1 GBP = 87.20 INR                       

BREAKING NEWS

ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അര്‍ഗോസ് സ്‌റ്റോറുകള്‍ മിക്കതും സെയ്ന്‍സ്ബറിക്കുള്ളില്‍ പ്രത്യേക കൗണ്ടറായി തുറന്നു; ഒരേ സാധനത്തിന് രണ്ടിടത്തും ഞെട്ടിക്കുന്ന വില വ്യത്യാസം

Britishmalayali
kz´wteJI³

രു ഷോപ്പിനുള്ളില്‍ത്തന്നെ രണ്ടു ഭാഗത്ത് ഒരേ സാധനങ്ങള്‍ക്ക് ഞെട്ടിപ്പിക്കുന്ന വില വ്യത്യാസം. സെയ്ന്‍സ്ബറി സൂപ്പര്‍മാര്‍ക്കറ്റുകളുടെ ചില സ്റ്റോറുകളിലെത്തുന്നവര്‍ക്കാണ് ഈ വിചിത്രാനുഭവം. അര്‍ഗോസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയെ സെയ്ന്‍സ്ബറി ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ, പലയിടത്തും സെയ്ന്‍സ്ബറിക്കുള്ളില്‍ത്തന്നെ അര്‍ഗോസ് കൗണ്ടറുകളും തുറന്നു. ഇങ്ങനെയുള്ളിടത്താണ് രണ്ട് സ്‌റ്റോറുകളിലും ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുന്നത്. 
നൂറുകണക്കിന് സെയ്ന്‍സ്ബറി സ്‌റ്റോറുകളില്‍ ഉപഭോക്താ്ക്കള്‍ വിചിത്രമായ ഈ വിലവ്യത്യാസം അനുഭവിക്കുന്നുണ്ട്. പലയിടത്തും ചില സാധനങ്ങള്‍ക്ക് 40 പൗണ്ടുവരെ വില വ്യത്യാസം വരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാക്വം ക്ലീനര്‍, റേസറുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങി മിക്ക ഉത്പന്നങ്ങള്‍ക്കും വില വ്യത്യാസം പ്രകടമാണ്. സെയ്ന്‍സ്ബറി അടിയന്തരമായി വിലകുറച്ചില്ലെങ്കില്‍ ഉപഭോക്താക്കളെ പറ്റിച്ചുവെന്ന ആരോപണം കേള്‍ക്കേണ്ടിവരുമെന്ന് ഉപഭോക്തൃ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

1.4 ബില്യണ്‍ പൗണ്ട് മുടക്കിയാണ് സെയ്ന്‍സ്ബറി അര്‍ഗോസിനെ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെയാണ്, താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ അര്‍ഗോസിന്റെ കൗണ്ടറുകള്‍കൂടി തുറക്കാന്‍ സെയ്ന്‍സ്ബറി തീരുമാനിച്ചത്. കൗണ്ടറുകള്‍ സെയ്ന്‍സ്ബറിയുടെ സ്‌റ്റോറുകള്‍ക്കുള്ളില്‍ത്തന്നെ തുറന്നെങ്കിലും, അര്‍ഗോസില്‍ നിലവിലുണ്ടായിരുന്ന വിലക്കുറവ് തുടരേണ്ടിവന്നു. ഇതാണ് ഒരേ സ്‌റ്റോറിനുള്ളില്‍ ഒരേ ഉത്പന്നത്തിന് വലിയ വിലവ്യത്യാസം വരാനിടയാക്കിയത്.

ഉദാഹരണത്തിന് ബ്ലൂടൂത്ത് സ്പീക്കറിന് ലണ്ടനിലെ സെയ്ന്‍സ്ബറി ഷോപ്പില്‍ 99 പൗണ്ടാണ് വില. ഇതേ സ്റ്റോറിലെ അര്‍ഗോസ് കൗണ്ടറില്‍ 69 പൗണ്ടിനും ഇതേ ഉത്പന്നം ലഭിക്കും. ഹെന്റി വാക്വം ക്ലീനറില് ഈസ്റ്റ് മിഡ്‌ലന്‍ഡ്‌സിലെ സെയ്ന്‍സ്ബറി സ്റ്റോറില്‍ 149.99 പൗണ്ടാണ് വില. അതേ സ്റ്റോറിലെ അര്‍ഗോസില്‍ 109 പൗണ്ടും. ബ്രോണ്‍ ഷേവിങ് സിസ്റ്റത്തിന് വെസ്റ്റ് ലണ്ടനിലെ സ്‌റ്റോറില്‍ 75 പൗണ്ടാണ് സെയ്ന്‍്‌സ്ബറി ഈടാക്കുന്നതെങ്കില്‍ അര്‍ഗോസില്‍ വില 49.99 പൗണ്ട് മാത്രം.

മിക്കവാറും എല്ലാ ഉത്പന്നങ്ങള്‍ക്കും ഈ വില വ്യത്യാസം പ്രകടമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചിലര്‍, ഇ്ത് അനുഗ്രഹമായി കാണുന്നു. സെയ്ന്‍സ്ബറിയില്‍നിന്ന് കൂടിയ വിലയ്ക്ക് ഉത്പന്നം വാങ്ങിയവര്‍ അതേ സ്‌റ്റോറിനുള്ളില്‍ത്തന്നെ ഏതാനും വാരയകലെ അതേ ഉത്പന്നം വിലകുറച്ചു വില്‍ക്കുന്നതില്‍ ആശ്ചര്യപ്പെടുന്നതും കാണാം. നിലവിലെ സ്റ്റോക്ക് തീരുംവരെയെ ഈ വില വ്യത്യാസം അര്‍ഗോസിലുണ്ടാവൂ എന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category