1 GBP = 88.40 INR                       

BREAKING NEWS

കൂ..കൂ...കൂ...പൈസാ കള്ളന്‍ ദാ പോണേ'; കോടികള്‍ വെട്ടിച്ച് മുങ്ങി സുഖിച്ച് കഴിയുന്ന മല്യയെ ഓവലിലെ ലോകകപ്പ് വേദിയില്‍ വെച്ച് കൂവി കളിയാക്കി ഇന്ത്യന്‍ ആരാധകര്‍; 'മദ്യരാജാവിനെ' പുറത്തെത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കിണഞ്ഞ് ശ്രമിച്ച്; കാറിലേക്ക് കയറും മുന്‍പ് ഫോണില്‍ ചിത്രമെടുത്ത് മല്യയുടെ പ്രകോപന ശ്രമം; ബ്രിട്ടണില്‍ 'നാടുകടത്തല്‍' ഭീഷണി നേരിടുമ്പോഴും മത്സരം ആസ്വദിച്ച് മല്യയുടെ സുഖ ജീവിതം

Britishmalayali
kz´wteJI³

ലണ്ടന്‍: രാജ്യത്തെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ഇപ്പോള്‍ സമയം ചെലവിടുന്നത് ലോകകപ്പ് ക്രിക്കറ്റ് മത്സരം വീക്ഷിക്കാന്‍ വരെ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ- ഓസ്ട്രേലിയാ മത്സരം കാണാനെത്തിയ വിജയ് മല്യയെ കളി കാണാന്‍ വന്ന ഇന്ത്യന്‍ ആരാധകര്‍ കള്ളനെന്ന് കൂക്കി വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്. ഓവലിലെ മത്സരം കണ്ട ശേഷം മല്യ പുറത്തേക്ക് ഇറങ്ങിയ വേളയില്‍ ഇന്ത്യന്‍ കാണികള്‍ ഇദ്ദേഹത്തിന്റെ ചുറ്റും കൂടുകയും അസഭ്യ വര്‍ഷവും കൂക്കിവിളികളുമായി അടുക്കുകയുമായിരുന്നു. മദ്യരാജാവിന്റെ ചുറ്റും തിങ്ങിക്കൂടി നിന്ന് താളത്തിലാണ് ഇവര്‍ മല്യയെ കളിയാക്കിയത്.

ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് മല്യയെ പുറത്തെത്തിച്ചത്. ഇതിനിടെയിലും മല്യയുണ്ടെന്നറിഞ്ഞ് ഒട്ടേറെ ഇന്ത്യക്കാര്‍ മല്യയുടെ അടുത്തേക്ക് നടന്നടുത്തു. ഇതിനിടെ കാറിന്റെ അടുത്തെത്തിയപ്പോള്‍ ചുറ്റും കൂടി നിന്നവരുടെ ചിത്രങ്ങളെടുക്കാന്‍ മല്യ ശ്രമിച്ചത് ഇവരെ പ്രകോപിപ്പിക്കുകയുണ്ടായി. 9000 കോടി രൂപ തട്ടിച്ചാണ് മല്യ ഇന്ത്യ വിട്ടത്. ഇതിനിടെ സകല സുഖ സൗകര്യങ്ങളോടും കൂടി ലണ്ടനില്‍ താമസിക്കുന്ന മല്യയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് മല്യയെ തിരിച്ച് കൊണ്ടു വരാന്‍ ഇന്ത്യ കിണഞ്ഞ് ശ്രമിക്കുമ്പോഴും ഇതിനെതിരെയുള്ള പ്രതിരോധം തീര്‍ക്കുകയാണ് മല്യ.

കള്ളപ്പണം വെളിപ്പിക്കലിനും വഞ്ചനയ്ക്കും ഗൂഢാലോചനയടക്കമുള്ള കേസിലും മല്യ കുറ്റക്കാരനാണെന്ന് യു.കെയിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയും യു.കെ ആഭ്യന്തര ഓഫീസും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവും ഇറക്കിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ അപ്പീലിനുള്ള അനുമതിയും ഏപ്രിലില്‍ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ് മല്യയ്ക്ക് കോടതി നിഷേധിച്ചിരുന്നു.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണ് ഓസ്ട്രേലിയയുമായി ഞായറാഴ്ച നടന്നത്. അതിനിടെ, സ്റ്റേഡിയത്തിലേക്കുള്ള കവാടത്തിനരികില്‍ മല്യയെ കണ്ട ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പ്രതികരണത്തിനു നില്‍ക്കാതെ മല്യ അകത്തേക്കു പോയി. 'ഞാന്‍ കളി കാണാന്‍ വന്നതാണ്' എന്നു മാത്രം പറഞ്ഞ് അനിഷ്ടത്തോടെയാണ് അദ്ദേഹം പോയത്. പിന്നീട് മല്യ ഓവലിലെ ഗാലറിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മല്യയോടൊപ്പം ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രം മകന്‍ സിദ്ധാര്‍ഥ് മല്യ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2017 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മല്‍സരം കാണാന്‍ ഇതേ വേദിയിലെത്തിയപ്പോള്‍ ആരാധകര്‍ 'കള്ളന്‍, കള്ളന്‍' വിളികളുമായി മല്യയെ പരിഹസിച്ചിരുന്നു.മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.

ജീവിക്കുന്നത് പങ്കാളി നല്‍കുന്ന പണം കൊണ്ടെന്ന് മല്യയുടെ അടവ്
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യ, ഇപ്പോള്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ്. മല്യയെ നാടുകടത്താനുള്ള ബ്രിട്ടീഷ് കോടതിയുടെ വിധി തടയുന്നതിനുവേണ്ടി പാപ്പര്‍ സ്യൂട്ടുമായാണ് മല്യയുടെ പുതിയ അരങ്ങേറ്റം. താന്‍ ജീവിക്കുന്നത് പങ്കാളിയും മക്കളും സുഹൃത്തുക്കളും നല്‍കുന്ന പണം കൊണ്ടാണെന്നും തന്റെ ആകെ സ്വത്തുക്കള്‍ വിറ്റാലും 2956 കോടി രൂപയോളമോ ലഭിക്കൂവെന്നുമാണ് ലണ്ടന്‍ ഹൈക്കോടതിയില്‍ നല്‍കിയ പാപ്പര്‍ സ്യൂട്ടില്‍ പറയുന്നത്.

ഈ സ്വത്തുവകകളൊക്കെ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവെച്ചിരിക്കുകയാണന്നും മല്യ അവകാശപ്പെടുന്നു. പങ്കാളിയായ പിങ്കി ലാല്‍വാനിക്ക് വര്‍ഷം 1.35 കോടി രൂപയോളം വരുമാനമുണ്ടെന്നും ഇതില്‍ പറയുന്നു. ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ 13 ബാങ്കുകള്‍ നല്‍കിയ പരാതിയിലാണ് മല്യയുടെ പാപ്പര്‍ വാദം. ഈ കേസില്‍ ഇനി ഇക്കൊല്ലം ഡിസംബറിലാണ് വാദം കേള്‍ക്കുക. തന്നെ സഹായിക്കുന്നതിനായി പേഴ്‌സണല്‍ അസിസ്റ്റന്റ് മഹല്‍, ബിസിനസ് പങ്കാളി ബേദി എന്നിവര്‍ യഥാക്രമം 75.7 ലക്ഷം രൂപയും 1.15 കോടി രൂപയും കടം തന്നിട്ടുണ്ടെന്നും മല്യ പറയുന്നു.

ഇന്ത്യയിലെ 13 ബാങ്കുകള്‍ക്കായി മല്യ 11,000 കോടി രൂപയാണ് കൊടുത്തുതീര്‍ക്കാനുള്ളത്. അതിനുള്ള ഗതിയില്ലെന്ന് വരുത്തുകയാണ് മല്യയുടെ ലക്ഷ്യവും. ബ്രിട്ടനില്‍ത്തന്നെ രണ്ടരക്കോടിയോളം രൂപ നികുതിയനത്തിലും കോടിക്കണക്കിന് രൂപ അഭിഭാഷകര്‍ക്ക് ഫീസിനത്തിലും നല്‍കാനുണ്ടെന്നും മല്യ പറയുന്നു. ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കോടതിച്ചെലവിനത്തില്‍ 3.37 കോടി രൂപയില്‍ 1.75 കോടി രൂപയും നല്‍കാനുണ്ട്.

പണം തിരിച്ചടയ്ക്കാനായി ആഴ്ചയില്‍ ചെലവാക്കാന്‍ കോടതി അനുവദിച്ചിട്ടുള്ള തുകയില്‍ കുറവുവരുത്താന്‍ തയ്യാറാണെന്നും മല്യ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ആഴ്ചയില്‍ 26.57 ലക്ഷം രൂപയാണ് മല്യക്ക് ചെലവഴിക്കാന്‍ അനുമതി. അത് 16.21 ലക്ഷം രൂപയായി കുറയ്ക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category