1 GBP = 87.30 INR                       

BREAKING NEWS

ട്രാന്‍സ്ജെന്‍ഡറിനെയും സുഹൃത്തിനെയും അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയത് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ; വര്‍ക്കലയിലെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം കൊല്ലത്ത് ഇറക്കിവിടുന്നതിന് മുന്നേ കയ്യിലുണ്ടായിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു; പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണം

Britishmalayali
kz´wteJI³

കൊല്ലം: തെന്മല സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം കാര്യക്ഷമം അല്ലെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്ററും സുഹൃത്തും സ്‌കൂട്ടറില്‍ കൊട്ടാരക്കരയ്ക്ക് യാത്രചെയ്യുമ്പോള്‍ കാറിലെത്തിയ അഞ്ചംഗ സംഘം ഇവരെ തട്ടിക്കൊണ്ട് പോയത്.

വാഹനത്തിനുള്ളില്‍ വച്ച് ഇവരെ ക്രൂരമായി മര്‍ദ്ദിച്ച സംഘം വര്‍ക്കല ഭാഗത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കയ്യിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കിയ സംഘം ഇവരെ കൊല്ലം ബസ് സ്റ്റാന്റ് പരിസരത്ത് ഇറക്കി വിട്ടു. ഉടന്‍ തന്നെ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.

അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കൊല്ലം റൂറല്‍ എസ് പി പറയുന്നത്. പീഡനം, ദളിത് പീഡനം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category