1 GBP = 87.20 INR                       

BREAKING NEWS

യോഗി ആദിത്യനാഥിനോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് ഒരു യുവതി മുഖ്യമന്ത്രിയുടെ ഓഫീസിനു പറഞ്ഞത് ഷൂട്ട് ചെയ്ത് വാര്‍ത്തയാക്കി; ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ച വീഡിയോ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റും; നാല് മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ച് യുപി പൊലീസ്; ഉത്തര്‍പ്രദേശില്‍ യോഗിയുടെ പൊലീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമംനടത്തിയെന്നാരോപിച്ച് നാല് മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെയാണ് ഹസ്രത്ഗഞ്ച് പൊലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തീര്‍ത്തും നിയമവിരുദ്ധ നടപടിയാണ് അറസ്റ്റ് എന്ന വാദം ശക്തമാണ്. പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഇതിന് ശേഷവും മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു.

യോഗി ആദിത്യനാഥിനോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് ഒരു യുവതി മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുവച്ച് മാധ്യമങ്ങളോടു പറയുന്നതിന്റെ വീഡിയോയാണ് പ്രശാന്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ചത്. ഈ വീഡിയോ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്്റ്റ്. മഫ്തിയിലുള്ള രണ്ടു പൊലീസുകാരാണ് വീട്ടിലെത്തി പ്രശാന്തിനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ആണ് വന്നത് പൊലീസാണെന്ന് കുടുംബവും അറിഞ്ഞത്.

ലഖ്‌നൗ ജയിലിലാണ് പ്രശാന്ത് കനോജിയ. മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് അപലപിച്ചു. ഇതിന് പിന്നാലെയും വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കൂടുതല്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും പ്രശാന്തിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടും സമൂഹമാധ്യമങ്ങളിലും പ്രചരണം അതിശക്തമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category