1 GBP = 87.20 INR                       

BREAKING NEWS

പത്ത് വര്‍ഷം മുമ്പ് ഒരു യുവതിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ ബിസിനസുകാരനെ ഇന്ത്യയില്‍ നിന്നെത്തിക്കാന്‍ എന്ത് കൊണ്ട് ഇതുവരെ കഴിയുന്നില്ല? സ്റ്റുഡന്റ് വിസയില്‍ എത്തി കൊല നടത്തി മടങ്ങിയ അമന്‍ ; ഇന്ത്യ- യുഎസ് നാടുകടത്തല്‍ നിയമം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

രു ദശാബ്ദം മുമ്പ് യുകെയില്‍ വച്ച്  മൈക്കല്‍ സമരവീര എന്ന യുവതിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ ഇന്ത്യന്‍ യുവാവ് അമന്‍ വ്യാസ് (34) ഇപ്പോഴും നീതിന്യായ വ്യവസ്ഥയുടെ പിടിയില്‍ നിന്നും ഒഴിഞ്ഞ് മാറി ഇന്ത്യയില്‍ കുടുംബാംഗങ്ങളൊടൊപ്പം സുഖമായി ജീവിക്കുന്നതില്‍ കടുത്ത രോഷം രേഖപ്പെടുത്തി മൈക്കലിന്റെ കുടുംബം രംഗത്തെത്തി. സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കൊല നടത്തി മുങ്ങിയ ഈ ബിസിനസുകാരനെ ഇന്ത്യയില്‍ നിന്നും യുകെയിലെത്തി ശിക്ഷിക്കാന്‍ എന്ത് കൊണ്ട് സാധിക്കുന്നില്ല...? എന്ന ധാര്‍മിക രോഷം നിറഞ്ഞ ചോദ്യമാണ് മൈക്കലിന്റെ സഹോദരി ആന്‍ ചന്ദ്രദാസ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.ഈ പശ്ചാത്തലത്തില്‍ ഇന്ത്യ-യുഎസ് നാടുകടത്തല്‍ നിയമം ഇപ്പോള്‍ വീണ്ടും കടുത്ത ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുമുണ്ട്.

മൈക്കലിനെ വകവരുത്തിയ അമന്‍ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നതിനാല്‍ മൈക്കലിന്റെ കുടുംബത്തിന് ഇന്നും സമാധാനമില്ലാത്ത അവസ്ഥയാണുള്ളത്. ധനാഢ്യനായ ബിസനസുകാരന്റെ മകനായ അമന്‍ യുകെയില്‍ നിന്നും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. നാല് വര്‍ഷം മുമ്പ് പകല്‍ വെളിച്ചത്തില്‍ ന്യൂ ദല്‍ഹിയിലെ കോടതിയിലേക്ക് പോകുന്ന അമന്റെ ഫോട്ടോയാണ് അവസാനമായി പുറത്ത് വന്നിരുന്നത്.  മൈക്കലിന്റെ  കൊലപാതകത്തിന്റെ പത്താം വാര്‍ഷികം തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവതിയുടെ മാതാവ് ഒരു ജന്മത്തിന്റെ ദുഖത്തില്‍ വെന്ത് നീറി മരണത്തിന് കീഴടങ്ങിയിരുന്നത്.

തന്റെ മകളുടെ മരണത്തില്‍ നീതി ലഭിക്കാത്ത ദുഖത്തിലാണ് അമ്മ മരിച്ചതെന്ന് ആന്‍ വെളിപ്പെടുത്തുന്നു. 2009ല്‍ ഈസ്റ്റ് ലണ്ടനിലെ വാല്‍ത്താംസ്റ്റോവിലെ ഒരു കുട്ടികളുടെ കളിസ്ഥലത്തായിരുന്നു തന്റെ 35ാം വയസില്‍ മൈക്കല്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നത്. യുവതി കൊലയ്ക്ക് മുമ്പ് ബലാത്സംഗത്തിന് വിധേയയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.  പത്ത് വര്‍ഷത്തിന് ശേഷവും തങ്ങള്‍ക്ക് നീതി ലഭിക്കാത്തത് തികഞ്ഞ അനീതിയാണെന്നും തങ്ങളുടെ ദുഖം ആരും ശ്രദ്ധിക്കാത്തത് കടുത്ത വേദനയുണ്ടാക്കുന്നുവെന്നും ആന്‍ പറയുന്നു. 

താനും ബോയ്ഫ്രണ്ടായ ഗ്രെഗ് ഡെയിലും കൂടി താമസിക്കുന്ന വീട്ടില്‍ നിന്നും പാല്‍ വാങ്ങാന്‍ പുറത്ത് പോയ മൈക്കല്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.  2009 മേയ് 30ന് പുലര്‍ച്ചെ ഒരു മണിക്ക് സോമര്‍ഫീല്‍ഡ് സ്റ്റോറിലെ സിസിടിവിയിലാണ് മൈക്കലിനെ അവസാനമായി കണ്ടത്. യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ താമസിച്ചിരുന്ന വ്യാസ് മൈക്കലിന്റെ കൊലയ്ക്ക് മുമ്പ് തന്നെ  മൂന്ന് ബലാത്സംഗ കേസുകളിലെ പ്രതിയായിരുന്നു.  2011 ജൂലൈയില്‍ ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടപ്പെട്ടപ്പോള്‍ വ്യാസിനെതിരെ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

തായ്ലന്‍ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു ദല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് വ്യാസ് പിടിയിലായിരുന്നത്. തുടര്‍ന്ന് വ്യാസ് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ കേസില്‍ താന്‍ 50 പ്രാവശ്യമെങ്കിലും കോടതി കയറിയിട്ടുണ്ടെന്നാണ് വാല്‍ത്താംസ്റ്റോവിലെ എംപിയായ സ്റ്റെല്ല ക്രീസി വെളിപ്പെടുത്തുന്നത്.  ഇതിനിടെ ഏഴ് വ്യത്യസ്ത ജഡ്ജുമാര്‍ നിയമിതരായെങ്കിലും വ്യാസിനെ ഇന്ത്യയില്‍ നിന്നും വിചാരണക്കായി യുകെയിലെത്തിക്കുന്നതില്‍ തീരുമാനമൊന്നുമുണ്ടായില്ലെന്നും സ്റ്റെല്ല ആരോപിക്കുന്നു.വ്യാസ് സ്വതന്ത്രമായി ജീവിക്കുന്നതിന്റെ ഫോട്ടോ 2015ല്‍ പുറത്ത് വന്നത് തങ്ങളുടെ കുടുംബത്തെ ഞെട്ടിച്ചിരിക്കുന്നുവെന്നാണ് എസെക്സിലെ സൗത്ത് ഓക്കെന്‍ഡനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന 47കാരിയായ ആന്‍ പറയുന്നത്.

വ്യാസിനെതിരെ യുള്ള കേസ് റദ്ദാക്കാന്‍ അയാളുടെ ലോയര്‍ സമര്‍പ്പിച്ച അപേക്ഷ 2012ല്‍ ഒരു ഇന്ത്യന്‍ ജഡ്ജ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ വ്യാസിനെ ഇന്ത്യയില്‍ നിന്നും എത്തക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രീസി ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ നവ്തേജ് സര്‍നയ്ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മന്ത്രിമാരുമായി വിനിമയം നടത്തി പരിഹാരം കാണണമെന്ന് 2016ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടീഷ് മന്ത്രിമാരോട് ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ല. 

കഴിഞ്ഞ വര്‍ഷം ക്രീസി പ്രധാനമന്ത്രി തെരേസയുടെ മുന്നിലും ഇത് അവതരിപ്പിക്കുകയും വ്യാസിനെ എത്തിക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നരേന്ദ്ര മോഡി യുകെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ക്രീസി തെരേസയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുകെയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നിരവധി എക്സ്ട്രാഡിഷന്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു തെരേസ പ്രതികരിച്ചിരുന്നത്.ഇത്തരത്തില്‍ ശ്രമങ്ങള്‍ ഏറെ യുണ്ടായിട്ടും ആത്യന്തികമായി തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാണ് ആന്‍ ആരോപിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category