1 GBP = 87.30 INR                       

BREAKING NEWS

സ്‌കൂളില്‍ വരുമ്പോള്‍ സ്ഥിരമായി കയ്യില്‍ എസ്എഫ്ഐ എന്നെഴുതിയ കാര്‍ഡ് കരുതണം; അനുസരിക്കാന്‍ മടിയുണ്ടെങ്കില്‍ മാവുങ്കാലിലെ വൈഷ്ണവിനോട് അനുഭവം ചോദിച്ചാല്‍ മതി; രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ ദീപകിന് നേരിടേണ്ടി വന്നത് കുട്ടി സഖാക്കളുടെ ഭീഷണി; ടിസി വാങ്ങാന്‍ പോലും വേണ്ടി വന്നത് പൊലീസിന്റെ സംരക്ഷണം; കേരളം അടപടലം തൂത്തെറിഞ്ഞിട്ടും ധാര്‍ഷ്ട്യം വിടാതെ സഖാക്കള്‍

Britishmalayali
kz´wteJI³

പെരിയ: എസ്എഫ്ഐ ഭീഷണിയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ടി സി വാങ്ങി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്ലാലുവിന്റെ ബന്ധുവാണ് രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നത്. ശരത്ലാലിന്റെ പിതൃസഹോദരിയുടെ മകന്‍ ഉമേശന്റെ മകനാണു ദീപക്. എസ്എഫ്ഐക്കാരില്‍ നിന്നു ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ ദീപകിനെ പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.

ദീപകിന് ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചത് അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. രണ്ടാം അലോട്ട്മെന്റില്‍ രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കു മാറി. ഇവിടെ പ്രവേശനത്തിനു പോയപ്പോള്‍ തന്നെ എസ്എഫ്ഐക്കാര്‍ ദീപകിനു മുന്നറിയിപ്പു നല്‍കിയതായി പറയുന്നു. എസ്എഫ്ഐ എന്നെഴുതിയ കാര്‍ഡ് നല്‍കി ക്ലാസിനു വരുമ്പോള്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും ദീപകിന്റെ ഫോണിലെ സ്റ്റാറ്റസ് മായ്ച്ചുകളയണമെന്നും ആവശ്യപ്പെട്ടിരുന്നു. വനിതാമതിലിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട മാവുങ്കാലിലെ വൈഷ്ണവിന്റെ അനുഭവം ചോദിച്ചാല്‍ മതിയെന്നും എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കുന്ന ശബ്ദരേഖയും ഇവരുടെ കയ്യിലുണ്ട്.

ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സിഐ എംപി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അകമ്പടിയോടെ എത്തിയാണു ദീപക് രാവണീശ്വരം സ്‌കൂളില്‍ നിന്നു ടിസി വാങ്ങി പെരിയ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നത്. ഫോണില്‍ ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകനെതിരെ പൊലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണു ദീപകിന്റെ ബന്ധുക്കള്‍.

കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെയാണ് കൃപേഷും ശരത്തും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് സിപിഎമ്മുകാര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category