1 GBP = 87.20 INR                       

BREAKING NEWS

കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം; എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂര്‍ണ്ണമായും കത്തിനശിച്ചു; സമീപത്തെ ആശുപത്രിയില്‍ നിന്നും രോഗികളെ മുഴുവന്‍ മാറ്റിയത് സാഹസികമായി; തീ പിടുത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് സംശയം; 2009 ലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയെ ഞെട്ടിച്ച അപകടം

Britishmalayali
kz´wteJI³

കൊല്ലം: കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയ്ക്ക് അരികിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്. കരുനാഗപ്പള്ളിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എഎമ്മിന് സമീപത്തെ കോട്ടക്കുഴി സൂപ്പര്‍മാര്‍ക്കറ്റും സമീപമുള്ള മറ്റൊരു കടയും പൂര്‍ണമായും കത്തി നശിച്ചു. ആശുപത്രിയിലെ രോഗികളെ മുഴുവന്‍ സാഹസികമായാണ് ഒഴിപ്പിച്ചത്.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീഗോളം ആകാശത്തേക്ക് ആളിപ്പടര്‍ന്നതോടെ കൊല്ലം ആലപ്പുഴ ജില്ലകളിലെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. കോടികളുടെ നഷ്ടമാണ് പ്രഥമികമായി വിലയിരുത്തുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്.

2009ലെ ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ശേഷം കരുനാഗപ്പള്ളിയെ നടുക്കിയ അപകടത്തില്‍ ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category