1 GBP = 87.30 INR                       

BREAKING NEWS

ഇസ്രയേലില്‍ കുത്തേറ്റ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മരിച്ചത് അമ്പതുകാരനായ ജെറോം അര്‍തര്‍ ഫിലിപ്പ്; പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പീറ്റര്‍ സേവിയര്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ട്; സംഭവത്തില്‍ അറസ്റ്റിലായവരും ഇന്ത്യക്കാര്‍

Britishmalayali
kz´wteJI³

ടെല്‍അവീവ്: ഇസ്രയേലില്‍ മലയാളി കുത്തേറ്റു മരിച്ചു. ജെറോം അര്‍തര്‍ ഫിലിപ്പ് എന്ന അമ്പതു വയസസുകാരനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പീറ്റര്‍ സേവിയര്‍ എന്ന 60 കാരന് പരിക്കേറ്റു. ഇസ്രയേലിലെ ടെല്‍ അവീവ് സിറ്റിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

മലയാളിയായ പീറ്റര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ഇന്ത്യക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ തന്നെയാണ് ഇവരും താമസിക്കുന്നത്. മഗേന്‍ ഡേവിഡ് ആദം എന്ന രക്ഷാപ്രവര്‍ത്തകന്‍ സംഭവം നടന്ന് മിനുറ്റുകള്‍ക്കകം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category