1 GBP = 91.30 INR                       

BREAKING NEWS

പുത്രിയുടെ വിലാപം- ചെറുകഥ

Britishmalayali
ജോണ്‍ മുളയങ്കല്‍

മ്മേ നിങ്ങള്‍ക്ക് വേണ്ടാതിരുന്നെങ്കില്‍ എനിക്കെന്തിനു ജന്മമേകി ഗര്‍ഭ പാത്രത്തില്‍ ഉരുവായപ്പോളെ എറിഞ്ഞുടയ്ക്കാമായിരുന്നില്ലേ ഭൂമിയില്‍ ജിച്ചു വീഴാന്‍ എനിയ്ക്കവസരം തന്ന നിങ്ങള്‍ അഭമാനത്തോടെ എന്നെ വളര്‍ത്തുന്നു.

ആദ്യ വിവാഹത്തില്‍ പിറന്ന എന്നെ വളര്‍ത്തുന്നതാര്‍ക്കു വേണ്ടി മാലോകര്‍ക്കു വേണ്ടിയോ. അതോ നിങ്ങള്‍ക്കു വേണ്ടിയോ. അത് അല്ലെന്നു എനിക്കു മനസ്സിലാകുന്നു. കാരണം തേടി അലയണ്ട. രണ്ടാം വിവാഹമെന്ന സുഖമാമാങ്കത്തിലേക്കു എടുത്തു ചാടുമ്പോള്‍ ഞാനെന്ന മുള നാമ്പിനെ നിങ്ങള്‍ കണ്ടില്ലേ. അതോ മനസ്സില്‍ തമസ്സരിച്ചതോ.

എന്റെ രണ്ടാനച്ഛനുമായി നിങ്ങള്‍ രമിയ്ക്കുമ്പോള്‍ മുറിയുടെ മൂലയില്‍ ആര്‍ക്കോ വേണ്ടി ഞാന്‍ കിടക്കുന്നുണ്ടായിരുന്നു. മനസ്സിന്റെ നൊമ്പരങ്ങള്‍ പങ്കു വയ്ക്കാനാരുമില്ലാതെ വേണ്ടായിരുന്നു ഈ ജന്മം എന്നു തോന്നിയ നിമിഷങ്ങള്‍ എന്റെ അച്ഛനുമായി നിങ്ങള്‍ തെറ്റിപ്പിരിയുമ്പോള്‍ ഞാനെന്ന ജന്മത്തെപ്പറ്റി ഓര്‍ത്തതേയില്ല അല്ലേ.

അച്ഛനുമമ്മയുമൊത്തുള്ള സ്വപ്നരാവുകളും തെളിവാര്‍ന്ന പകലുകളും എനിക്കെന്നേ നഷ്ടപ്പെട്ടു ഏതൊരു കുഞ്ഞും ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങളല്ലേയത് എന്തേ എനിക്കതു നിഷേധിച്ചു. സ്വാര്‍ത്ഥതാ മോഹമോ ആധുനികതയുടെ പേരില്‍ പൊട്ടി വിടര്‍ന്ന സങ്കല്‍പ്പങ്ങളോ. സ്വയമൊടുങ്ങുവാന്‍ എനിയ്ക്കാവില്ല.

രണ്ടാനച്ഛന്റെ സ്നേഹ രൂപേണയുള്ള ഞെരിച്ചമര്‍ത്തുകളില്‍ ഞാന്‍ മുറിപ്പെടാറുണ്ടെന്ന നിങ്ങള്‍ക്കറിയില്ലേ, സ്വന്തരക്തത്തിന്റെ വേദന മറ്റുള്ളവര്‍ക്കറിയാന്‍ വഴിയില്ല. അതല്ലേ ഞാന്‍ മുറപ്പെടുമ്പോഴും നിങ്ങള്‍ ചിരിക്കാറുള്ളത് വേണ്ടിയിരുന്നു ഈ ജന്മം എന്നു തോന്നിയ പല നിമിഷങ്ങളില്‍ ഒന്നു മാത്രമാണിത്.

എനിക്കച്ഛനുണ്ടായിരുന്ന ആള്‍ എനിക്കു നല്ലവനായിരുന്നു. നിങ്ങള്‍ക്കുവന്‍ മോശക്കാരനാകാം എങ്കിലും സ്നേഹിച്ചു ലാളച്ചു ഓമനിച്ച ഒരച്ഛന്‍ ഇന്നു മറ്റൊരു സ്ത്രീയുടെ പിറകിന്‍ കീഴില്‍ ഒളിയ്ക്കുമ്പോള്‍ എനിയ്ക്കവിടെ അഭയമില്ല എന്നു ഞാനറിയുന്നു. എന്റെ നൊമ്പരങ്ങള്‍ അവിടെ എത്തിയാലും അതില്‍ പങ്കു ചേരാനച്ഛനുമാകില്ല. മറ്റൊരു വള്ളി ആ മരത്തില്‍ ചുറ്റിക്കയറിക്കൊണ്ടേയിരിക്കുന്നു. വള്ളികള്‍ ചുറ്റി വരിഞ്ഞു മുറുക്കി മരത്തെ തന്നെ ഉണക്കിക്കളഞ്ഞിട്ടുള്ളതും ഞാനറിയുന്നു മറ്റൊരു വല്ലിയായി ആ മരത്തില്‍ ചുറ്റിക്കയറാന്‍ എനിയ്ക്കാവുന്നില്ല.

വേണ്ടായിരുന്നു അമ്മേ നിങ്ങള്‍ വേര്‍ പിരിയേണ്ടായിരുന്നു എങ്കില്‍ എനിക്കു സന്തോഷത്തിന്റെ നീര്‍ച്ചോലയില്‍ മുങ്ങിത്തുടിക്കാമായിരുന്നു. സഹോദരങ്ങളോടൊത്തു കേളികളില്‍ മുഴുകിയേനെ ഇല്ല നിങ്ങള്‍ എനിക്കതിനു അവസരം തന്നില്ല. അതു ആരുടെ തെറ്റു. എനിക്കറിയില്ല. ഒന്നു മാത്രം മനസ്സിലാകകുന്നു. എന്റെ അച്ചനുമമ്മയിലും എനിക്കായി സഹോദരങ്ങള്‍ ഭൂമിയില്‍ പിറന്നു വീഴില്ല. അവരോടൊത്തുള്ള കേളികള്‍ സങ്കല്‍പ്പത്തില്‍ മാത്രം

അമ്മേ എന്നിലെ സങ്കടമൊതുക്കി നിങ്ങളോടൊത്തുവാഴാന്‍ അവന്‍ പഠിയ്ക്കട്ടെ. ഇനി ഒരു ജന്മമുണ്ടെങ്കില്‍ അനേകം സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിക്കാം എന്ന മോഹത്തോടെ സ്വന്തം രേണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam