1 GBP = 92.00 INR                       

BREAKING NEWS

കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബൂക്ക് ചെയ്ത ശേഷം ക്യാന്‍സല്‍ ചെയ്ത് കാശു അടിച്ചു മാറ്റും; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തട്ടിപ്പില്‍ കാശ് പോവുകയും യാത്ര മുടങ്ങുകയും ചെയ്തത് അനേകം മലയാളികള്‍ക്ക്; അറ്റോള്‍ പ്രൊട്ടക്ഷന്‍ ഇല്ലാതെ ടിക്കറ്റെടുത്തവര്‍ ജാഗ്രതേ!

Britishmalayali
kz´wteJI³

വധിക്കാലമായതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. 900 പൗണ്ടില്‍ താഴെ ജൂലൈ ഓഗസ്റ്റില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. എന്നാല്‍ ചിലരെങ്കിലും ഇപ്പോഴും 200 നും 300 നും പൗണ്ട് കുറച്ചു ടിക്കറ്റ് വില്‍ക്കുന്നു. അതൊരു തട്ടിപ്പാണെന്നാണ് അറിയാതെ പലരും ടിക്കറ്റ് എടുത്തു കുടുങ്ങുന്നു. ബുക്ക് ചെയ്ത ശേഷം എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ ടിക്കറ്റ് ഉള്ളതായി കാണുന്നതോടെ ശരിയെന്ന് കരുതുകയാണ് പലരും. എന്നാല്‍ ഇവര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു കാശു അടുച്ചു മാറ്റിയ വിവരം അറിയുന്നത് പലപ്പോഴും യാത്ര ചെയ്യുന്ന സമയത്താവും.
ഇങ്ങനെ അനേകം മലയാളികളുടെ യാത്ര മുടങ്ങിയതായി പല റിപ്പോര്‍ട്ടുകള്‍ വരുന്നു. പ്രധാനമായും പണി കിട്ടിയത് നേരിയ ലാഭം പ്രതീക്ഷിച്ചാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തവരാണ്, ആരാണ് ടിക്കറ്റ് ഏജന്റ് എന്നു പോലും അറിയാതെ ഒന്നു പരാതിപ്പെടാന്‍ പോലും കഴിയാതായിരിക്കുകയാണ് ഇവര്‍. അതേ സമയം പരിചക്കാരായ ഏജന്‍സികളില്‍ നിന്നും ടിക്കറ്റ് എടുത്തവര്‍ക്ക് ഈ പണി കിട്ടുന്നില്ല. പ്രധാനമായും അറ്റോള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എടുക്കുന്നവരാണ് കുടുങ്ങുന്നത്. നിങ്ങള്‍ ഒരു ടിക്കറ്റ് എടുത്താല്‍ അതോടൊപ്പം അറ്റോള്‍ പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഉറപ്പു വരുത്തിയാല്‍ തീര്‍ന്ന പ്രശ്നമേയുള്ളൂ.

സമ്മര്‍ വെക്കേഷന് നാട്ടിലേക്ക് വരുന്നതിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ചൂഷണം വര്‍ധിക്കുന്നത്. നിലവില്‍ അതായത് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലേക്കുള്ള ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാനടിക്കറ്റിനുള്ള ചാര്‍ജ് ഏതാണ്ട് 700 പൗണ്ടാണ്. എന്നാല്‍ എമിറേറ്റ്സ് പോലുള്ള ചില മിഡില്‍ ഈസ്റ്റ് വിമാനങ്ങള്‍ക്കുള്ള ചാര്‍ജ് ഈ അവസരത്തില്‍ 900 പൗണ്ട് ആകാറുമുണ്ട്.ചാര്‍ജുകളില്‍ പരമാവധി ഇളവ് ലഭിക്കുന്നതിനായി യാത്രക്കാര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് പോലുള്ള വഴികള്‍ക്ക് പുറമെ ഏജന്റുമാരെന്ന് നടിച്ച് എത്തുന്ന തട്ടിപ്പുകാരുടെ വലയിലും വീഴാതിരിക്കുകയാണ് ശ്രദ്ധിക്കേണ്ട കാര്യം. യാതൊരു വിധത്തിലുമുള്ള പരിശോധനകളും നടത്തി ഇവരുടെ വിശ്വാസ്യത ഉറപ്പ് വരുത്താതെയാണ് പലരും ഇത്തരം ഏജന്റുമാരുടെ തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്.

വളരെ ബുദ്ധിമാന്‍മാരാണെന്നും യാതൊരു വിധത്തിലുമുള്ള തട്ടിപ്പുകള്‍ക്കും തങ്ങളെ വിധേയരാക്കാന്‍ സാധിക്കില്ലെന്ന് അവകാശപ്പെടുന്നവര്‍ പോലും യാതൊരു വിധത്തിലുമുള്ള പരിശോധനകളുമില്ലാതെ ഇത്തരം ഏജന്റുമാരിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നുവെന്നതാണ് വളരെ അതിശയകരമായ കാര്യം. ഈ ഏജന്റുമാര്‍ യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണോ...? ഇവര്‍ എത്ര കാലമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു..? ഇവര്‍ക്ക് ഗവണ്‍മെന്റ് രജിസ്ട്രേഷന്‍ ഉണ്ടോ...? അറ്റോള്‍ സുരക്ഷ ഇവരിലൂടെ ബുക്ക് ചെയ്താല്‍ ലഭിക്കുമോ...?തുടങ്ങിയ അടിസ്ഥാന കാര്യങ്ങളൊന്നും പരിശോധിച്ച് ഉറപ്പ് വരുത്താതെയാണ് മിക്കവരും വിമാന ടിക്കറ്റ് എളുപ്പം ലഭിക്കുന്നതിനനായി ഇത്തരം ഏജന്റുമാരെ പണം ഏല്‍പ്പിക്കുന്നത്.

ഇത്തരം ഏജന്റുമാര്‍ 200 പൗണ്ട് അല്ലെങ്കില്‍ 300 പൗണ്ടിനാണ് വിമാന ടിക്കറ്റുകള്‍ ഇന്ത്യന്‍ ഡെസ്റ്റിനേഷുകളിലേക്ക് നല്‍കുമെന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കുന്നത്.   യഥാര്‍ത്ഥ ചാര്‍ജിനേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് ലഭ്യമാക്കാമെന്ന ഇവരുടെ വാഗ്ദാനത്തിന് മുന്നില്‍ മിക്കവരും വീണ് പോകുമെന്നുറപ്പാണ്. ഇത് മുതലെടുത്താണ് ഇവര്‍ തങ്ങളുടെ തട്ടിപ്പിന് വല വിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന സ്‌കീമിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേരാണ് മലവെള്ളം പോലെ കുതിച്ചെത്തുന്നത്. തുടര്‍ന്ന് ഏജന്റുമാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ഒരു പ്രത്യേക അക്കൗണ്ടിലേക്ക് ബുക്ക് ചെയ്യാനുദ്ദേശിക്കുന്നവര്‍ പണം നിക്ഷേപിക്കുകയും ചെയ്യും.

ഇത്തരത്തില്‍ പണം നല്‍കുന്നതിനെ തുടര്‍ന്ന് ഏജന്റുമാര്‍ യഥാര്‍ത്ഥ ടിക്കറ്റിന്റെ തനിപ്പകര്‍പ്പായ ഒരു ടിക്കറ്റാണ് ലഭ്യമാക്കുന്നത്. ഈ ടിക്കറ്റ് എയര്‍ലൈന്‍ വെബ്സൈറ്റില്‍ കാണാനും സാധിക്കും. എന്നാല്‍ ഈ ടിക്കറ്റ് ഇഷ്യൂ ചെയ്ത് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കകം ഏജന്‍രുമാരായ തട്ടിപ്പുകാര്‍ ഇത്തരം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയും എയര്‍ലൈന്‍ കമ്പനിയില്‍ നിന്നും പണം റീഫണ്ട് വാങ്ങുകയും ചെയ്യും. സാധാരണയായി വിമാനക്കമ്പനികള്‍ ക്യാന്‍സലേഷനായി വാങ്ങുന്ന ചാര്‍ജ് 100 പൗണ്ടിനും 200 പൗണ്ടിനും ഇടയിലാണ്.

ഈ ചാര്‍ജ് കൊടുത്താലും ഓരോ ടിക്കറ്റില്‍ നിന്നും 400 പൗണ്ട് വരെ തട്ടിപ്പുകാര്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ പിടികൂടാന്‍ യാതൊരു തെളിവോ രേഖകളോ ഇല്ലെന്നതാണ് ആശങ്കയുയര്‍ത്തുന്ന കാര്യം. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തുവെന്നറിഞ്ഞ് അവരെ വിളിക്കുമ്പോള്‍ ഫോണില്‍ ലഭിക്കുകയുമില്ല. ഇവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ യാതൊരു രേഖയോ വിലാസമോ അവശേഷിക്കില്ലെന്നത് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമായിത്തീരുന്നുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ ഈ തട്ടിപ്പ് നടന്ന് വരുന്നുണ്ടെന്നും മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഇതിന് ഇരകളായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

നാണക്കേട് കാരണം തട്ടിപ്പിന്നിരകളായ പലരും ഇക്കാര്യം വെളിപ്പെടുത്താന്‍ പോലും തയ്യാറാകാത്തത് തട്ടിപ്പുകാര്‍ക്ക് പ്രോത്സാഹനമാകുന്നുമുണ്ട്. യാത്രക്ക് തൊട്ട് തലേ ദിവസം ടിക്കറ്റിനെ കുറിച്ച് ഓണ്‍ലൈനില്‍ പരിശോധന നടത്തുമ്പോഴായിരിക്കും മിക്കവരും തങ്ങളുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത വിവരം അറിയുന്നത്. തുടര്‍ന്ന് മിക്കവരും ഉയര്‍ന്ന വിലയ്ക്ക് പെട്ടെന്ന് ടിക്കറ്റ് വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഹോളിഡേ റദ്ദാക്കേണ്ടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്.
തട്ടിപ്പില്‍ അകപ്പെട്ട് പണം പോകാതെ അറ്റോള്‍ പ്രൊട്ടക്ഷനോട് കൂടിയ ഏജന്‍സികളുമായി ബന്ധപ്പെടാന്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍വിളിക്കാം
Tour designers UK (LTD)
0207 160 9710 / 0208 687 3761
Travel View
44 208 548 8090

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category