1 GBP = 87.75 INR                       

BREAKING NEWS

വയലിനിസ്റ്റിന്റെ പ്രളയ സഹായ അഭ്യര്‍ത്ഥനയില്‍ നിറഞ്ഞത് ബില്‍ഡറുമായുള്ള ബന്ധം; മരണമെത്തിയപ്പോള്‍ സഹതാപം മുതലെടുത്ത് ബ്രാന്‍ഡ് അംബാസിഡറുടെ ഫ്‌ളക്‌സുമായി കച്ചവടം ഇരട്ടിയാക്കല്‍; സംശയമെത്തിയപ്പോള്‍ എല്ലാം അപ്രത്യക്ഷം; കോണ്‍ഡോര്‍ ബില്‍ഡേഴ്‌സിന്റെ സഹോദരന്റെ കമ്പനിയുമായി സംഗീത പ്രതിഭയെ അടുപ്പിച്ചതും വിഷ്ണു; ബാലഭാസ്‌കറിന്റെ സുഹൃത്തിന് സണ്‍ പ്രോജക്ടില്‍ ഉണ്ടായിരുന്നത് മാര്‍ക്കറ്റിങ് മാനേജരുടെ ജോലി; ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഫ്‌ളാറ്റ് ഇടപാടിന് പിന്നിലെ യഥാര്‍ത്ഥ കഥ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതോടെ അന്വേഷണ നിഴലില്‍ പ്രമുഖ ബില്‍ഡര്‍ ആയ സണ്‍ ഹോംസും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഡിആര്‍ഐ അന്വേഷിക്കുന്ന ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന വിഷ്ണു സണ്‍ ഹോംസിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു എന്ന വിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം സണ്‍ ഹോംസിലേക്കും നീളാന്‍ ഇടയാക്കുന്നത്.

സണ്‍ പ്രോജക്ടിന്റെ സജീവ് വിദ്യാധരന് ബാലഭാസ്‌ക്കറുമായും വിഷ്ണുവുമായും അടുത്ത ബന്ധമാണ് നിലനിന്നിരുന്നത്. സജീവിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല. എന്നാല്‍ സണ്‍ പ്രോജക്ടിനെയും വിഷ്ണു ദുരുപയോഗം ചെയ്തോ എന്നാണ് പരിശോധിക്കുന്നത്. ഇതില്‍ കള്ളക്കളി കണ്ടെത്തിയാല്‍ അന്വേഷണം സണ്‍ ഹോംസിനെതിരേയും സജീവമാകും. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐയും ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും വിഷ്ണുവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുമ്പോള്‍ ആണ് സണ്‍ ഹോംസ് കൂടി അന്വേഷണത്തിന്റെ ഭാഗമാകുന്നത്.

ബാലഭാസ്‌ക്കറുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പരസ്യങ്ങളും സണ്‍ ഹോംസിന്റെ ചില ഫ്ളാറ്റില്‍ നിന്ന് നീക്കം ചെയ്തും സംശയത്തിന് ഇടനല്‍കുന്നുണ്ട്. സ്വന്തം മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍ ബാലഭാസ്‌ക്കറിനെ പോലുള്ള ഒരു പ്രമുഖ സംഗീതജ്ഞന്റെ മരണത്തിലും സ്വര്‍ണ്ണക്കടത്തിലും ഒരേ സമയം അന്വേഷണം നേരിടുമ്പോള്‍ സ്വയം പ്രതിരോധത്തിലാണ് ഇപ്പോള്‍ സണ്‍ ഹോംസ്. മരിച്ച ബാലഭാസ്‌ക്കര്‍ സണ്ണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണെന്നത് ക്രൈംബ്രാഞ്ചും സമ്മതിക്കുന്നുണ്ട്. ഇവിടെ വിഷ്ണുവിന് ജോലിയുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ പേരുപയോഗിച്ചാണോ ഇവിടെ വിഷ്ണു ജോലിക്ക് കയറിയതെന്നും പരിശോധിക്കുന്നുണ്ട്. തന്റെ കച്ചവടങ്ങള്‍ക്കുള്ള മറയായി സണ്‍ ഹോംസിനെ തന്ത്രപരമായി ഉപയോഗിച്ചെന്നാണ് സംശയം.

സണ്‍ പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു മരിക്കും വരെ ബാലഭാസ്‌ക്കര്‍. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലെ കാര്യങ്ങള്‍ നോക്കിയിരുന്ന വിഷ്ണു അതേ സമയം സണ്‍ പ്രോജക്ടിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജീവനക്കാരന്‍ കൂടിയായിരുന്നു. വിഷ്ണുവാണ് ബാലഭാസ്‌ക്കറിനെ സണ്‍ പ്രൊജക്ടുമായി അടുപ്പിക്കുന്നത്. മധ്യ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ പ്രളയബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ സഹായവും ആഹ്വാനവുമായി ബാലഭാസ്‌കറും രംഗത്തുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ബാലഭാസ്‌ക്കര്‍ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ലൈവ് എത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ സഹായ സാമഗ്രികള്‍ നല്‍കാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അത് എത്രയും പെട്ടെന്ന് സണ്‍ പ്രൊജക്റ്റ് ഓഫീസില്‍ എത്തിക്കാനായിരുന്നു ബാലഭാസ്‌കര്‍ നല്‍കിയ നിര്‍ദ്ദേശം.

ബാലഭാസ്‌ക്കര്‍ ആ സമയത്ത് സണ്‍ പ്രോജക്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുരിതാശ്വാസ സഹായം സണ്‍ പ്രോജക്ട് വഴി നല്‍കാന്‍ സ്വന്തം ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി ബാലഭാസ്‌ക്കര്‍ ആഹ്വാനം ചെയ്യുന്നത്. പ്രമുഖ ബില്‍ഡേഴ്‌സ് ആയ കോണ്‍ഡോര്‍ ബില്‍ഡേഴ്‌സിന്റെ ഉടമയുടെ സഹോദരനാണ് സണ്‍ പ്രോജക്ട് ചെയര്‍മാന്‍ സജീവ് വിദ്യാധരന്‍. ചില പ്രശ്നങ്ങളെ തുടര്‍ന്ന് വഴിപിരിഞ്ഞ സജീവ് സ്വന്തമായി ആരംഭിച്ചതാണ് സണ്‍ പ്രോജക്ട്. ബാലഭാസ്‌ക്കര്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയതോടെ പ്രോജക്ടുകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ സണ്‍ ഉപയോഗപ്പെടുത്തിയിരുന്നത് ബാലഭാസ്‌ക്കറിന്റെ ചിത്രങ്ങളും ഫ്ളക്സുകളുമായിരുന്നു.

ഇതേരീതിയില്‍ ബാലഭാസ്‌ക്കറിനെ ഉപയോഗിച്ച് സണ്‍ മുന്നോട്ടു പോയപ്പോഴാണ് ബാലഭാസ്‌ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകടം സംഭവിക്കുന്നത്. ഈ അപകടവേളയില്‍ ബാലഭാസ്‌ക്കറിന്റെ കൂടുതല്‍ ഫ്ളക്സുകളും പോസ്റ്ററുകളും സണ്‍ രംഗത്തിറക്കിയിരുന്നു. ബാലഭാസ്‌ക്കര്‍ മരിച്ചപ്പോഴും പരസ്യ പോസ്റ്ററില്‍ നിന്ന് ബാലഭാസ്‌കറിന്റെ ചിത്രങ്ങള്‍ മാറ്റിയിരുന്നില്ല. പക്ഷെ സ്വര്‍ണ്ണക്കടത്ത് കേസ് വന്നതോടെ, വിഷ്ണുവിന്റെ പങ്കു സ്വര്‍ണ്ണക്കടത്തില്‍ തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ പോസ്റ്ററുകള്‍ സണ്‍ ധൃതിപിടിച്ച് മാറ്റി. സ്വന്തം സ്റ്റാഫ് ആയിരുന്ന വിഷ്ണുവിന്റെ പങ്ക് ഈ സ്വര്‍ണക്കടത്ത് കേസില്‍ തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ ചിത്രങ്ങള്‍ എല്ലാ പരസ്യങ്ങളില്‍ നിന്നും സണ്‍ പ്രോജക്ട് നീക്കിയത്. ഇനിയും പിടിയിലായിട്ടില്ലാത്ത വിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും സണ്‍ ഹോംസ് കൂടി ഈ ചോദ്യം ചെയ്യലില്‍ കടന്നുവരികയും ചെയ്യും.

സണ്‍ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുത്തതോടെയാണ് ബാലഭാസ്‌ക്കര്‍ സണ്‍ പ്രോജക്ട് ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത്. സണ്‍ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി.ഉണ്ണി മറുനാടന്‍ മലയാളിയോട് സ്ഥിരീകരിച്ചു. സണ്‍ പ്രൊജക്ടിന്റെ കാര്യവട്ടം പ്രൊജക്ടില്‍ ബാലഭാസ്‌ക്കറിന് ഒരു ഫ്‌ളാറ്റും സ്വന്തമായിട്ടുണ്ടായിരുന്നു. ആ ഫ്‌ളാറ്റ് വിഷ്ണുവിന്റെ കയ്യിലായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അത് 20000 രൂപയ്ക്ക് വിഷ്ണു മറ്റാര്‍ക്കോ വാടകയ്ക്ക് നല്‍കിയതായി വിവരമുണ്ടായിരുന്നു. ഇപ്പോള്‍ ആ ഫ്ളാറ്റ് ആരുടെ കയ്യിലാണെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞു.

ബാലഭാസ്‌ക്കറിനെക്കൊണ്ട് ഫ്ളാറ്റ് എടുപ്പിച്ച ശേഷം വിഷ്ണു തന്റെയടുക്കലും വന്നിരുന്നുവെന്നു ഉണ്ണി പറഞ്ഞു. തങ്ങള്‍ കൂടി കാര്യവട്ടത്തെ ഫ്‌ളാറ്റില്‍ ഒരു ഫ്ളാറ്റ് കൂടി എടുക്കണം എന്നായിരുന്നു വിഷ്ണുവിന്റെ ഡിമാന്‍ഡ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയും ഒരു ഫ്‌ളാറ്റ് വാങ്ങാന്‍ വേണ്ടിവരുന്ന ചിലവുമെല്ലാം എന്റെ മുന്നിലുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോള്‍ തന്നെ ഈ ആവശ്യം ഞാന്‍ തള്ളിയിരുന്നു. ഇപ്പോള്‍ ഒരു വീടുണ്ട്. പിന്നെന്തിനു ഒരു ഫ്‌ളാറ്റ് കൂടി. ഞാന്‍ അത് അന്നേ അത് വേണ്ടെന്നു വെച്ചു. പിന്നെ വിഷ്ണുവിനെ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കള്ളലക്ഷണം വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു.-അച്ഛന്‍ പറയുന്നു.

ഞങ്ങള്‍ക്ക് ഒരിക്കലും വിഷ്ണു മുഖം തന്നിരുന്നില്ല. സംസാരിക്കുമ്പോള്‍ തന്നെ വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു കള്ളലക്ഷണം തെളിഞ്ഞു നിന്നിരുന്നു. വിഷ്ണുവിനെക്കുറിച്ച് ഞാന്‍ മാത്രമല്ല പലരും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല പ്രകാശ് തമ്പി, പൂന്തോട്ടം ആശുപത്രിയിലെ ലത, ആശുപത്രിയുമായുള്ള ബന്ധം എല്ലാത്തിനെക്കുറിച്ചും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ എല്ലാ മുന്നറിയിപ്പുകളൂം ബാലു തള്ളി. അതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാം എല്ലാം നഷ്ടമായി-ഉണ്ണി പറയുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് മാനേജര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ ആണെങ്കിലും വിഷ്ണു ഇതേവരെ അന്വേഷണ സംഘങ്ങളുടെ പിടിയില്‍ അകപ്പെട്ടിട്ടില്ല. വിഷ്ണു എവിടെയുണ്ടെന്ന് ക്രൈംബ്രാഞ്ചിനോ അന്വേഷണ സംഘത്തിനോ ഇപ്പോഴും നിശ്ചയമില്ല. ബാലഭാസ്‌കറിന് സംഭവിച്ച വാഹനാപകടത്തിന്റെ നിജസ്ഥിതി ഇതുവരെ വെളിയില്‍ വന്നിട്ടില്ല. ബാലഭാസ്‌കറിന് സംഭവിച്ച വാഹനാപകടം അപകടം യാദൃശ്ചികമല്ല നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുമ്പോള്‍ വിഷ്ണുവിന് ബാലഭാസ്‌കറിന്റെ മരണത്തിലും സ്വര്‍ണ്ണക്കടത്തിലുമുള്ള പങ്ക് ദുരൂഹമായി തുടരുകയാണ്.

വിഷ്ണു പിടിയിലായെങ്കില്‍ മാത്രമേ ബാലഭാസ്‌ക്കറിന് സംഭവിച്ച അപകടമരണത്തിലെ ദുരൂഹതകള്‍ മാറുകയുള്ളൂ. ഇതേ ഘട്ടത്തില്‍ തന്നെയാണ് സണ്‍ ഹോംസും വിഷ്ണുവും ബാലഭാസ്‌ക്കറുമായുള്ള ബന്ധവും വെളിയില്‍ വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category