1 GBP = 86.80 INR                       

BREAKING NEWS

ഉറപ്പ് നല്‍കിയത് യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടാലും വിരമിക്കല്‍ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങള്‍' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കല്‍ പ്രഖ്യാപനം; ഈഡനില്‍ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; ഇന്ത്യന്‍ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം

Britishmalayali
kz´wteJI³

മുംബൈ: എന്തുകൊണ്ട് അര്‍ഹിച്ച ഒരു വിടവാങ്ങല്‍ മത്സരം യുവിക്ക് ലഭിച്ചില്ല? വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം യുവരാജ് സിങ് തന്നെ നല്‍കി. യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കല്‍ മത്സരം കളിക്കാന്‍ അവസരം നല്‍കുമെന്ന് ബി.സി.സിഐ അറിയിച്ചിരുന്നു. എന്നാല്‍ യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താന്‍ ക്രിക്കറ്റ് ബോര്‍ഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി. ഇതോടെ തന്നെ ആരോ വിരമിക്കല്‍ മത്സരത്തില്‍ യുവരാജ് കളിക്കരുതെന്ന നിര്‍ബന്ധം പ്രകടിപ്പിച്ചിരുന്നുവെന്ന സംശയമാണ് ഉയരുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവ്രാജ് സിങ് . 2000 മുതല്‍ 2017 വരെ നീണ്ട 17 വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിച്ചത്. ഫോം അലട്ടിയതു കൊണ്ടായിരുന്നു ഇത്. വിരമിക്കല്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ യുവി ബി.സി.സിഐയെ സമീപിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അര്‍ഹമായ വിരമിക്കല്‍ മത്സരത്തിനായിരുന്നു ഇത്. എന്നാല്‍ എന്തുകൊണ്ടോ ബിസിസിഐ അതിന് തയ്യാറായില്ല. ഇതോടെ യുവി വിടവാങ്ങി.

ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങള്‍ കളിച്ച യുവി 8701 റണ്‍സെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റണ്‍സ് നേടി. 58 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സാണ് സമ്പാദ്യം. ഇത്തരത്തിലൊരു താരമാണ് അര്‍ഹിക്കുന്ന വിടവാങ്ങല്‍ മത്സരമില്ലാതെ വിരമിക്കുന്നത്. ചിലര്‍ക്ക് യുവിയോട് താല്‍പ്പര്യക്കുറവുണ്ട്. ഇന്ത്യയുടെ നായകനായി യുവി മാറാത്തതും ഇതുകൊണ്ട് മാത്രമാണ്. വികാരത്തോടെ കളിയേയും കളിക്ക് പുറത്തെ കാര്യങ്ങളേയും നോക്കി കാണുന്നതാണ് യുവിയെ പലര്‍ക്കും പിടിക്കാത്തതിന് കാരണം. അതു തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലേക്ക് യുവിയുടെ വിരമിക്കല്‍ ഒതുങ്ങിയതും.

2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരുന്നു ഇത്. ഫോം പുലര്‍ത്താന്‍ കഴിയാത്തതു കൊണ്ട് കളിക്കാനായില്ല. ഏകദിന-ട്വന്റി ട്വന്റി ലോകകപ്പുകള്‍ ഇന്ത്യയ്ക്ക് നല്‍കിയ താരമാണ് യുവരാജ്. അത്തരത്തിലൊരു പ്രതിഭയ്ക്കാണ് വിരമിക്കല്‍ മത്സരം കിട്ടാതെ പോകുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറെ ചര്‍ച്ചയാകുന്നുമുണ്ട്. അതേസമയം വിടവാങ്ങല്‍ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദര്‍ സെവാഗ് പങ്കുവെച്ചു.എന്നാല്‍ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവി എസ് ലക്ഷ്മണും രാഹുല്‍ ദ്രിവിഡിനും അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തെ തകര്‍ത്തതുകൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിനലെ ലക്ഷ്മണിന്റെ ഇരട്ട ശതകമാണ്. ആദ്യ ഇന്നിങ്സില്‍ മികവ് കാട്ടാനാവാത്ത ഇന്ത്യയെ ഓസ്ട്രേലിയ ഫോളോ ഓണ്‍ ചെയ്യിച്ചു. വിജയം മാത്രം മുന്നില്‍ കണ്ടായിരുന്നു ഇത്. എന്നാല്‍ കൊല്‍ക്കത്തയില്‍ ദ്രാവിഡും ലക്ഷ്മണും മതില്‍ തീര്‍ത്തു. ഉജ്ജ്വല ഇന്നിങ്സുകളിലൂടെ ഓസ്ട്രേലിയയെ തകര്‍ത്ത് ആരും പ്രതീക്ഷിക്കാത്ത വിജയം നല്‍കി. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായി ഇന്ത്യ മാറിയത്. ഇതിന് തുല്യമായിരുന്നു നാറ്റ് വെസ്റ്റ് ഏകദിനത്തിലെ ഇന്ത്യ വിജയം. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് കൈഫും യുവരാജും നേടി തന്നെ വിജയം. അതായത് ഇന്ത്യന്‍ ക്രിക്കറ്റിന് അസുലഭ നിമിഷം സമ്മാനിച്ച ദ്രാവിഡും ലക്ഷ്മണും യുവിയും വിടവാങ്ങല്‍ മത്സരമില്ലാതെ കളിക്കളത്തില്‍ നിന്ന് വിടവാങ്ങി.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് യുവ്രാജ് സിങ് തിങ്കളാഴ്ച തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ട് ലോകകപ്പ് വിജയങ്ങളില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നയാള്‍ 17 വര്‍ഷം നീണ്ട തന്റെ കരിയര്‍ അവസാനിപ്പിച്ചിരിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യുവി വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. എക്കാലവും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്‌സ് ഫാക്ടറായിരുന്നു യുവ്രാജ് സിങ്. ബാറ്റു കൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവര്‍ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുണ്ടായിരുന്ന താരം. സൗരവ് ഗാംഗുലിയുടെ ശ്രദ്ധ തന്നെയാണ് യുവിക്കും ടീമിലേക്ക് വഴിതുറന്നത്. സഹീര്‍ ഖാന്‍, ഹര്‍ഭജന്‍, സെവാഗ് ആ പട്ടികയിലേക്ക് യുവിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെടുന്നത് 2000-ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയ ടീമിലെ നിര്‍ണായക ഘടകം യുവിയായിരുന്നു. 203 റണ്‍സും 12 വിക്കറ്റുകളുമായി യുവി ടൂര്‍ണമെന്റിന്റെ താരമായി.

കെനിയയില്‍ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലായിരുന്നു യുവിയുടെ അരങ്ങേറ്റം. കരുത്തരായ ഓസീസിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ തന്നെ മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലെസ്പിയും അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട ആ ചെറുപ്പക്കാരന്‍ 84 റണ്‍സാണ് അടിച്ചുകൂട്ടിയത്. തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത ഇന്നിങ്‌സ്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ചു.

സച്ചിന് വിടവാങ്ങല്‍ സമ്മാനമായി ലോകകപ്പ്
2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വര്‍ഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയര്‍ താരങ്ങളെല്ലാം മാറിനിന്ന ആ ടൂര്‍ണമെന്റില്‍ പുതിയ നായകന്‍ എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവി. ഈ ടൂര്‍ണ്ണമെന്റില്‍ ഏവരും കരുതിയത് യുവി ക്യാപ്ടനാകുമെന്നായിരുന്നു. എന്നാല്‍ നറുക്ക് വീണത് ധോനിക്കും. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ മുഴുവന്‍ പന്തും സിക്‌സര്‍ പറത്തിയ യുവി പുതു ചരിത്രമെഴുതി. ഓസീസിനെതിരായ സെമിയില്‍ യുവി 30 പന്തില്‍ നിന്ന് അഞ്ചു വീതം സിക്‌സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റണ്‍സ്. 15 റണ്‍സിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. അങ്ങനെ കലാശ പോരാട്ടം. അവിടേയും ജയം ഇന്ത്യയ്ക്ക്.

2011 ഏകദിന ലോകകപ്പില്‍ 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റണ്‍വേട്ടയില്‍ ടൂര്‍ണമെന്റില്‍ എട്ടാമതും വിക്കറ്റ് വേട്ടയില്‍ നാലാമതുമായിരുന്നു യുവി. 28 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെയില്‍ അവസാനിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വിടവാങ്ങലില്‍ ഇന്ത്യ നല്‍കിയ സമ്മാനം. അത്തരത്തിലൊരു താരമാണ് അര്‍ഹിച്ച വിരമിക്കല്‍ പോലും കിട്ടാതെ പാഡഴിക്കുന്നത്. പിന്നീടാണ് യുവിയുടെ ജീവിതത്തില്‍ വില്ലനായി കാന്‍സറെത്തുന്നത്.

ബാധിച്ചത് അപൂര്‍വ്വ കാന്‍സര്‍
യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളി കാന്‍സറായിരുന്നു. അപൂര്‍വമായ കാന്‍സറാണ് യുവിയെ ബാധിച്ചിരുന്നത്. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാന്‍സര്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയില്‍ വളര്‍ന്ന ട്യൂമറായിരുന്നു വില്ലന്‍. ആദ്യം ശ്വാസകോശ കാന്‍സറാണെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമര്‍ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കി.

ലോകകപ്പിനിടെ ശാരീരിത അസ്വസ്തതകള്‍ യുവിയെ അലട്ടിയിരുന്നു. കാന്‍സറാണ് എന്ന് അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും മറ്റ് കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം യുവിക്കൊപ്പം നിന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചു. വിദഗ്ധ ചികിത്സകള്‍ക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. ഏവരേയും അത്ഭുതപ്പെടുത്തി യുവി വീണ്ടും ക്രിസലെത്തി. അപ്പോഴും ആ മനസ്സില്‍ സ്വപ്നങ്ങളായിരുന്നു. നല്ലൊരു വിരമിക്കലിന് പോലും അവസരം നല്‍കാതെ ക്രിക്കറ്റ് ദൈവങ്ങള്‍ അതും തകര്‍ത്തു. അപ്പോഴും ആരേയും കുറ്റപ്പെടുത്താതെ യുവി കളമൊഴിയുകയാണ്.

യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം
ഇതിഹാസതാരങ്ങളും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് ഇന്ത്യയുടെ യുവരാജാവിന് ആശംസകളറിയിച്ചത്. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ആരാധകരെ ത്രസിപ്പിച്ച താരത്തിനുള്ള ആരാധകരുടെ നന്ദി വാക്കുകളില്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ. വിരാട് കോലി, കെവിന്‍ പീറ്റേഴ്‌സണ്‍, വിവി എസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്ങ്, ജസ്പ്രീത് ബുംറ, റോബിന്‍ ഉത്തപ്പ എന്നിങ്ങനെ നിരവധി പേരാണ് യുവിക്ക് ആശംസയുമായെത്തിയത്.

നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാട് ഓര്‍മ്മകളും വിജയങ്ങളും സമ്മാനിച്ച വ്യക്തിയാണ്. നിങ്ങളെ ഒരിക്കലും മറക്കാനാകില്ല എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും, എപ്പോഴും പ്രചോദനമായിരുക്കും എന്നായിരുന്നു സുരേഷ് റെയ്‌നയുടെ ആശംസ. യുവിയോടൊപ്പം കളിച്ച നിമിഷങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് ലക്ഷ്മണ്‍ന്റെ ട്വീറ്റ്. യുവിയോടൊപ്പം ആ 12-ാം നമ്പര്‍ ജഴ്‌സിയും വിരമിക്കട്ടെയെന്നാണ് ഗംഭീറിന്റെ ട്വീറ്റ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനാണ് യുവി. അദ്ദേഹത്തോടുള്ള ആദരമായി 12-ാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിക്കണം. ഗംഭീര്‍ ട്വീറ്റില്‍ പറയുന്നു.

യുവി ആറു സിക്‌സുകള്‍ അടിച്ച ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ഇന്ത്യന്‍ താരത്തിന് ആശംസകളുമായെത്തി. 'ഇതിഹാസ താരമേ...ഒഴിവുകാലം ആസ്വദിക്കൂ..' എന്നാണ് ബ്രോഡിന്റെ പോസ്റ്റ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബ്രോഡ് ആശംസകളറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category