1 GBP = 87.50 INR                       

BREAKING NEWS

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ റീജിയണല്‍ കായികമേള; എഫ്എംഎ ഹാംഷെയര്‍ ചാമ്പ്യന്മാര്‍

Britishmalayali
ബിബിന്‍ എബ്രഹാം

സൗത്താംപ്ടണ്‍: യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലെ ഔദ്യോഗിക കമ്മറ്റി നാഷണല്‍ കായികമേളയ്ക്ക് മുന്നോടിയായി നടത്തിയ കായിക മേളയില്‍ റീജിയണിലെ 24 അംഗ അസോസിയേഷനുകളില്‍ ഭൂരിഭാഗത്തിന്റെയും പങ്കാളിത്തം കൊണ്ട് കായികമേളയ്ക്ക് പുറമെ കാണികള്‍ക്കും പങ്കാളികള്‍ക്കും ദൃശ്യ വിരുന്നൊരുക്കിയ ഫ്ളാഷ് മോബ് കൊണ്ടും അവിസ്മരണീയമായി.

രാവിലെ 11 മണിയോട് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്ത് ആരംഭിച്ച മാര്‍ച്ച് പാസ്റ്റ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പിന്നില്‍ അണി നിരന്ന അച്ചടക്കത്തോടെ ഭംഗിയായി നടത്തപ്പെട്ടു. അതിമനോഹരമായി മാര്‍ച്ച് പാസ്റ്റില്‍ തങ്ങളുടെ മത്സരാര്‍ത്ഥികളെ അണി നിരത്തിയ മിസ്മാ ബര്‍ജ്സ് ഹില്‍ മലയാളീ അസോസിയേഷന്‍ പ്രത്യേകമായ അഭിനന്ദനങ്ങള്‍ക്കും ട്രോഫിക്കും അര്‍ഹമായി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വികാരമായി തുടര്‍ന്ന് യുക്മ നാഷണല്‍ കമ്മറ്റി പ്രഖ്യാപിച്ച നിയമാവലികള്‍ക്കനുസരിച്ച് നടത്തപ്പെട്ട മത്സരങ്ങള്‍ക്കിടയില്‍ പങ്കാളികളെയും കാണികളെയും ആവേശ ഭരിതരാക്കിയ എഫ്എംഎ ഹാംഷെയറിന്റെ നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. യഥാവിധി നടന്ന കായികമേളയുടെ അവസാനം കാണികളെ ആവേശ ഭരിതരാക്കി വടം വലി മത്സരവും നടന്നു. റീജിയണല്‍ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ആതിഥേയരായ എഫ്എംഎ ഹാംഷെയര്‍ ചാംപ്യന്‍ഷിപ് ട്രോഫി സ്വന്തമാക്കി.

കായികമേളയോട് അനുബന്ധിച്ചു നടന്ന റീജിയണല്‍ വടം വലി മത്സരത്തില്‍ ഡബ്ല്യൂ എംസിഎ വോക്കിങ്ങിനെ തോല്‍പ്പിച്ച് സികെസി കാന്റര്‍ബറി ചാമ്പ്യന്‍ പട്ടത്തില്‍ മുത്തമിട്ടു. വാശിയേറിയ മത്സരത്തിനൊടുവില്‍ 85 പോയിന്റ് നേടി സീമ ഈസ്റ്റ് ബോണ്‍ രണ്ടാമത്തെ സ്ഥാനം കൊണ്ടും സികെസി കാന്റര്‍ബറി 81 പോയിന്റ് നേടി മൂന്നാം സ്ഥാനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു.

യുക്മ സാംസ്‌കാരിക വേദി മുന്‍ കണ്‍വീനറും സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്പോര്‍ട്സിന്റെ മുഖ്യ രക്ഷാധികാരിയുമായിരുന്ന മാത്യു ഡൊമെനിക്കിന്റെ അദ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ യുക്മയുടെ സ്ഥാപക നേതാക്കന്മാരില്‍ പ്രമുഖനും അവിഭക്ത സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ആദ്യ റീജിയണല്‍ കോര്‍ഡിനേറ്ററും ആയിരുന്ന സാം തിരുവാതിലില്‍ സദസിനെ അഭിസംബോധന ചെയ്യുകയും മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

യുക്മ നാഷണല്‍ കമ്മറ്റി കായികമേള പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രതികൂല കാലാവസ്ഥയിലും ഈ മേള അരങ്ങത്ത് എത്തിക്കുമെന്ന് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത പ്രസിഡന്റ് ജോമോന്‍ ചെറിയന്റെയും സെക്രട്ടറി ജിജോ അരയത്ത്, ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തില്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍ ലാലു ആന്റണി, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ബിനു ജോസിന്റെയും നേതൃത്വത്തില്‍ റീജിയണിലെ തന്നെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമുള്ള മികച്ച സ്റ്റേഡിയം ആണ് തിരഞ്ഞെടുത്തത്.

എഫ്എംഎ ഹാംഷെയറിന്റെ അതുല്യമായ സംഘാടക മികവും സൗത്ത് ഈസ്റ്റ് റീജിയണല്‍ കായിക മേളയ്ക്ക് വിജയത്തിന് കാരണമായി.സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവര്‍ത്തന ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ജനകീയ പങ്കാളിത്തത്തിന് മാറ്റ് കൂട്ടുവാന്‍ യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരാത്ഥികള്‍ക്കും കാണികള്‍ക്കും സൗജന്യ പ്രവേശനമായിരുന്നു റീജിയണല്‍ കമ്മറ്റി ഒരുക്കിയത്.
വ്യക്തിഗത ചാമ്പ്യന്മാര്‍

1)കിഡ്സ് ബോയ്സ്: റിച്ചിന്‍ ജിജോ, മിസ്മാ ബര്‍ജെസ്ഹില്‍
ജോഹനീസ് ഷാലു, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഹാംഷെയര്‍

2) കിഡ്സ് ഗേള്‍സ്: ഷാര്‍ലോട്ട് റെയ്നോള്‍ഡ്, ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഹാംഷെയര്‍

3) സബ്ജൂനിയര്‍ ബോയ്സ്: രോഹന്‍ ലിറ്റോ കാന്റര്‍ബറി കേരളൈറ്റ്സ്

4) സബ്ജൂനിയര്‍ ഗേള്‍സ്: ഷാരോണ്‍ ഷാബു, ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഹാംഷെയര്‍

5) ജൂനിയര്‍ ബോയ്സ്: മാക്സ് തോമസ്, കാന്റര്‍ബറി കേരളൈറ്റ്സ്

6) ജൂനിയര്‍ ഗേള്‍സ്: അഥീന ഷാജി സീമ ഈസ്റ്റ്ബോണ്‍
7) സീനിയര്‍ ബോയ്സ്: എഡ്വിന്‍ ബിജു, സീമ ഈസ്റ്റ്ബോണ്‍
8) സീനിയര്‍ ഗേള്‍സ്: ജാക്വിലിന്‍ ജോഷി, മൈഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ ബെനീറ്റ ബിനു, മൈഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍
9) അഡള്‍ട്ട് മെന്‍സ്: ഡോണ്‍ അംബി, ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഹാംഷെയര്‍
10) അഡള്‍ട്ട് വിമന്‍സ്: തങ്കി ജോര്‍ജ്, ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഹാംഷെയര്‍
11) സീനിയര്‍ അഡള്‍ട്ട് മെന്‍സ്: ജിനോയ് മത്തായി, മാസ് സൗത്താംപ്ടണ്‍
12) സീനിയര്‍ അഡള്‍ട്ട് വിമന്‍സ്: നിമിഷ റോജി,റിഥം ഹോര്‍ഷം
13) സൂപ്പര്‍ സീനിയര്‍ മെന്‍സ്: ഷാജി തോമസ്, സീമ ഈസ്റ്റ്ബോണ്‍

അസോസിയേഷനുകളുടെ പോയിന്റ് നിലവാരം :
ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഹാംഷെയര്‍ - 142
സീമ ഈസ്റ്റ്ബോണ്‍ 85
കാന്റര്‍ബറി കേരളൈറ്റ്സ് -81
മിസ്മാ ബര്‍ജെസ്ഹില്‍ -58
മൈഡ്സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ - 49
ഡബ്ല്യൂഎംസിഎ വോക്കിങ് - 21
മലയാളീ അസോസിയേഷന്‍ സൗതാംപ്ടണ്‍ - 24
റിഥം ഹോര്‍ഷം 12
മാപ് പോര്‍ട്സ്മൗത്ത് 11
സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് 3
അസോസിയേഷന്‍ ഓഫ് സ്ലോ മലയാളീസ് 3
കെസി ഡബ്ല്യൂ എ ക്രോയിഡോണ്‍ 3
ഫ്രണ്ട്‌സ് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍ കെന്റ് 1

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ കായികമേളയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ജൂണ്‍ 15 ന് ബര്‍മിങ്ഹാമില്‍ വച്ച് നടക്കുന്ന നാഷണല്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയനെയോ, നാഷണല്‍ കമ്മറ്റി അംഗം ലാലു ആന്റണിയെയും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ച ലിറ്റോ കൊരുത്ത്, അനില്‍ വര്‍ഗീസ്. ജോമോന്‍ കുന്നേല്‍, എഡ്വിന്‍ ജോസ്, ബിനു ജോര്‍ജ്, ജോഷി സിറിയക്, ബിബിന്‍ എബ്രഹാം, അജിത് വെണ്മണി, എന്നിവരെ കൂടാതെ ഫോട്ടോകള്‍ എടുത്ത് സഹായിച്ച ബിജു മൂന്നാനപ്പള്ളില്‍, ജിനു വര്‍ഗീസ് എന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. ഈ കായികമേള അവിസ്മരണീയമാക്കാന്‍ സഹായിച്ച റീജിയണിലെ എല്ലാ അംഗ അസ്സോസിയേഷനുകളോടും യുക്മ അഭ്യുദയകാംഷികളോടും സ്പോണ്‍സേര്‍സിനോടും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ അഗൈതവമായ നന്ദിയും രേഖപെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category