1 GBP = 88.00 INR                       

BREAKING NEWS

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് പേട്ട നെടുമങ്ങാട് സ്വദേശികള്‍; കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപവീതം നല്‍കുമെന്ന് കെഎസ്ഇബി

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതികമ്പി നിന്ന് ഷോക്കേറ്റ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പേട്ട സ്വദേശി രാധാകൃഷ്ണന്‍ നെടുമങ്ങാട് സ്വദേശിനി പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വൈദ്യുതികമ്പി വീണ് കിടക്കുന്ന വെള്ളക്കെട്ടില്‍ ചവിട്ടിയപ്പോഴാണ് അപകടം. പേട്ട പുള്ളിലൈനില്‍ ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം.പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷംരൂപവീതം നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. അടിയന്തരമായി രണ്ടുലക്ഷംരൂപ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category