1 GBP = 88.00 INR                       

BREAKING NEWS

12 വയസ്സുകാരി അയല്‍വീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു; മൃതദേഹം കണ്ടെത്തിയത് ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍; മരിച്ചത് അടുത്ത വീട്ടില്‍ കളിക്കുന്നതിനിടെ

Britishmalayali
kz´wteJI³

കൊടുമ; അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന 12 വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ (12) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍ വീട്ടില്‍ കളിക്കുന്നതിനിടയിലാണ് കുട്ടി മരിച്ചതെന്നാണ് വിവരം.

ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ അയല്‍ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. തട്ട എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: സുജ. സഹോദരന്‍. ആരോമല്‍.

രക്ഷിതാക്കള്‍ എത്തി ഷാള്‍ അറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊടുമണ്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതെന്ന് കരുതുന്ന അടയാളം ഉണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category