1 GBP = 86.30 INR                       

BREAKING NEWS

യാക്കോബായ കുടുംബ സംഗമം വര്‍ത്തിങില്‍ സെപ്റ്റംബറില്‍;പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് ഇടവകയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

സെപ്റ്റംബര്‍ 21, 22 (ശനി, ഞായര്‍) തീയതികളില്‍ വര്‍ത്തിങ്ങില്‍ വച്ച് നടത്തപ്പെടുന്ന യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ മിഡ്‌ലാന്റ്‌സിലെ പുരാതന ഇടവകയായ പീറ്റര്‍ബറോ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയില്‍ മെയ് 19ാം തീയതി വി. കുര്‍ബാനാനന്തരം ഇടവക കൗണ്‍സില്‍ മെമ്പര്‍  കെ. കെ. വര്‍ഗ്ഗീസിന്റെയും കുടുംബത്തിന്റെയും രജിസ്‌ട്രേഷന്‍ വികാരി റവ. ഫാ: ഗീവര്‍ഗ്ഗീസ് തണ്ടായത്ത് സ്വീകരിച്ചു കൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ആരംഭിച്ചു. ഇടവക അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് കൗണ്‍സില്‍ മെമ്പര്‍ കെ. കെ. വര്‍ഗ്ഗീസിനെ ചുമതലപ്പെടുത്തി. 

ഒരു പതിറ്റാണ്ട് മുന്‍പ് മിഡ്‌ലാന്റ്‌സിലെ പീറ്റര്‍ബറോയില്‍ ആരംഭിച്ച പ്രഥമ മലയാളി ഇടവക മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ സ്ഥാപിതമായിരിക്കുന്നു. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഓര്‍ട്ടണ്‍ ഗോള്‍ഡ്‌ഹേയില്‍ വച്ച് 1. 30 ന് പ്രാര്‍ത്ഥനയോടെ വി. കുര്‍ബാന ആരംഭിച്ച് 5. 30 ന് സണ്‍ഡേ സ്‌കൂളോടെ സമാപിക്കുന്നു. അനേകര്‍ക്ക് ആശ്രയവും അഭയവുമായ ഇടവകയിലേക്ക് എല്ലാ ദൈവമക്കളെയും വി. ആരാധനയില്‍ പങ്കു കൊള്ളുന്നതിന് കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി മത്തായി കുര്യാക്കോസ് - 07701071520, ട്രഷറര്‍ ദിബു ഫിലിപ്പ് - 07590803335
വിലാസം: Christ Church, Benstead Orton Goldhay Peterborough PE2 5JJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category