1 GBP = 87.30 INR                       

BREAKING NEWS

ഗള്‍ഫിലെ കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നു കാട്ടി വ്യവസായികളെ തട്ടിച്ച് തുടക്കം; എന്‍ജിനീയറിങ് പഠനകാലത്ത് എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത് വിഡിയോ ആല്‍ബങ്ങളിലെ നായകനൊപ്പം; നിധി കണ്ടെടുക്കുന്ന മന്ത്രവാദിയായും പണാപഹരണം; നാഗമാണിക്യം കൈയിലുണ്ടെന്ന് പറഞ്ഞും പറ്റിപ്പ്; ബാലഭാസ്‌കറിന്റെ ഡ്രൈവറായ പൂന്തോട്ടം ആശുപത്രി ഉടമയുടെ ബന്ധു പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ക്രിമിനല്‍; ഒളിവില്‍ പോയത് അര്‍ജുന്‍ എന്ന ഗജഫ്രോഡ്

Britishmalayali
kz´wteJI³

തൃശൂര്‍ : നിഷ്‌കളങ്കമായ പുഞ്ചിരിയായിരുന്നു ബാലഭാസ്‌കറിന്റെ മുഖമുദ്ര. വയലിന്‍ തന്ത്രികളില്‍ നിന്നുയര്‍ന്ന മാന്ത്രിക ശബ്ദം പോലെ വശ്യതയുള്ള പുഞ്ചിരി. ഇത്തരത്തിലൊരു പ്രതിഭയ്ക്ക് ഡ്രൈവറായി കിട്ടിയത് ഗജ ഫ്രോഡിനേയും. അര്‍ജുന്‍ എന്ന തട്ടിപ്പുകാരന്റെ ചരിത്രം അറിയാവുന്നവര്‍ തന്നെയാണ് ഈ ക്രിമിനലിനെ ബാലുവിനൊപ്പം അയച്ചത്. പള്ളിപ്പുറത്ത് കാര്‍ ഇടിച്ച് അപകടമുണ്ടാകുമ്പോഴും അര്‍ജുന്‍ തനി നിറം കാട്ടി. കാറോടിച്ചതിന്റെ ഉത്തരവാദിത്തം ബാലുവിന്റെ തലയില്‍ കെട്ടി വച്ചു. ഇത് കളവാണെന്ന് തെളിയുമ്പോള്‍ സംഗീതത്തിലെ അതുല്യ പ്രതിഭയുടെ മരണവും വിവാദത്തിലാവുകയാണ്.

എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്‌കറ്റ് വില്‍പന... സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകള്‍. പാലക്കാട്ടെ പൂന്തോട്ടം ആയുവേദ ആശുപത്രി ഉടമാണ് രവീന്ദ്രന്‍. രവീന്ദ്രന്റെ ഭാര്യ ലത. ലതയുടെ സഹോദരന്റെ മകനാണ് അര്‍ജുന്‍. എന്തും അടുപ്പക്കാര്‍ പറഞ്ഞാല്‍ വിശ്വസിക്കുന്ന പ്രകൃതം ബാലഭാസ്‌കറിനുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് അര്‍ജുനെ ബാലുവിന്റെ സന്തത സഹചാരിയാക്കുന്നത്. ബാലുവിന്റെ എല്ലാ നീക്കങ്ങളും മനസ്സിലാക്കുകയെന്ന തന്ത്രത്തോടെയാണ് പ്രശ്നക്കാരനായ ഡ്രൈവറെ ബാലുവിനൊപ്പം നിയോഗിച്ചത്. പ്രകാശ് തമ്പി വഴിയായിരുന്നു ഓപ്പറേഷന്‍. ബാലുവിനോട് സ്നേഹമുള്ള ആരും അര്‍ജുന്‍ എന്ന ക്രിമിനലിനെ ഒപ്പം വിടില്ലെന്ന് ഏവരും സമ്മതിക്കുന്നു. ഇതുകൊണ്ടാണ് ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ സംശയങ്ങള്‍ക്ക് ബലം കൂടുന്നതും.

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്. പിടിക്കപ്പെടാന്‍ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോള്‍ അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെ: 'ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..'-ഇത്രയും കൂളായി കാര്യങ്ങള്‍ കാണുന്ന വ്യക്തിയാണ് അര്‍ജുന്‍. പ്രകാശ് തമ്പിക്കും വിഷ്ണുവിനും ഒപ്പം ചേര്‍ന്ന് അര്‍ജുന്‍ സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. കേസില്‍ പിടിയിലായ സുനില്‍ കുമാറിന്റെ മൊഴിയിലാണ് അര്‍ജുന്‍ എന്ന പേരുള്ളത്. ഇത് സ്ഥിരീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിന് മുമ്പേ അര്‍ജുന്‍ ഒളിവില്‍ പോയി. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് അര്‍ജുന്‍.

തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ എന്‍ജിനീയറിങ് പഠനകാലത്താണ് എടിഎം കവര്‍ച്ചാ കേസില്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയില്‍ ആയിരുന്നു ആദ്യ കവര്‍ച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് ഫെബ്രുവരി 25ന്. ഇരു സംഭവങ്ങളിലെയും സമാനതകള്‍ അര്‍ജുനെ പൊലീസ് പിടിയിലാക്കി. ഇതെല്ലാം അര്‍ജുന്റെ പൂന്തോട്ടത്തെ ബന്ധുക്കള്‍ക്കും അറിയാം. കാശിന് വേണ്ടി എന്തും ചെയ്യുന്ന ബന്ധുവിനെ എന്നിട്ടും ബാലുവിനൊപ്പം നിര്‍ത്തി. ഈ കേസില്‍ അറസ്റ്റിലായ ശേഷമാണ് ബാലുവിന്റെ ഡ്രൈവറായി അര്‍ജുന്‍ മാറിയത്.

ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. അന്ന് ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അര്‍ജുനെ കുടുക്കുന്നത്.കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അര്‍ജുന്റെയും സംഘത്തിന്റെയും രീതി. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്. ഇത്തരത്തിലൊരു തട്ടിപ്പുകാരനാണ് ബാലഭാസ്‌കര്‍ അപകടത്തില്‍ പെടുമ്പോള്‍ കാര്‍ ഓട്ടിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ അര്‍ജുന്‍ ഒളിവില്‍ പോവുകയും ചെയ്തു.

അതിനിടെ ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നല്‍കി. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തോടാണു പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് മുറിവുകള്‍ പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ നേരത്തെ ശേഖരിച്ച് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്‍ ആണു വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ബാലഭാസ്‌കറാണു വണ്ടിയോടിച്ചതെന്നാണ് അര്‍ജുന്‍ പൊലീസിനു നല്‍കിയ മൊഴി.

പള്ളിപ്പുറത്ത് അപകടം നടന്നയുടന്‍ എത്തിയവര്‍, മൊഴി നല്‍കിയവര്‍, മറ്റു സാക്ഷികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കാന്‍ തുടങ്ങി. ഇവരുടെയെല്ലാം ഫോണ്‍ വിളി വിവരങ്ങള്‍, പള്ളിപ്പുറം ഭാഗത്തെ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നോ എന്നിവയും സൈബര്‍ സഹായത്തോടെ പരിശോധിക്കും. അപകടത്തിനു തൊട്ടു മുന്‍പുവരെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കു വന്ന ഫോണ്‍ കോളുകള്‍, അവര്‍ വിളിച്ച കോള്‍വിവരങ്ങള്‍ എന്നിവയും ശേഖരിക്കും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടത്തിയ യാത്ര വീണ്ടും പുനരാവിഷ്‌കരിക്കും. അപകടത്തിനു ശേഷം ബാലഭാസ്‌കറിനെയും മറ്റുള്ളവരെയും ആശുപത്രിയില്‍ എത്തിച്ചവരും അന്വേഷണപരിധിയില്‍ വരും.

ആശുപത്രിയില്‍ നടന്ന സംഭവങ്ങളുടെയും സന്ദര്‍ശകരുടെയും വിവരം ശേഖരിക്കും. ബാലഭാസ്‌കറുമായി സഹകരിച്ച സംഗീതജ്ഞര്‍, മറ്റു സുഹൃത്തുക്കള്‍ എന്നിവരുടെയും മൊഴി എടുക്കും. കൊല്ലത്തു നിന്നു സിസിടിവി ദ്യശ്യങ്ങള്‍ ശേഖരിക്കാനായി പ്രകാശ് തമ്പിക്ക് ഒപ്പം എത്തിയ ജമീല്‍, സനല്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category