1 GBP = 87.40 INR                       

BREAKING NEWS

ഭാഗ്യം കൂടി കൂട്ടിനുണ്ടെകില്‍ ഇത്തവണ മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ഫൈനലില്‍ മലയാളി പെണ്‍കുട്ടിയുണ്ടാകും; ഫോട്ടോ റൗണ്ട് കടന്നു സെമിയില്‍ എത്തിയ ലണ്ടനിലെ ആഷ്‌ലിന്‍ ലക്ഷ്യം വയ്ക്കുന്നത് കിരീട നേട്ടം തന്നെ; 50പെന്‍സ് മുടക്കി ഈ പെണ്‍കുട്ടിക്ക് വോട്ടു ചെയ്താല്‍ റാമ്പില്‍ തിളങ്ങുക മലയാളി സൗന്ദര്യം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അഞ്ചു മാസം മുന്‍പ് ആഷ്‌ലിന്‍ എന്ന പത്തൊമ്പതുകാരി ബ്രിട്ടീഷ് മലയാളിയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത് മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യ കടമ്പ കടക്കാന്‍ ഉള്ള ആഗ്രഹവും ആയിട്ടായിരുന്നു. അന്ന് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ കൂടി ഉത്സാഹം കാട്ടിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ ഇല്ലാതിരുന്നിട്ടും അനേകം പേരെ പിന്തള്ളി മലയാളത്തിന്റെ സൗന്ദര്യമായി ഇത്തവണ ആഷ്‌ലിന്‍ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്. മുന്‍പ് ഈ ഘട്ടത്തില്‍ എത്തിയിട്ടുള്ള ആരതി മേനോനും ഗിഫ്റ്റി ഫിലിപ്പിനും ഒപ്പം എത്തിയിരിക്കുന്ന ആഷ്‌ലിന്‍ ഈ റൗണ്ടും മറികടക്കാം എന്ന പ്രതീക്ഷയിലാണിപ്പോള്‍. ആദ്യ ഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തമാണ് സെമി ഫൈനല്‍. നാല്‍പതോളം സുന്ദരിമാരാണ് ഈ റൗണ്ടിനായി രംഗത്തുള്ളത്. ഇത്ര കടുത്ത പോരാട്ടത്തില്‍ വിജയപ്രതീക്ഷ എത്രത്തോളമാണെന്ന ചോദ്യത്തില്‍ തനിക്കു ആശങ്കയിലെന്ന മറുപടിയാണ് ആഷ്‌ലിനു നല്‍കാനുള്ളത്/ മത്സരത്തിന്റെ ഓരോ ഘട്ടവും തികഞ്ഞ പ്രതീക്ഷയോടെയാണ് ആഷ്‌ലിന്‍ മുന്നേറുന്നത്.

പിതാവിന്റെ പാത പിന്തുടര്‍ന്നു സംവിധന രംഗത്ത് ഒരു കൈവയ്ക്കാന്‍ ഉള്ള ശ്രമമാണ് ആഷ്‌ലിന്‍ നടത്തുന്നത്. ആത്മഹത്യ പ്രവണത കൂടുന്ന സാഹചര്യത്തില്‍ അതിനെതിരെയുള്ള ഹൃസ്വ സിനിമയുടെ ജോലിയിലാണ് ഈ മിടുക്കി. മെന്റല്‍ ഹെല്‍ത്ത് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആഷ്‌ലിന്‍ മാത്യുസ് മിസ് ഇംഗ്ലണ്ട് മത്സരം സമര്‍പ്പിക്കുന്നതും അവര്‍ക്കു വേണ്ടിയാണ്. പഠന കാലം തൊട്ടേ അല്‍പം ഗവേഷണ ബുദ്ധിയോടെയാണ് ആഷ്‌ലിന്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വംശീയമായും സാംസ്‌കാരികമായും വേര്‍തിരിവ് നേരിടേണ്ടി വരുന്ന കുടിയേറ്റക്കാരുടെ മക്കള്‍ യുകെയിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് വളരുന്നതന്നു അവരുടെ പ്രതിനിധി കൂടിയായ ആഷ്‌ലിന്‍ പറയുമ്പോള്‍ അതില്‍ തിരിച്ചറിവുകളുടെ നേര്‍സാക്ഷ്യമുണ്ട്.

മാനസിക പ്രയാസം നേരിടുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുക, ബോധവത്കരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുക എന്നിവയൊക്കെ ആഷ്‌ലിന്റെ പ്രവര്‍ത്തന മണ്ഡലമാണ്. അടക്കമുള്ള ടീനേജുകാര്‍ അത്തരം ഒരു ഘട്ടത്തിലൂടെ കടന്നു പോയിട്ടുള്ളതിനാല്‍ പിന്നാലെ വരുന്നവരെ സഹായിക്കുക എന്നത് കടമയായതിനാലാണ് സൗന്ദര്യമത്സരത്തിന് പിന്തുണയായി ഈ വിഷയം തിരഞ്ഞെടുത്തത് എന്നും ആഷ്‌ലിന്‍ പറയുന്നു.
എ ലെവല്‍ പഠന ശേഷം ഗാപ് ഇയര്‍ എടുത്ത ആഷ്‌ലിന്‍ ബാര്‍ട്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റില്‍ റിക്രൂട്ട്മെന്റ് കോഡിനേറ്റര്‍ ആയി ജോലി ചെയ്യുകയാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫരായ പിതാവ് സാംസണ്‍ മാത്യുവില്‍ നിന്നും ആവേശം കയറിയാണ് ആഷ്‌ലിനും ഫോട്ടോഗ്രഫിയുടെയും മോഡലിംഗിന്റെയും ഒക്കെ സ്വപ്നങ്ങള്‍ നെയ്യുന്നത്. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന അമ്മ ക്രിസ്റ്റീന്‍ മാത്യൂസിന്റെയും പിതാവ് സംസന്റെയും കൂടി ആഗ്രഹമാണ് മകള്‍ റാമ്പില്‍ ചുവട് വയ്ക്കുന്നത് കാണണമെന്നത്. ഇതിനായി ഫോട്ടോ ഹീറ്റ് മത്സരം വന്നപ്പോഴാണ് ജയിക്കാന്‍ ഏക വഴി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം ആയിരിക്കും ഗുണം ചെയ്യുക എന്ന് പരിചയക്കാരിലൂടെ അറിഞ്ഞത്. തുടര്‍ന്ന് ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ എംഎയുകെയുടെ ഭാരവാഹികളും ശുപാര്‍ശ ചെയ്തപ്പോള്‍ ഇനി മടിച്ചു നിന്നിട്ടു കാര്യമില്ല എന്ന് മനസിലാക്കിയാണ് ആഷ്‌ലിന്‍ ഫോട്ടോ റൗണ്ടില്‍ ആവേശത്തോടെ രംഗത്ത് എത്തുന്നത്.

എംഎയുകെയുടെ പരിപാടികള്‍ സജീവ സാന്നിധ്യമാണ് ആഷ്‌ലിനും വീട്ടുകാരും.  അതിനാല്‍ തന്നെ യുകെയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എന്ന നിലയില്‍ ആഷ്‌ലിനു മലയാള തനിമകള്‍ അന്യവുമല്ല. കൊല്ലം സ്വദേശിയായ പിതാവും വര്‍ഷങ്ങളായി യുകെ നിവാസികളായ അമ്മയുടെ ബന്ധുക്കളും ഒക്കെ ആഷ്‌ലിനു മലയാളി വേരുകള്‍ മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ തുണയായി മാറുമെന്ന് വിശ്വസിക്കുന്നവരാണ്. മുന്‍ വര്‍ഷങ്ങളില്‍ വിജയിയായ ആരതി മേനോനും സെമി ഫൈനലിസ്റ്റ് ഗിഫ്റ്റി ഫിലിപ്പും ഒക്കെ മിസ് ഇംഗ്ലണ്ട് വേദിയില്‍ കാഴ്ച വച്ച പ്രകടനം ആഷ്‌ലിക്കു നല്‍കുന്ന പ്രതീക്ഷകളും ഏറെയാണ്. ഇപ്പോള്‍ ഡോക്ടറായ ആരതിയും നാനോ എന്‍ജിനിയറിങ്ങിന് വഴിയേ പോയ ഗിഫ്റ്റിയും ബുദ്ധിയും പ്രതിഭയും ഉള്ളവരുടെ വേദി കൂടിയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള വേദികള്‍ എന്നും തെളിയിക്കുന്നു. മികച്ച നര്‍ത്തക കൂടിയാണ് ആഷ്‌ലിന്‍. ബോളിവുഡും കഥക് നൃത്തവുമാണ് പ്രത്യേക പരിശീലനത്തിലൂടെ ആഷ്‌ലിന്‍ വേദിയില്‍ എത്തിക്കുന്ന നൃത്ത ഇനങ്ങള്‍.   തൊലിപ്പുറമെയുള്ള സൗന്ദര്യമല്ല മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ ആന്തരിക ഘടന. സമൂഹ നിര്‍മ്മിതിക്കായി യഥാര്‍ത്ഥ റോള്‍ മോഡലുകളെ കണ്ടെത്തുകയാണ് മത്സര ലക്ഷ്യം എന്നും ദേശീയ ഡയറക്ടര്‍ ആന്‍ജി ബെയ്‌ലി പറയുന്നു. മിസ് ഇംഗ്ലണ്ട് വിജയിയായല്‍ 25000 പൗണ്ട് മൂല്യമുള്ള സമ്മാനങ്ങളാണ് ആഷ്‌ലിയെ കാത്തിരിക്കുന്നത്. അത്യഗ്രന്‍ അവധിക്കാല യാത്രയും. കൂടാതെ മിസ് വേള്‍ഡ് മത്സരത്തിലേക്കുള്ള നേരിട്ടുള്ള എന്‍ട്രിയും. ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് മിസ് വേള്‍ഡ്നെ കാത്തിരിക്കുന്നത്. ഈ മാസം 23 നു ആണ് സെമി ഫൈനല്‍ മത്സരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category