1 GBP = 87.40 INR                       

BREAKING NEWS

അപകടത്തിന് മുമ്പ് വരെ മുമ്പിലുണ്ടായിരുന്നത് രണ്ട് കാറുകള്‍; ആക്സിഡന്റിന് ശേഷം വെള്ള സ്ഫിറ്റ് കാര്‍ കാണാതെയുമായി; കെഎസ് ആര്‍ടിസി ഡ്രൈവറുടെ മൊഴിയില്‍ നിറയുന്നത് ദുരൂഹത; ബാലാഭാസ്‌കറിന്റെ കാറിനെ പിന്തുടര്‍ന്നവരുടെ ലക്ഷ്യം അപകടമുണ്ടാക്കലോ? ഡ്രൈവര്‍ അജിയുടെ മൊഴി അതിനിര്‍ണ്ണായകം; അത് ലക്ഷ്മിയുടേയും കുട്ടിയുടേയും തന്നെ; ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴിയെടുക്കലും ശാസ്ത്രീയ അന്വേഷണവും തുടരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന തിരിച്ചറിവില്‍ ക്രൈംബ്രാഞ്ച് ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്നവരുടെയുമെല്ലാം ഫോണ്‍രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ച് പരിശോധിക്കുന്നത് ഇതുകൊണ്ടാണ്. വൈരുധ്യമുണ്ടെന്ന് തോന്നുന്നവരുടെ മൊഴികള്‍ വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അപകടം നടന്ന വാഹനത്തിന് തൊട്ടുപിറകിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അജിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും.

ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാര്‍ കൂടിയുണ്ടായിരുന്നെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തിനുമുമ്പുവരെ ഈ രണ്ടു കാറുകളും ബസിനുമുന്നിലുണ്ടായിരുന്നു. എന്നാല്‍, അപകടത്തിനുശേഷം ഈ കാര്‍ കണ്ടില്ലെന്നാണ് അജി പറയുന്നത്. ഇതൊരു വെള്ള സ്ഫിറ്റ് കാറായിരുന്നു. ഇത് അസ്വാഭാവികമെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. അപകടം നടന്ന സ്ഥലത്ത് ദുരൂഹതകളുണ്ടായിരുന്നതായി കലാഭവന്‍ സോബിയും മൊഴി കൊടുത്തിട്ടുണ്ട്. അതിനിടെ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് സ്ഥിരീകരിച്ചതോടെ അപകടത്തിലെ ദുരൂഹതനീക്കാനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. രണ്ടു ശാസ്ത്രീയപരിശോധനാഫലങ്ങള്‍കൂടി അന്വേഷണസംഘത്തിനു ലഭിക്കാനുണ്ട്.

അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് ശേഖരിച്ച മുടിയിഴകളടക്കമുള്ളവ ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കൂടാതെ അപകടത്തിനുമുമ്പ് ഇവര്‍ ജ്യൂസ് കുടിക്കാനിറങ്ങിയ കൊല്ലം പള്ളിമുക്കിലെ കടയില്‍നിന്നെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങളും തിരിച്ചെടുക്കണം. ഈ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് പരിശോധനാ ഏജന്‍സികളോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി ലഭിച്ചാലുടന്‍ അര്‍ജുനെ ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാല്‍ അര്‍ജുന്‍ സ്ഥലത്തില്ല. ഒളിവില്‍ പോയി എന്നാണ് സൂചന. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഭൂരിഭാഗം സാക്ഷികളും അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് ആദ്യംമുതല്‍ പറഞ്ഞിരുന്നത്. എന്നാല്‍, വാഹനം ഓടിച്ചത് താനാണെന്ന് ആശുപത്രിയില്‍വെച്ചു പറഞ്ഞ അര്‍ജുന്‍ പൊലീസിനുമുന്നില്‍ മൊഴിമാറ്റി. ഇയാളെ ചോദ്യംചെയ്താലേ മൊഴിമാറ്റിയതിന്റെ കാരണം കണ്ടെത്താനാവൂ. ഇതാണ് അപകടത്തില്‍ ദുരൂഹത കൂട്ടുന്നത്.

സ്വാഭാവികമായ അപകടമാണെന്ന സൂചനകളിലേക്കാണ് ഇതുവരെയുള്ള ശാസ്ത്രീയ തെളിവുകള്‍ നീങ്ങുന്നതെങ്കിലും മൊഴികളിലെ അവ്യക്തതയും വൈരുധ്യവും അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്, മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സംഘം എന്നിവ നല്‍കിയ റിപ്പോര്‍ട്ടുകള്‍ അപകടം സ്വാഭാവികമാണെന്ന തരത്തിലുള്ളതാണ്. എന്നാല്‍, അര്‍ജുന്മുതല്‍ ആദ്യം സ്ഥലത്തെത്തിയതില്‍ ഒരാളായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ അജി, ഇതുവഴി കടന്നുപോയ കലാഭവന്‍ സോബി തുടങ്ങി ഒട്ടേറെപ്പേരുടെ മൊഴികള്‍ അപകടത്തിലെ ദുരൂഹതകള്‍ ചൂണ്ടിക്കാട്ടുന്നവയാണ്. എന്നാല്‍, വരുംദിവസങ്ങളില്‍തന്നെ ഇതിനെല്ലാം വ്യക്തതവരുത്താന്‍ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കമുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളില്‍ വ്യക്തത വരുത്താന്‍ ഫോണ്‍കോളുകളും വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഇതിനായി അപകടവുമായി ബന്ധപ്പെട്ടവരുടെയും ബാലഭാസ്‌കറിന് ഒപ്പമുണ്ടായിരുന്നവരുടെയുമെല്ലാം ഫോണ്‍രേഖകളും വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു. ബാലഭാസ്‌കറിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ സിഡാക്കില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണെന്ന് റവന്യൂ ഇന്റലിജന്‍സ് സംഘം. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശന്‍തമ്പിയുടെ വീട്ടില്‍നിന്ന് മൂന്നു മൊബൈലുകള്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തിരുന്നു.

അപകടസമയത്ത് ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ പ്രകാശന്‍തമ്പിയാണ് സൂക്ഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇതു കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. മൊബൈലുകളില്‍ ഒന്ന് ബാലഭാസ്‌കറിന്റേതാണെന്നാണ് പ്രകാശന്‍തമ്പി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയത്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നന്ദുവും പറയുന്നത് വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി പറയുന്നത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. നന്ദുവിന്റെയും അജിയുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ മൊഴികളില്‍ കൂടുതല്‍ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.

ഫോറന്‍സിക് വിദഗ്ദരുടെ സാന്നിധ്യത്തില്‍ അര്‍ജുനില്‍ നിന്ന് വീണ്ടും വിശദമായ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മറ്റ് ചില പരിശോധന ഫലങ്ങള്‍ കൂടി കിട്ടിയശേഷമായിരിക്കും ചോദ്യം ചെയ്യല്‍. അതേസമയം അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്‌കറിന്റെ കാറില്‍ 44 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും ഉണ്ടായിരുന്നതില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും കുട്ടിയുടെയും ആഭരണങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ആഭരണങ്ങള്‍ നേരത്തെ തന്നെ പൊലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.

അതിനിടെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചെന്ന പ്രകാശ് തമ്പിയുടെ മൊഴി ശരിവച്ച് സുഹ്യത്ത് ജമീല്‍ രംഗത്ത് വന്നു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തയേക്കുള്ള യാത്രാമധ്യേ കൊല്ലത്തുള്ള ജ്യൂസ് കടയില്‍ നിന്നും ജ്യൂസ് കഴിച്ചശേഷം ബാലഭാസ്‌കര്‍ ഡ്രൈവിങ് സീറ്റിലേയ്ക്ക് പോയെന്നാണ് കാറോടിച്ചിരുന്ന അര്‍ജുന്‍ നേരത്തെ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന മൊഴി. ജ്യൂസ് കട ഉടമ ഷംനാദ് ആദ്യം പറഞ്ഞത് ഈ ദ്യശ്യങ്ങള്‍ പ്രകാശ് തമ്പി വന്ന് പരിശോധിച്ചുവെന്നാണ്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇത്തരത്തില്‍ മൊഴി നല്‍കിയ കടയുടമ പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇത് മാറ്റിപ്പറഞ്ഞു.

താന്‍ കടയില്‍ പോയി സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതായി പ്രകാശ് തമ്പിയും സമ്മതിച്ചിട്ടുണ്ട്. കാറോടിച്ചത് താനാണെന്നാണ് അര്‍ജുന്‍ ആദ്യം പറഞ്ഞത്. ബാലഭാസ്‌കറാണ് ഓടിച്ചതെന്ന് പിന്നീടു മാറ്റിപ്പറഞ്ഞപ്പോള്‍ വിശ്വാസ്യത മനസ്സിലാക്കാനാണ് താന്‍ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചതെന്നും ഒപ്പം രണ്ട് സുഹ്യത്തുക്കള്‍ ഉണ്ടായിരുന്നുവെന്നും ശനിയാഴ്ച ജയിലില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണനോട് പ്രകാശ് തമ്പി പറഞ്ഞിരുന്നു.

പ്രകാശ് തമ്പിയുടെ മൊഴി ശരിയെന്നാണ് സുഹൃത്ത് ജമീല്‍ പറയുന്നത്. തങ്ങളോടൊപ്പം സനല്‍രാജ് എന്ന് വിളിക്കുന്ന ജിക്കുവും പോയിരുന്നു. മൊഴിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ മാത്രമാണ് പോയത്. മറ്റ് കാര്യങ്ങളെക്കുറിച്ച് അറിവില്ല. ഇവരുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category