1 GBP = 87.20 INR                       

BREAKING NEWS

ശത്രുവിന്റെ കൈയില്‍നിന്ന് ഡല്‍ഹിയെ രക്ഷിക്കാന്‍ അമേരിക്കയില്‍നിന്ന് പ്രത്യേക മിസൈല്‍ ഷീല്‍ഡ് വാങ്ങുമെന്ന് ഉറപ്പായി; റഷ്യയില്‍നിന്ന് വാങ്ങുന്ന സമാനമായ സംവിധാനത്തിന് പുറമെ അമേരിക്കയ്ക്കും കൈകൊടുത്ത് മോദി സര്‍ക്കാര്‍; ശത്രുവിനെ നിലംതൊടാന്‍ അനുവദിക്കാത്ത ഇന്ത്യന്‍ സുരക്ഷ ഇനി ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനുമുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ സര്‍വസന്നാഹങ്ങളുമൊരുക്കുകയാണ് ഇന്ത്യ. റഷ്യയില്‍നിന്നുള്ള എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിനും ഇസ്രയേലി മിസൈല്‍ കവചത്തിനും പുറമെ, അമേരിക്കയില്‍നിന്ന് അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനും ഇന്ത്യ തീരുമാനിച്ചു. ഡല്‍ഹിയെയും രാജ്യ തലസ്ഥാന മേഖലയെയും അപ്പാടെ സംരക്ഷിക്കുന്നതാവും ഇതോടെ, ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ പദ്ധതികള്‍.

അമേരിക്കയില്‍ നിന്ന് നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 (നസാംസ്-2) വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. പല തലങ്ങളിലുള്ള മിസൈല്‍ പ്രതിരോധമാകും ഡല്‍ഹിക്ക് ഇതോടെ ലഭിക്കുക. വിദേശത്തുനിന്നുള്ള ആയുധംവാങ്ങല്‍ പദ്ധതിയിലുള്‍പ്പെടുത്തി 6000 കോടി രൂപയ്ക്കാണ് ഇന്ത്യ അമേരിക്കന്‍ കവചം വാങ്ങുന്നത്. ഇന്ത്യയുടെ താത്പര്യപത്രത്തിന് അനുസരിച്ചുള്ള അന്തിമ കരാര്‍ ജൂലൈ-ഓഗസ്റ്റോടെ അമേരിക്ക കൈമാറുമെന്നാണ് സൂചന. നിലവില്‍ നാല് തലത്തിലുള്ള മിസൈല്‍ പ്രതിരോധം ഡല്‍ഹിക്കും രാജ്യതലസ്ഥാന മേഖലയ്ക്കും ലഭിക്കുന്നുണ്ട്. തദ്ദേശിയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സും പൃത്ഥ്വി എയര്‍ ഡിഫന്‍സുമാണ് ഏറ്റവും പുറത്തുള്ളത്. 20 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ അകലെവെച്ചുവരെ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനമാണിത്. റഷ്യന്‍ ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റമാണ് രണ്ടാമത്തേത്. കഴിഞ്ഞ ഒക്ടോബറില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 40,000 കോടി രൂപയുടെ ഇടപാടാണിത്. 2020 ഒക്ടോബറിനും 2023 ഏപ്രിലുമിടയ്ക്ക് ഈ കവചം റഷ്യയില്‍നിന്ന് ലഭിക്കും.

ഇസ്രയേല്‍ നിര്‍മ്മിതമായ ബരാക്-8 ലേയറാണ് മൂന്നാമത്തേത്. മീഡിയം, ലോങ് റേഞ്ച് മിസൈലുകളുടെ ഭീഷണി ചെറുക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം. 70 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരത്തുനിന്ന് ശത്രുമിസൈലുകളെ തുരത്താന്‍ ഇതിനാകും. മൂന്ന് സേനാവിഭാഗങ്ങള്‍ക്കും ഈ സംവിധാനമുണ്ട്. നാവിക സേന 2606 കോടി രൂപയ്്ക്കും വ്യോമസേന 10,076 കോടി രൂപയ്ക്കും കരസേന 16,830 കോടി രൂപയ്ക്കുമാണ് ഈ സംവിധാനം സ്വന്തമാക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ പ്രതിരോധമാണ് അടുത്തത്. 25 കിലോമീറ്റര്‍ ചുറ്റളവില്‍ ശത്രുമിസൈലുകളെ വീഴ്ത്താന്‍ ഇതിനാകും. ആകാശ് -1, ആകാശ്-2 സിസ്റ്റങ്ങളുടെ 15 സ്‌ക്വാഡ്രണുകള്‍ വ്യോമസേനയുടെ ഭാഗമായത് 10,9000 കോടി രൂപയ്ക്കാണ്. 14,180 കോടി രൂപയ്ക്ക് കരസേനയും രണ്ട് റെജിമെന്റുകള്‍ സ്വന്തമാക്കുന്നുണ്ട്. ഇതും ഉടന്‍തന്നെ സേനയുടെ ഭാഗമായി മാറും. ഇതിന് പുറമെയാണ് ഇപ്പോള്‍ അമേരിക്കയില്‍നിന്നുള്ള നസാംസ്-2 മിസൈല്‍ പ്രതിരോധം കൂടി ഡല്‍ഹിക്കുമുകളില്‍ കുട തീര്‍ക്കുക.

റഷ്യയില്‍നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതില്‍ അമേരിക്ക ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, റഷ്യ ഇന്ത്യയുടെ മുന്നേതന്നെയുള്ള സൈനിക പങ്കാളിയായതിനാല്‍ ചില വിട്ടുവീഴ്ചകള്‍ക്ക് അമേരിക്ക തയ്യാറാവുകയായിരുന്നു. ആ എതിര്‍പ്പ് അലിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് നസാംസ്-2 ഇന്ത്യന്‍ സുരക്ഷാസേന സ്വന്തമാക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. സായുധ ഡ്രോണുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടെ തന്ത്രപ്രധാന ആയുധങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനൊരുങ്ങി അമേരിക്ക എത്തുന്നത് ഇന്ത്യയുടെ സൈനിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇന്‍ഡോപസിഫിക് മേഖലയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ്. മേഖലയില്‍ ചൈനീസ് സാന്നിധ്യം ശക്തമാകുന്നതിനാല്‍ ഇന്ത്യയുടെ ആയുധബലം കൂട്ടേണ്ടത് യുഎസിനും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് നീക്കം. ഇതിനെ പ്രതീക്ഷയോടെയാണ് ഇന്ത്യയും കാണുന്നത്.

ഫെബ്രുവരി 14ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള ആയുധ വ്യാപാരത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇന്‍ഡോപസിഫിക് മേഖലയില്‍ ചൈന തുടരുന്ന സൈനിക പ്രവര്‍ത്തനങ്ങളും പ്രകോപനപരമായ അഭ്യാസപ്രകടനങ്ങളുമാണ് ഇതിന് പിന്നിലെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഏറ്റവും മികച്ച പ്രതിരോധ സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാന്‍ തയാറാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് പുതിയ ഇടപാട്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു നിരീക്ഷണത്തിനുപയോഗിക്കുന്ന ഗാര്‍ഡിയന്‍ ഡ്രോണുകള്‍ കൈമാറാന്‍ തീരുമാനമായിരുന്നു.

ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റം (താഡ്), പാട്രിയറ്റ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം എന്നിവയുടെ ഏറ്റവും പുതിയ വേര്‍ഷനാണ് ഇന്ത്യയ്ക്ക് നല്‍കാമെന്ന് അമേരിക്ക പറയുന്നത്. ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ കഴിവു തെളിയിച്ചതാണ് താഡ്. എസ്400 മിസൈല്‍ ഡിഫന്‍സ് സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്ത്രപ്രധാനമായ മറ്റൊരു നീക്കവും യുഎസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷന്‍ 1 സ്റ്റാറ്റസ് നല്‍കിയതായിരുന്നു അത്. യുദ്ധരംഗത്തും അല്ലാതെയും ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണങ്ങളും മറ്റും യുഎസില്‍ നിന്ന് എളുപ്പത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള അംഗീകാരമായിരുന്നു ആ പദവി. യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ പസിഫിക് കമാന്‍ഡിന്റെ പേര് 2018 ജൂണില്‍ യുഎസ് ഇന്‍ഡോപസിഫിക് കമാന്‍ഡ് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നായിരുന്നു വിലയിരുത്തല്‍. യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി ബറാക് ഒബാമ ഭരണകൂടം നേരത്തേ ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ യുഎസ് നടത്തിയ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളും ഇന്ത്യയോടായിരുന്നു എംഎച്ച് 60 ആര്‍ സീഹോക്ക് ഹെലികോപ്ടര്‍(260 കോടി ഡോളര്‍), അപാഷെ ഹെലികോപ്ടര്‍ (230 കോടി), പി81 മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് (300 കോടി) തുടങ്ങിയവ വാങ്ങാനുള്ള തീരുമാനം അവയില്‍ ചിലതു മാത്രം. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്21, ബോയിങ് എഫ്18/എ യുദ്ധവിമാനങ്ങള്‍ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങളും യുഎസ് തുടരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category