1 GBP = 88.00 INR                       

BREAKING NEWS

നമ്മുടെ ഷിജു ചാക്കോ മാത്രമല്ല അനേകം നഴ്സുമാര്‍ക്കും അംഗീകാരം നല്‍കി എലിസബത്ത് രാജ്ഞി; പത്മശ്രീക്ക് തുല്യമായ കൊട്ടാര പുരസ്‌കാരങ്ങള്‍ ലഭിച്ച നഴ്സുമാരെ പരിചയപ്പെടാം

Britishmalayali
kz´wteJI³

ലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നിരവധി നഴ്സുമാരെ കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എക്‌സെലന്റ് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ അഥവാ സിബിഇ നല്‍കി ആദരിച്ചു. ഇതിന് പുറമെ ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ),ഓഫീസേര്‍സ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍(ഒബിഇ),മെമ്പേര്‍സ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (എംബിഇ) പുരസ്‌കാരങ്ങളും ഇതിനോട് അനുബന്ധിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ മലയാളിയും കെന്റിലെ ചാത്താമിലെ എന്‍എച്ച്എസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുമായ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് കമ്മ്യൂണിറ്റി വളണ്ടിയര്‍ ഷിബു ചാക്കോയ്ക്ക് എംബിഇ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.ഇന്ത്യയിലെ പത്മശ്രീക്ക് തുല്യമായ കൊട്ടാര പുരസ്‌കാരങ്ങള്‍ ലഭിച്ച നഴ്സുമാരില്‍ ചിലരെ പരിചയപ്പെടാം.
 
യുകെയിലുള്ള നിരവധി സമൂഹങ്ങളില്‍ അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ. നേരത്തെ സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ഇന്‍ ഓര്‍ഗന്‍ ഡൊണേഷ(എസ്എന്‍ഒഡി)നായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015ല്‍  എന്‍എച്ച്എസിന്റെ ഡോണര്‍ അംബാസഡര്‍ എന്ന ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു ഷിബുചാക്കോ. അവയവദാനത്തിന്  പുറമെ രക്തദാനം, സ്റ്റെംഷെല്‍ ദാനം തുടങ്ങിയവയുടെ പ്രാധാന്യവും യുകെക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ സ്വാധീനം  ചെലുത്തിയത് മാനിച്ചാണ് രാജ്ഞി അദ്ദേഹത്തെ എബിഇ നല്‍കി ആദരിച്ചിരിക്കുന്നത്.
 
മാഗി കാന്‍സര്‍ സെന്റേര്‍സ് എന്ന ചാരിറ്റി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ലോറ എലിസബത്ത് ലീയ്ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ)ലഭിച്ചിട്ടുണ്ട്. പ്രിന്‍സസ് മേരി റോയല്‍ എയര്‍ഫോഴ്സ് നഴ്സിംഗ് സര്‍വീസില്‍ നിന്നുള്ള തെരേസ ഗ്രിഫിത്ത്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന് സിബിഇ ലഭി്ചിട്ടുണ്ട്.നഴ്സിംഗ് വര്‍ക്ക് ഫോഴ്സ് റിസര്‍ച്ചിലെ പ്രമുഖനും നഴ്സിംഗ് ടൈംസ് എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പ്രഫ. അലിസന്‍ ലിയറിക്ക് എംബിഇ ലഭിച്ചിട്ടുണ്ട്.സാലിസ് ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാര ചാള്‍സ് ബാര്‍ക്സിന് എംബിഇ ലഭിച്ചിട്ടുണ്ട്.മുന്‍ നഴ്സായ കാര 2018ല്‍ നോര്‍വിചോക് വിഷ ആക്രമണത്തെ തുടര്‍ന്ന് നിര്‍ണായകമായ സേവനമായിരുന്നു കാഴ്ച വച്ചിരുന്നത്.
 
വള്‍നറബിലായ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന നഴ്സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന മൗറീന്‍ ബെല്‍,ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് കാന്‍സര്‍ അലയന്‍സിലെ മാക് മില്ലന്‍ ക്ലിനിക്കല്‍ ലീഡായ ടോണിയ ഡേവ്സന്‍, ആത്രെറ്റിസ് ബാധിച്ചവര്‍ക്ക് സേവന നല്‍കിയതിലൂടെയും നഴ്സിംഗ് റിസര്‍ച്ചിലൂടെയും ശ്രദ്ധേയയായ പ്രഫ. സാറ എലിസബത്ത് ഹ്യൂവ്ലെറ്റ്, എന്‍എച്ച്എസ് ഇംപ്രൂവ്മെന്റിലെ മുന്‍ ഡയറക്ടര്‍ ഓഫ് നഴ്സിംഗ്, പ്രഫഷണല് ലീഡര്‍ഷിപ്പ്, എന്നിവയുടെ ഡയറക്ടറായ ഡോ. ജാക്യുലിന്‍ ആന്‍ മാക് കെന്ന എന്നിവര്‍ക്ക് ഒബിഇ ലഭിച്ചിട്ടുണ്ട്.
2002ല്‍ യുകെയിലെത്തിയ ശേഷം മെഡ് വേ എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ഷിബു സേവനമനുഷ്ഠിച്ചിരുന്നത്. ഇവിടെ ക്രിററിക്കല്‍ കെയര്‍യൂണിറ്റില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് 2014ല്‍ അവയവദാനവുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ നിലവില്‍ വന്നപ്പോള്‍ അതില്‍ നിയമിതനായി. 2015ല്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ എസ്എന്‍ഒഡിയായി ജോലി ചെയ്തിരുന്നു.കിട്ടിക്കല്‍ കെയറില്‍ നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്ത പരിചയമുള്ളതിനാല്‍ തനിക്ക് അവയവദാന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക താല്‍പര്യമുണ്ടാവുകയായിരുന്നുവെന്നാണ് ഷിബു ചാക്കോ പറയുന്നത്.
 
2014ല്‍ കാന്റര്‍ബറി ക്രിസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷിബു അഡ്വാന്‍സ്ഡ് പ്രാക്ടീസില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയിട്ടുണ്ട്. ഇതിന് പുറമെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട കോംപ്രഹന്‍സീവ് ട്രെയിനിംഗും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലൂടെ തന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.ഇതിന് പുറമെ എന്‍എച്ച്എസ് ബ്ലഡ്  ആന്‍ഡ് ട്രാന്‍സ്പ്ലാന്റിന്റെ റീച്ച് ഹയര്‍ 2015 എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനും ഷിബുവിന് സാധിച്ചിരുന്നു. ഓര്‍ഗനൈസേഷനിലെ സീനിയര്‍ മാനേജര്‍മാര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത പ്രോഗ്രാമായിരുന്നു അത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category