1 GBP = 92.20 INR                       

BREAKING NEWS

തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ കണ്ണടയ്ക്കുന്നതിനുപകരം ക്രിയാ ത്മകമായിത്തന്നെ നേരിടണം; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

രോ രാജ്യത്തിന്റെയും പൗരന്മാരുടെ ജീവിതനിലവാരവുംസംതൃപ്തിയിലുമാണ് ആ രാജ്യത്തിന്റെ നിലനില്‍പ്പ്. വ്യക്തികളുടെ സുഗമമായ ജീവിതത്തിനും വളര്‍ച്ചയ്ക്കും അവരോരുത്തര്‍ക്കും തൊഴില്‍ അത്യാവശ്യഘടകം തന്നെയാണ് എല്ലാ തൊഴിലും പ്രാഥമികമായി ജീവിതമാര്‍ഗ്ഗമാണെങ്കില്‍ കൂടിയും ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ തൊഴിലില്‍ പ്രവേശിക്കുമ്പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും വളരെ നേട്ടങ്ങള്‍ മാത്രമാണ് ലഭിക്കുന്നത് എന്നാല്‍ സ്ഥിതി മറിച്ചാണെങ്കില്‍ നഷ്ടവും വലുതാണ്. ഈ സാഹചര്യത്തിലാണ് വ്യക്തികള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാധ്യമാക്കുകയെന്നത് നിലവിലുള്ള എല്ലാ സര്‍ക്കാരിന്റെയും കടമയും മുന്‍ഗണനയും ആയി മാറുന്നത്. ജീവിതത്തിന്റെ സര്‍വരംഗങ്ങളിലും കഠിനമായ മല്‍സരം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു കഴിഞ്ഞ ഭരണകാലത്തു മോഡി സര്‍ക്കാര്‍ എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ്പ് തന്നെ പുറത്തുവന്ന കണക്ക് വളരെയധികം തലവേദന സൃഷ്ടിക്കുന്നതായിരുന്നു. 2020 ആകുമ്പോഴേക്കും ശരാശരി 29 വയസ്സുള്ള യുവാക്കള്‍ക്കെല്ലാം തൊഴില്‍ ഉറപ്പുവരുത്തുമെന്നുള്ള പ്രഖ്യാപനവും സാധ്യമാകുമെന്ന് നിലവില്‍ ആരും പ്രെതീക്ഷിക്കുന്നുമില്ല. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ ഭാരതത്തില്‍ മാത്രമല്ല ആഗോള തലത്തിലും വളരെയധികം തലവേദനകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ട മേഖലയാണ് ഇതെന്ന് പുതിയ മോഡി സര്‍ക്കാര്‍ അംഗീകരിക്കുന്നത് ഓരോ ഭാരതീയനും വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഐയ്ക്യ രാഷ്ട്രസംഘടന അനുയോജ്യമായ തൊഴില്‍ ചെയ്യുവാനുള്ള അധികാരം പ്രായപൂര്‍ത്തിയായ ഓരോ വ്യക്തികള്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങളായി അംഗീകരിക്കുന്നുണ്ടെങ്കിലും അവരുടെ സുഗമമായ ജീവിതത്തിന് എല്ലാ പൗരന്മാര്‍ക്കും അനുയോജ്യമായ തൊഴില്‍ സാധ്യമാക്കുക എന്നുള്ളത് പ്രാദേശികവും ദേശീയവുമായ എല്ലാ ഭരണകര്‍ത്താക്കളുടെയും അധികാരികളുടെയും ചുമതലയാണ്. ഇന്ന് ഒരോ ചെറുപ്പക്കാരനും സ്വപ്നം കാണുന്നത്  നാളെയൊരു കാലത്ത് മറ്റുള്ളവരെക്കാള്‍ മേന്മയായി ജീവിക്കുവാനാണ്. സ്വപ്നം കാണുന്നതിനൊപ്പം അതിന്റെ സാക്ഷാത്കാരത്തിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുമുണ്ട്. വളരെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ആഗ്രഹിച്ച ജോലിക്കുതകുന്ന വ്യക്തിത്വ സവിശേഷതകളും നേടുന്നുമുണ്ട് എങ്കില്‍ പോലും പലര്‍ക്കും അന്യുയോജ്യമായ തൊഴില്‍ ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

വര്‍ധിച്ചു വരുന്ന ജനസംഘ്യയ്ക്ക് ആനുപാതികമായി ഒരു മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപെടുന്നില്ല എന്നത് നഗ്‌നസത്യമാണ് അതോടൊപ്പം തന്നെ തൊഴില്‍ മേഖലകളില്‍ മുതല്‍ മുടക്കുവാനുള്ള മൂലധനത്തിന്റെ അഭാവവും സ്ഥിതിഗതികളില്‍ കൂടുതല്‍ സംഗീര്‍ണത സൃഷ്ടിക്കുന്നു. ആധുനിക ലോകത്തു ഒരു മനുഷ്യനും തനിച്ചു ഒരു മേഖലകളിലും ഒന്നും നേടുവാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുളവായതിനെ യന്ത്രവത്കരണത്തെ പഴിക്കുവാനും ശ്രമിക്കുന്നുണ്ട്. സാങ്കേതികമായി അതിവേഗം പുരോഗമിച്ചപ്പോള്‍  മനുഷ്യനും യന്ത്രങ്ങളും തമ്മില്‍ ജോലിക്കുവേണ്ടിയുള്ള മത്സരമായി മാറുന്ന സ്ഥിതിയാണെന്നു ചിലര്‍ വാദിക്കുമെങ്കിലും യന്ത്രങ്ങള്‍ മനുഷ്യന്റെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ശാസ്ത്രം തെളിയിക്കുന്നുമുണ്ട്. ഉദാഹരണമായി കാര്‍ഷിക മേഖലകളിലെ യന്ത്രവല്‍ക്കരണം ഭക്ഷ്യ വിഭവങ്ങളുടെ ഉത്പാദനം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാലും നിലവില്‍ ഭക്ഷ്യവസ്തുക്കളുടെ അഭാവം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.

പക്ഷെ ഈ കാര്‍ഷിക മേഖലകളിലും ധാരാളം തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതിന്റെ മറ്റൊരു കാരണം ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളുടെ ഉപയോഗവും ആരോഗ്യകരമല്ലാത്ത കീടനാശിനികളുടെ ഉപയോഗവും രാസവളങ്ങളുടെ അമിതമായ ഉപയോഗവുമാണെന്നുള്ള ആക്ഷേപങ്ങളും നിലനില്‍ക്കുന്നു. അതിലെല്ലാത്തിനുമുപരി കാര്‍ഷിക മേഖലകളില്‍ തൊഴിലാളികളുടെ അതിപ്രസരമാണെന്നുള്ള മിഥ്യാധാരണ ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നു. അധികമായി നിലനിന്നിരുന്ന തൊഴിലാളികളെ ആധുനിക വ്യവസായ മേഖലകളില്‍ പുനര്‍നിയമിച്ചുകൊണ്ടു തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യാമെന്നുള്ള പദ്ധതി തിരിച്ചടിക്കുക മാത്രമാണുണ്ടായത്. കാരണം കാര്‍ഷിക മേഖലകളില്‍ നിന്നും തൊഴിലാളികളെ ആധുനിക വ്യവസായ മേഖലകളിലേക്ക് ഫലപ്രദമായി പുനരുദ്ധരിക്കുവാനുള്ള തൊഴിലാളികളുടെ നൈപുണ്യ വികസനം സാധ്യമായില്ല. പിന്നീടങ്ങോട്ടു വന്ന എല്ലാ രാഷ്ട്രീയ അധികാരികളും തൊഴിലില്ലായ്മ മറച്ചു വയ്ക്കുവാനുള്ള ശ്രമമായിരുന്നു, അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയില്‍ നിന്നും അധികാരികള്‍ മുഖം തിരിക്കുവാന്‍ തുടങ്ങി. തൊഴിലില്ലായ്മ നിലനില്‍ക്കുന്ന വസ്തുത സര്‍ക്കാര്‍ തലങ്ങളില്‍ പരസ്യമായി അംഗീകരിക്കാതിരിക്കുക. ഇവിടെയും വീണ്ടും തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരുന്നു പ്രത്യേകിച്ചും അനിയന്ത്രിതമായ ജനസംഘ്യയുടെ വര്‍ധനയിലൂടെയും.

ഈ മേഖലകളിലെ പ്രഗത്ഭര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വസ്തുതശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കാര്‍ഷിക മേഖലകളിലുള്ള അധികമായ തൊഴിലാളികളെ ഫലപ്രദമായ ഉപയോഗിക്കുവാന്‍ സാധ്യതയുണ്ടായിരുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന് യന്ത്രവല്‍കൃത ജലസേചനമുള്ള കൃഷിയിടങ്ങളില്‍ അധികമായ തൊഴിലാളികളെ ഉപയോഗിച്ച് ഒരു വാര്‍ഷിക വിളവിനു പകരം ഒന്നില്‍ കൂടുതല്‍ വാര്‍ഷിക വിളവുകള്‍ സാധ്യമാക്കുക. പക്ഷെ ഭരണാധികളുടെ അവഗണന മൂലവും ശാസ്ത്രീയമായ പ്രവര്‍ത്തനരീതികളുടെ അഭാവം മൂലവും യന്ത്രവല്‍കൃത ജലസേചനത്തിനുള്ള പദ്ധതികള്‍ സാധ്യമായില്ല. ചില പദ്ധതികളൊക്കെ ദേശീയമായി വിഭാവനം ചെയ്യപ്പെട്ടു എങ്കിലും വിവിധ കാരണങ്ങളാല്‍ ലക്ഷ്യത്തിലെത്തിയില്ല.  ചെറുകിട കാര്‍ഷിക മേഖലകളില്‍ ധാരാളം സാധ്യതകളുള്ളതായിരുന്നു ഹരിത വിപ്ലവമെന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളുടെ ശാസ്ത്രീയമായ ഉപയോഗം. വളരെ കുറച്ചു ജലവും വളങ്ങളുമുപയോഗിച്ചു ധാരാളം വിളവ് നല്‍കുന്ന കാര്‍ഷിക രീതികള്‍ ഭാരതത്തിലുടനീളം ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിച്ചില്ല. ഫലത്തില്‍ കാര്‍ഷിക മേഖലകളില്‍ അമിതമായുള്ള തൊഴിലാളികളെ ഫലപ്രദമായി ഉപയോഗിക്കുവാനും സാധിച്ചില്ല ഈ തൊഴിലാളികള്‍ക്ക് നൈപുണ്യ വികസനവും സാധിക്കാത്തതുകൊണ്ട് മറ്റു മേഖലകളിലേക്ക് ചേക്കേറുവാനും സാധിച്ചില്ല. ഇതെല്ലാം ഭാരതത്തിന്റെ സാമ്പത്തിക മേഖലകളെ സാരമായിത്തന്നെ ബാധിച്ചുകൊണ്ടിരുന്നു. ഫലപ്രദമായ ഇടപെടലുകളുടെ അഭാവത്തില്‍ തൊഴിലില്ലായ്മ അനുദിനം വര്‍ധിച്ചുകൊണ്ടേയിരുന്നു.

ഭാരതത്തിലേ 90 ശതമാനം നികുതിദായകരും ചെറുകിട മേഖലയില്‍ നിന്നുള്ളവരായതിനാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍  ഈ ചെറുകിട വ്യവസായ മേഖലകളില്‍ ജോലിയെടുക്കുന്നുണ്ട്. പ്ലൈവുഡ്, ഫര്‍ണിച്ചര്‍, ഹോളോബ്രിക്സ്, റബര്‍ അധിഷ്ഠിത ഉല്പന്നങ്ങള്‍, മെഷിനറികള്‍, സിമന്റ, ടൈല്‍, മാര്‍ബിള്‍ തുടങ്ങിയവയുടെ ഉല്പാദന-വിതരണ രംഗത്ത് ചെറുകിട മേഖല വളരെ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുമ്പോള്‍ ജി.എസ്.ടി അഥവാ ഏകീകൃത ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രം നികുതി ബാധകമായിരുന്ന ഈ മേഖലയില്‍ ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം 18 മുതല്‍ 28 ശതമാനം വരെയാണ് നികുതി ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വില ഇരട്ടി വര്‍ധിച്ചതിനാല്‍ നിര്‍മാണ മേഖലകളും  മന്ദഗതിയിലാവുകയും. ഈ മേഖലകളിലെ ദിവസ ശമ്പളക്കാരായ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലുമായി. ഏതായാലും  ജി.എസ്.ടി സാധാരണക്കാര്‍ക്കല്ല, കുത്തക മുതലാളിമാര്‍ക്കാണ് ഗുണം ചെയ്യുന്നത് എന്നുള്ള ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. ഒരുപരിധി വരെ ചെറുകിട വ്യവസായ മേഖലകള്‍ കേരളത്തിന്റെ നട്ടെല്ലാണ് അതുകൊണ്ടു മാത്രം അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ധാരാളം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നല്‍കുന്ന നിയമങ്ങളും വ്യവസ്ഥിതികളും പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പ് തന്നെ നേരായ പഠനങ്ങള്‍ നടത്തേണ്ടിയിരുന്നു.

ഭാരതത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒരുപരിധിവരെ അധികാരികളുടെ അനാസ്ഥയും പ്രാദേശികമായും ദേശീയമായും നിലനില്‍ക്കുന്ന നിയമ വ്യവസ്ഥകളുടെ ഏകീകരണത്തിലുള്ള കുറവുകളും തന്നെ. രാഷ്ട്രീയക്കാരുടെയും അധികാരകളുടെയും സത്യത്തിന്റെ നേരെ കണ്ണടച്ചുള്ള പ്രവര്‍ത്തനശൈലിയും രാജ്യത്തെക്കാളുപരി തങ്ങളുടെ വളര്‍ച്ച മാത്രം ലക്ഷ്യം വെച്ചുള്ള നിയമവ്യവസ്ഥിതികളുടെ നിര്‍മ്മാണവും. അധികാരത്തിലേറുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ശ്രമിക്കുന്നു അതുമല്ലെങ്കില്‍ വോട്ടുനല്‍കി തിരഞ്ഞെടുത്ത ജനങ്ങളോടുള്ള കടമ പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കുന്നില്ല.

തൊഴിലില്ലായ്മയ്‌ക്കൊപ്പം  സാമ്പത്തികമാന്ദ്യം രൂക്ഷമായാലുള്ള സ്ഥിതിവിശേഷം മറ്റു രാജ്യങ്ങളില്‍ നിന്നും ഉള്‍ക്കൊള്ളണം ഒരു കാലത്ത് സമ്പന്നമായിരുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ ഇന്നത്തെ സ്ഥിതി വളരെ ദയനീയമാണ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെ തുടര്‍ച്ചയായ നാലാംവര്‍ഷമാണ് പണപ്പെരുപ്പം കുതിച്ചുയര്‍ന്നത്. കമ്മ്യൂണിസം തലയ്ക്കു പിടിച്ച അധികാരികള്‍ ലോകത്തിനൊപ്പം സ്വന്തം രാജ്യത്തെ വളര്‍ത്തുവാന്‍ ശ്രമിക്കാതിരിന്നതുകൊണ്ട് അന്യനാടുകളില്‍ ശരീരം വില്‍ക്കുകയാണ് വെനസ്വേലയിലെ സ്ത്രീജനങ്ങള്‍. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുങ്ങളെപ്പോലും വില്‍ക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കന്‍മാര്‍. നിലവിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന ദേശീയമായും അന്താരാഷ്ട്ര തലങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആരും സഹായിക്കാനില്ലാത്ത വെനസ്വേലന്‍ ജനതയ്ക്ക് രാജ്യം വിട്ടു പോകേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലവിലുള്ളത്.

ഭാരതത്തിലെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണാധീനമാണെങ്കിലും അനുദിനം വര്‍ധിക്കുന്ന ജനസംഖ്യയോടൊപ്പം തൊഴിലില്ലായ്മയും വര്‍ധിക്കുമെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ മേഖലകളിലെ പ്രഗത്ഭര്‍ ധാരാളം ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. എല്ലാം തന്നെ കാര്‍ഷികമേഖലകളിലും വ്യാവസായിക മേഖലകളിലും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ടതിനും ആധുനിക ലോകത്തിന്റെ വളര്‍ച്ചയ്ക്ക്ആനുപാതികമായി തൊഴിലാളികളുടെ കഴിവുകള്‍ ഉയര്‍ത്തേണ്ടതിനും ഉതകുന്ന ആശയങ്ങള്‍. ഈ ആശയങ്ങളിലെല്ലാം തന്നെ ചെറുകിട വ്യവസായങ്ങളുടെ അഭിവൃദ്ധിയിലൂന്നിയതാണ്. ഭാരതത്തിന്റെ നിലവിലുള്ള ആവശ്യങ്ങള്‍ക്കാനുപാധികമായ ഉല്പാദനവും അഭിവൃദ്ധിയും കൈവരിക്കണം പക്ഷെ മൂലധനത്തിനടിസ്ഥാനത്തിനു പകരം നിലവിലുള്ള തൊഴിലാളികളെ ഉള്‍കൊണ്ടുകൊണ്ടും അവരുടെ കഴിവുകള്‍ക്ക് അനുയോജ്യമായ മാര്‍ഗങ്ങളിലൂടെയും മാത്രമായിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category