയെ കൈയോടെ പിടികൂടാന്‍ കണ്ടന്‍ പിന്നാലെ ഓടുന്നുമുണ്ട്.

അവിഹിതം കൈയോടെ പിടിക്കപ്പെട്ടവെന്ന് തിരിച്ചറിഞ്ഞാണ് പെണ്‍പൂച്ചയുടെ പരുങ്ങലെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നും. പൂച്ചകള്‍ തമ്മിലുള്ള ബന്ധമൊന്നും വിലയിരുത്താനാകില്ലെങ്കിലും, ദൃശ്യത്തിന്റെ സൂചനകള്‍ അതാണ് നല്‍കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ചെയ്തവര്‍ പറയുന്നു. ഏതായാലും, രസകരമായ കാഴ്ചയാണിതെന്ന് കണ്ടവര്‍ കണ്ടവരൊക്കെ പറയുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category