1 GBP = 87.20 INR                       

BREAKING NEWS

ഗ്രൗണ്ടില്‍ തിളങ്ങാനാകുന്നില്ലെങ്കിലും വിവാദത്തിന്റെ വെടിക്കെട്ടുമായി അഫ്ഗാന്‍ ക്രിക്കറ്റ് ടീം; തന്നെ ഒഴിവാക്കിയത് ടീം മാനേജരും ക്യാപ്റ്റനും ചേര്‍ന്നുള്ള ഗൂഢാലോചനയിലൂടെ എന്ന് മുഹമ്മദ് ഷെഹ്‌സാദ്; അഫ്ഗാന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്റെ വെളിപ്പെടുത്തല്‍ പൊട്ടിക്കരഞ്ഞുകൊണ്ട്

Britishmalayali
kz´wteJI³

കാബൂള്‍: തന്നെ ടീമില്‍ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഫലമായെന്ന ആരോപണവുമായി അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷെഹ്‌സാദ് രംഗത്ത്. തന്നെ അഫ്ഗാന്‍ ടീമില്‍ നിന്ന് ആസൂത്രിതമായി പുറത്താക്കുകയായിരുന്നെന്നും തനിക്ക് പരിക്കില്ലെനന്നും വെളിപ്പെടുത്തി ഷെഹ്‌സാദ് രംഗത്തുവന്നു. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്ന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ അഫ്ഗാന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

എന്നാല്‍, തന്നെ ടീം മാനേജറും ക്യാപ്റ്റനും ചേര്‍ന്ന് മനഃപൂര്‍വം ഒഴിവാക്കുകയാണ് എന്നാരോപിക്കുന്ന ഷെഹ്‌സാദിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരച്ചിലടക്കാനാകാതെയാണ് ഷെഹ്‌സാദ് സംസാരിക്കുന്നത്. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ ടീം മാനേജര്‍ വന്ന് എനിക്ക് പരിക്കുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്ന് ഷെഹ്സാദ് വീഡിയോയില്‍ വ്യക്തമാക്കുന്നു. എന്റെ പകരക്കാരനായി ഇക്രം അലി ഖില്ലിനെ അവര്‍ കണ്ടുവെച്ചിരുന്നു. അതിനു ശേഷമാണ് എന്നോട് ഇങ്ങനെ വന്നുപറഞ്ഞു. എന്റെ പരിക്ക് എന്താണെന്ന് എനിക്കറിയില്ല എന്നും ഷെഹ്‌സാദ് പറയുന്നു.

സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്‌സാദിന്റെ കാല്‍മുട്ടിന് പരിക്കേറ്റതെന്നാണ് ബോര്‍ഡ് വാദിക്കുന്നത്. എന്നാല്‍ പരിക്കുണ്ടെങ്കില്‍ പിന്നെ താനെങ്ങനെ ശ്രീലങ്കക്കും ഓസ്‌ട്രേലിയക്കുമെതിരായ മത്സരങ്ങളില്‍ കളിക്കാനിറങ്ങുമെന്ന് ഷെഹ്‌സാദ് ചോദിക്കുന്നു. ടീമില്‍ നിന്നൊഴിവാക്കിയ കാര്യം പരിശീലകന്‍ ഫില്‍ സിമണ്‍സിനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ ഇതില്‍ യാതൊരു പങ്കില്ലെന്നും ടീം മാനേജറും ക്യാപ്റ്റനും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും സിമണ്‍സ് എന്നോട് പറഞ്ഞു. ഷെഹ്‌സാദ് ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായ ഷെഹ്‌സാദ് ശ്രീലങ്കയ്‌ക്കെതിരെ നേടിയത് ഏഴ് റണ്‍സാണ്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധനേടാന്‍ ഷെഹ്‌സാദിന് സാധിച്ചിരുന്നു. 2015 ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും ഷെഹ്സാദാണ്. 55 ഇന്നിങ്സുകളില്‍ നിന്നായി 1843 റണ്‍സാണ് ഷെഹ്സാദ് അടിച്ചുകൂട്ടിയത്. ഷെഹ്സാദിന് പകരക്കാരനായി പതിനെട്ടുകാരന്‍ ഇക്രാം അലി ഖില്ലിനെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാന് വേണ്ടി കളിച്ച താരമാണ് ഇക്രാം. സീനിയര്‍ ടീമില്‍ ഇക്രാമിന്റെ അരങ്ങേറ്റം അയര്‍ലണ്ടിനെതിരെയായിരുന്നു.

ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ കളിച്ച അഫ്ഗാനിസ്ഥാന്‍ രണ്ടിലും പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ തോല്‍വി. രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ തുടക്കത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചെങ്കിലും അവസാനം ജയം ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category