1 GBP = 87.40 INR                       

BREAKING NEWS

മറിയം അപ്പീലിന് നാളെ സമാപനം; ഇതുവരെ ലഭിച്ചത് 1000 പൗണ്ട്; ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ ചിലവെങ്കിലും കണ്ടെത്താനാവുമോ?

Britishmalayali
kz´wteJI³

സ്വിന്‍ഡനില്‍ അപ്രതീക്ഷിതമായ മരണം വിളിച്ച മിനി ചേച്ചിയെന്ന മറിയംസ്റ്റീഫന്റെ സംസ്‌കാരത്തിനുള്ള തുക കണ്ടെത്താനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലീന് നാളെ സമാപനമാവുകയാണ്. ഏതാണ്ട് നാല് ദിവസമായി തുടരുന്ന അപ്പീലിന് നാളെ സമാപിക്കുമ്പോള്‍ 1061 പൗണ്ട് മാത്രമാണ് ഇതുവരെ വായനക്കാര്‍ നല്കിയിരിക്കുന്നത്. ആഡംബരമില്ലാത്ത ഒരു ഫ്യൂണറല്‍ നടത്താന്‍ പോലും ഏകദേശം 3000 പൗണ്ടോളം വേണ്ടിവരും എന്നിരിക്കെ കുട്ടികളുടെയും ഉറ്റ ബന്ധുക്കളുടെയും ആഗ്രഹ പ്രകാരം ജീവിതം മോഹിച്ചെത്തിയ നാട്ടില്‍ തന്നെ മിനിക്ക് അന്ത്യവിശ്രമവും ഒരുക്കാനുള്ള ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ കഴിയുകയാണ് ഭര്‍ത്താവ് സ്റ്റീഫനും കുട്ടികളും.
വേര്‍പാടിന്റെ കഠിനദുഃഖത്തിനൊപ്പം സാമ്പത്തികമായുള്ള ബുദ്ധിമുട്ടും അലട്ടുന്ന സ്റ്റീഫനെയും കുടുംബത്തെയും സഹായിക്കാന്‍ പ്രിയപ്പട്ട വായനക്കാര്‍ക്കു മാത്രമേ കഴിയൂ. കഴിഞ്ഞ ഇരുപതു വര്‍ഷമായി യുകെയിലെത്തിയിട്ടെങ്കിലും സ്വന്തമായി ഒര് വീട് പോലും സ്വന്തമാക്കുന്നത് മൂന്ന് മാസം മുമ്പാണ്.

നാട്ടില്‍ സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതില്‍ മുന്‍കൈ എടുത്തിരുന്നതിനാല്‍ സ്വന്തം ജീവിതത്തിനായി മാറ്റിവയ്ക്കാന്‍ മറന്നുവെന്ന് വേണം പറയാന്‍.ഒരുപക്ഷേ നമ്മളില്‍ പലരും ഇങ്ങനെ തന്നെയാവണം. അതുകൊണ്ട് നിങ്ങളിലൊരായി ജീവിച്ച് ഇനിയെന്ത് എന്നറിയാതെ കഴിയുന്നകുടുംബത്തെ അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തത്തില്‍ നിന്നും നിങ്ങള്‍ കൈയ്യയച്ചു സഹായിച്ചാല്‍ മാത്രമേ രക്ഷപെടാനാകൂ.ബുധനാഴ്ച രാത്രി 12 മണിയോടെ ഈ അപ്പീല്‍ ഞങ്ങള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ ചിലവെങ്കിലും നമുക്ക് കണ്ടെത്തി നല്കാനാവില്ലേ..

സാധിക്കുമെങ്കില്‍ വിര്‍ജിന്‍ മണി വഴി മാത്രം സഹായം നല്‍കുക; ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്
നമുത്ത് ഒരുമിച്ച് സ്റ്റീഫനെയും മക്കളെയും സഹായിക്കാം. നിങ്ങള്‍ നല്‍കുന്നത് എത്ര ചെറിയ തുകയാണെങ്കിലും അതു സ്വര്‍ഗത്തില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിപ്പിക്കാന്‍ ഉപകരിക്കുമെന്നുറപ്പുണ്ട്. മറക്കാതെ, വിര്‍ജിന്‍ മണി ലിങ്ക് വഴി പണം നല്‍കുക. നിങ്ങളുടെ ഓരോ പൗണ്ടിനും ഞങ്ങള്‍ ഒന്നേകാല്‍ പൗണ്ടു വീതം കുടുംബത്തിന് കൈമാറും. എത്ര പൗണ്ട്, എത്ര പേര്‍ നല്‍കി എന്ന് എല്ലാവര്‍ക്കും അപ്പപ്പോള്‍ അറിയുകയും ചെയ്യാം.പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്‌സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.

വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്.
  • വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സ്റ്റീഫനെയും കുടുംബത്തെയും സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വെറും രണ്ടാഴ്ച്ച മുമ്പ് മാത്രം ക്യാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സയിലായിരുന്ന മറിയം സ്റ്റീഫന്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ലോകത്തോട് വിട പറഞ്ഞത്. പരേതയ്ക്ക് 49 വയസായിരുന്നു പ്രായം.സ്വിന്‍ഡന്‍ ഗ്രേറ്റ് വെസ്റ്റേണ്‍ ആശുപത്രിയിലായിരുന്നു മരണം. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കൂടിയാണ് മറിയം. ഏകദേശം 20 വര്‍ഷമായി സ്വിന്‍ഡനിലാണ് മറിയവും കുടുംബവും താമസിച്ച് വരുന്നത്.രണ്ടാഴ്ച്ചക്ക് മുമ്പ് വയറിന് ഉണ്ടായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ മറിയത്തിന് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ബ്രസ്റ്റ് കാന്‍സറായിരുന്നെങ്കിലും രോഗം മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം വിളിച്ചത്.ടാക്സി ഡ്രൈവറായ സ്റ്റീഫന്‍ ബേബിയാണ് ഭര്‍ത്താവ്. അക്‌സ് സ്റ്റീഫന്‍, ആന്‍ഡ്രൂസ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.

മറിയം അപ്പലീല്‍ ഇതുവരെ വായനക്കാര്‍ നല്കിയത് 1061 പൗണ്ട്
മറിയം അപ്പീല്‍ ആരംഭിച്ച് നാലാം ദിവസം എത്തുമ്പോള്‍ ഇതുവരെ ലഭിച്ചത് 1061 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 956.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 105 പൗണ്ടും മാത്രമാണ് ലഭിച്ചത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Mariyam Appeal 
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category