1 GBP = 88.00 INR                       

BREAKING NEWS

നടനും സംവിധായകനും സാഹിത്യകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു; ഓര്‍മ്മയാകുന്നത് കന്നട സാഹിത്യത്തിലെ അതുല്യന്‍; 81-ാം വയസിലെ മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്; വിടവാങ്ങുന്നത് ജ്ഞാനപീഠവും പത്മഭൂഷണും നല്‍കി ആദരിച്ച വ്യക്തിത്വം

Britishmalayali
kz´wteJI³

തിരുവനന്തപുരം; എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനുമായിരുന്നു അദ്ദേഹം. കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു കര്‍ണാട്. പത്മഭൂഷന്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1998ലാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്.

ഈ കന്നട എഴുത്തുകാരന്‍ എന്നും മതേതര പുരോഗമന വീക്ഷണങ്ങള്‍ ഉയര്ത്തി പ്പിടിച്ചിരുന്നു. രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീയും പത്മഭൂഷണനും നല്കി ആദരിച്ചു. സംസ്‌കാര, കാട് തുടങ്ങിയ ദേശീയശ്രദ്ധ ആകര്‍ഷിച്ച ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ഹയവദന, തുഗ്ളക്ക് തുടങ്ങിയ നാടകങ്ങളും അതിപ്രസിദ്ധങ്ങളാണ്.1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാഥേരാനില്‍ ജനിച്ചു.വിദ്യാഭ്യാസം ഇംഗ്ലിഷിലും മറാഠിയിലുമായിരുന്നെങ്കിലും സാഹിത്യരചന മുഖ്യമായും കന്നഡയിലായിരുന്നു. 1958-ല്‍ ബിരുദം നേടി. 1960-63വരെ ഓക്സ്ഫഡ് യൂണിവര്‍സിറ്റിയില്‍ റോഡ്‌സ് സ്‌കോളര്‍ ആയിരുന്നു. അപ്പോഴാണ് ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ഇകണോമിക്സ് എന്നിവ ഐഛികവിഷയങ്ങളായെടുത്ത് എംഎ വിരുദം നേടിയത്. 1963-ല്‍ ഓക്‌സ്‌ഫെഡ് യൂനിയന്‍ എന്ന സംഘടനയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. . മദിരാശിയിലെ ഓക്‌സ്‌ഫെഡ് യൂനിവഴ്സിറ്റി പ്രസ്സിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. (1963-70).

നാലു പതിറ്റാണ്ടുകളായി നാടകങ്ങള്‍ രചിക്കുന്ന ഗിരീഷ് കര്‍ണാഡ് മിക്കപ്പൊഴും ചരിത്രം, ഐതിഹ്യങ്ങള്‍ എന്നിവയെ സമകാലിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനായി ഉപയോഗിക്കുന്നു. സിനിമാലോകത്തും ഗിരീഷ് കര്‍ണാട് സജീവമാണ്. ഒരു നടന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍ എന്നീ നിലകളില്‍ ഗിരീഷ് കര്‍ണാട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തും അദ്ദേഹത്തിനു പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ഗിരീഷ് കര്‍ണാടിനു സമ്മാനിച്ചു.

ആദ്യനാടകം യയാതി ഇംഗ്ലണ്ടില്‍ വച്ചാണ് എഴുതിയത് (1961). മുഖ്യമായും നാടകകൃത്തെന്നനിലയിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി. (1970-72).

സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായി സിനിമാരംഗത്തു പ്രവേശിച്ചു. സംവിധാനം ചെയ്ത ആദ്യചിത്രം വംശവൃക്ഷ. തുടര്‍ന്ന് ഹിന്ദി സിനിമാവേദിയില്‍ ബെനഗലിനോടൊപ്പം പ്രവര്‍ത്തിച്ചു. നിഷാന്ത് (1975), കലിയുഗ് (1980) പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ശശികപൂറിനുവേണ്ടി ഉത്സവ് എന്ന പേരില്‍ വമ്പിച്ച മുതല്‍ മുടക്കുള്ള ചിത്രം നിര്‍മ്മിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് നാടക അക്കാദമി (197678) കേന്ദ്ര സംഗീതനാടക അക്കാദമി (1988-93) എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചു. ഗിരീഷിന്റെ ഏറ്റവും വിഖ്യാതമായ കാട് എന്ന ചിത്രം ബനഗലിനോടൊപ്പം നവഭാരതത്തിലെ പുതിയ ഗ്രാമീണ ജീവിത ചിത്രീകരണ ശൈലി പിന്‍തുടര്‍ന്നു. അകിര കുറൊസാവയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒംദാനൊംദു കാലദല്ലി എന്ന ആയോധനകലയ്ക്ക് പ്രാധാന്യം നല്കുന്ന മറ്റൊരു ചിത്രവും നിര്‍മ്മിക്കുകയുണ്ടായി. സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം തിരക്കഥയെഴുതുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category