1 GBP = 87.30 INR                       

BREAKING NEWS

പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടൊന്നും കണ്ടത്തിയില്ലെങ്കിലും യുഎന്‍എയിലെ ആരോപണങ്ങളെ കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്; രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് പറഞ്ഞ് നേഴ്സിങ് സംഘടന; ജാസ്മിന്‍ ഷായേയും മറ്റ് നേഴ്സിങ് നേതാക്കളേയും പ്രതിചേര്‍ത്ത് ഉടന്‍ കേസെടുക്കും; നേഴ്സിങ് മേഖലയിലെ ചൂഷണത്തിനെതിരെ ശബ്ദം ഉയര്‍ത്തിയ സംഘടന നേരിടുന്നത് വമ്പന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

കൊച്ചി: പ്രാഥമിക അന്വേഷണത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎന്‍എ) സാമ്പത്തിക ക്രമക്കേടില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം നല്‍കിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാര്‍ശയിലാണ് പുതിയ ഉത്തരവ്. തുടരന്വേഷണത്തിനായി കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഘടനയുടെ വൈസ് പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതില്‍ ക്രമക്കേടൊന്നും കണ്ടിരുന്നില്ല.

യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മറുനാടന്‍ നേരത്തെ പുറത്തു വിട്ടിരുന്നു. യുഎന്‍എ നേതൃത്വത്തിന് എതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. രേഖകളും മൊഴികളും പരിശോധിച്ചതില്‍ അഴിമതിയൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത്. ഇതോടെ യുഎന്‍എ നേതാവ് ജാസ്മിന്‍ ഷായെ ലക്ഷ്യമിട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ആശുപത്രി മാനേജ്‌മെന്റാണെന്ന വാദം സജീവമാകുകയാണ്. ആശുപത്രിയിലെ ചൂഷണത്തിനെതിരെ നിലപാട് എടുത്ത സംഘടനയെ തകര്‍ക്കാനുള്ള ഗൂഢാലോചന ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇതോടെ വ്യക്തമായത്. അതുകൊണ്ട് തന്നെ കേസും മറ്റും ഒഴിവാക്കുമെന്നും കരുതി. ഇതാണ് നാടകീയ നീക്കങ്ങളിലൂടെ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമാകുന്നത്. ഇതോടെ ജാസ്മിന്‍ ഷായും മറ്റും പ്രതിപ്പട്ടികയില്‍ എത്തുകയും ചെയ്യും.

വരവു ചെലവു കണക്കുകള്‍ സംബന്ധിച്ച് വ്യക്ത വരുത്താന്‍ ഓഡിറ്റ് നടത്തണമെന്നും ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു . എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിക്ക് അന്വേഷണം കൈമാറിയത്. യുഎന്‍എയ്ക്കെതിരെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു രംഗത്തുണ്ട്. നേഴ്സിങ് മേഖലയിലെ സംഘടനാ കുത്തകയാണ് യുഎന്‍എ തകര്‍ത്തത്. ആശുപത്രി മുതലാളിമാര്‍ക്കെതിരെ സധൈര്യം പോരാട്ടം നയിച്ചു. ഇതോടെ നേഴ്സുമാര്‍ക്ക് നീതി കിട്ടുകയും ചെയ്തു. എങ്ങനേയും യുഎന്‍എ ഇല്ലായ്മ ചെയ്യുകയെന്നതാണ് ആശുപത്രി മുതലാളിമാരുടെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അന്വേഷണമെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കേസിന് പിന്നിലെന്ന് യുഎന്‍എയും ആരോപിക്കുന്നു.

മൂന്നര കോടിയുടെ ക്രമക്കേടില്‍ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാര്‍ശയിലാണ് ഡിജിപിയുടെ ഉത്തരവ്. യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്ക് മൂന്നര കോടിരൂപയെത്തിയെന്നും ഈ തുക ദേശീയ വൈസ് പ്രസിഡന്റ് ജാസ്മിന്‍ ഷാ വകമാറ്റിയെന്നുമായിരുന്നു പരാതി. കോടികളുടെ ക്രമക്കേടായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാര്‍ശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റസ്, വൗച്ചര്‍ എന്നിവ ഫൊറന്‍സിക് പരിശോധനക്കണമെന്നും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു. ഡിജിപിക്ക് നല്‍കിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂര്‍ ക്രൈം ബ്രാഞ്ച് യൂണിറ്റാണ്.

ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാര്‍ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാര്‍ശ നല്‍കിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന കാണിച്ചത് തൃശൂര്‍ കമ്മീഷണര്‍ക്ക് യുഎന്‍എ ഭാരവാഹികള്‍ പരാതിയും നല്‍കിയിരുന്നു.

യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് മൂന്നരക്കോടിയോളം രൂപ സംഘടനയുടെ ദേശീയ പ്രസിഡന്റ് ആയ ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നാണ് ആരോപണം. നഴ്‌സുമാരുടെ ലെവി പിരിച്ചത് അടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പല സമയങ്ങളിലായി മൂന്ന് അക്കൗണ്ടുകളില്‍ നിന്നായാണ് പണം പിന്‍വലിച്ചത്. ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ പിന്‍വലിക്കുകയും 20 ലക്ഷം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആവശ്യം വ്യക്തമല്ല. കണക്ക് വ്യക്തമാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും നേതൃത്വം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നാണ് സിബി മുകേഷ് പറയുന്നത്. എന്നാല്‍ സംഘടനയില്‍ നിന്ന് സിബിയെ പുറത്താക്കിയിരുന്നു. ആരോപണങ്ങള്‍ക്ക് ജാസ്മിന്‍ ഷാ വ്യക്തമായ മറുപടിയും നല്‍കി.

പ്രാഥമിക അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. ക്രമക്കേടും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ കൊടുത്തിട്ടുണ്ടെന്നും വിശദീകരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജാസ്മിന്‍ഷായെ കുറ്റ വിമുക്തനാക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഘടനയുടെ വാഹനങ്ങള്‍ വാങ്ങിയതിന്റെ എഗ്രിമെന്റും പിരശോധിച്ചു. ഇതിലും ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എല്ലാം മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. സംഘടന നല്‍കിയ ധനസഹായത്തിന്റെ രേഖയിലും സംഘം പ്രശ്‌നങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ട് പരാതികള്‍ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എന്നിട്ടും കേസെടുക്കുന്നതാണ് ദുരൂഹം. അതുകൊണ്ടാണ് രാഷ്ട്രീയ ഇടപെടല്‍ ആരോപിക്കുന്നതും.

ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് ലഭിക്കുന്നതിന് രജിസ്റ്റാര്‍ ഓഫ് സൊസൈറ്റിയെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് ഇടക്കാല റിപ്പോര്‍ട്ടായി പരിഗണിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്തിയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതിനെ കുറിപ്പ് വിശദ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുള്ളത്. ഡിവൈഎസ്പി കെ എ സുരേഷ് ബാബുവാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ പത്തിനാണ് അന്വേഷണം പൂര്‍ത്തിയായതും. മറ്റ് അന്വേഷണങ്ങള്‍ക്കൊന്നും റിപ്പോര്‍ട്ട് ശുപാര്‍ശയും ചെയ്യുന്നില്ല. ഇതോടെ തുടരന്വേഷണത്തിന് മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കുകയായിരുന്നു.

ആശുപത്രി മാനേജുമെന്റാണ് ജാസ്മിന്‍ഷായ്ക്ക് പിന്നിലെ ആരോപണത്തിന് പ്രേരക ഘടകമെന്ന വാദം സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇത് കിട്ടിയതോടെ സര്‍വ്വീസില്‍ കുപ്രസിദ്ധനായ മറ്റൊരു ഉദ്യോഗസ്ഥനെ കൂടുതല്‍ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു. നേഴ്‌സിങ് മേഖലയില്‍ സിഐടിയുവിനും തൊഴിലാളി സംഘടനയുണ്ട്. ഇവര്‍ക്കും യുഎന്‍എയുടെ ഇടപെടലുകള്‍ ഭീഷണിയായിരുന്നു. ജാസ്മിന്‍ഷായെ വേട്ടയാടാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category