1 GBP = 87.50 INR                       

BREAKING NEWS

മലയാളികളുടെ പ്രിയപ്പെട്ട ഹാര്‍ലെ ഡേവിഡ്സന്റെ വില കുത്തനെ കുറയും; ട്രംപ് ഒന്ന് ഫോണ്‍ വിളിച്ചപ്പോള്‍ നികുതി 100 ശതമാനത്തില്‍ നിന്നും 50 ശതമാനമായി; ഒരു ശതമാനം പോലും നികുതി ഈടാക്കേണ്ടെന്ന ട്രംപിന്റെ നിര്‍ദേശം ഹാര്‍ലെ ഡേവിഡ്സന്‍ ഫാന്‍സ് ആഘോഷമാക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മേരിക്കയില്‍ ഉല്‍പാദിപ്പിച്ച് ഇറക്കുമതി ചെയ്യുന്ന ഹാര്‍ലെ ഡേവിഡ്സന്‍ എന്ന മോട്ടോര്‍ സൈക്കിളുകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ച് ഇവയ്ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് ഇത്തരം മോട്ടോര്‍സൈക്കിളുകളുടെ വില കുത്തനെ ഇടിയുമെന്നുറപ്പായി.  ഇതിനായി ട്രംപ് ഒന്ന് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ തന്ന  നികുതി 100 ശതമാനത്തില്‍ നിന്നും 50 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.  എന്നാല്‍ ഈ മോട്ടോര്‍ സൈക്കിളിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ശതമാനം നികുതി പോലും ഏര്‍പ്പെടുത്തേണ്ടെന്ന ട്രംപിന്റെ പുതിയ നിര്‍ദേശം ഹാര്‍ലെ ഡേവിഡ്സന്‍ ഫാന്‍സുകാര്‍ ആഘോഷമാക്കുകയാണിപ്പോള്‍. 

തന്റെ നേതൃത്വത്തിലുള്ള യുഎസിനെ വിഢിയാക്കാമെന്ന് ആരും ധരിക്കേണ്ടെന്നാണ് പുതിയ നീക്കത്തെ ന്യായീകരിച്ച് കൊണ്ട് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരമായ നീക്കമാണ് ഈ മോട്ടോര്‍സൈക്കിളിന് നികുതി വെട്ടിക്കുറച്ച് കൊണ്ട് നടത്തിയിരിക്കുന്നതെന്നാണ് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തിങ്കളാഴ്ച  ട്രംപ് എടുത്ത് കാട്ടിയിരിക്കുന്നത്. ഹാര്‍ലെ ഡേവിഡ്സന്‍ മോട്ടോര്‍ സൈക്കിളിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന വര്‍ധിച്ച നികുതി തന്നെ അസ്വസ്ഥനാക്കിയതിനെ തുടര്‍ന്ന് ഇത് വെട്ടിക്കുറയ്ക്കാന്‍ താന്‍ ആവശ്യപ്പെടുകയും ഇന്ത്യ അത് അനുസരിക്കുകയുമായിരുന്നുവെന്ന് ട്രംപ് വിശദീകരിക്കുന്നു.  

എന്നാല്‍ നിലവിലെ 50 ശതമാനം നികുതി പൂജ്യം ശതമാനമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ഒരു പ്രാവശ്യം മോഡിയെ  ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം നൂറ് ശതമാനം നികുതി 50 ശതമാനമായി വെട്ടിക്കുറച്ചുവെന്നും മോഡിയെ സ്തുതിച്ച് കൊണ്ട്  ട്രംപ് വെളിപ്പെടുത്തുന്നു. നികുതി പൂജ്യം ശതമാനമാക്കണമെന്ന തന്റെ ആവശ്യം നടപ്പിലാക്കാന്‍ ഇന്ത്യ  ആലോചിച്ച് വരുന്നുവെന്നും ട്രംപ് പറയുന്നു. അമേരിക്കന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മേല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇംപോര്‍ട്ട് താരിഫുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടന്ന് വരുന്നുവെന്നും ട്രംപ് പറയുന്നു. 

നാളിതുവരെ യുഎസിനെ മറ്റ് രാജ്യങ്ങള്‍ വ്യാപാരത്തിന്റെ പേരിലും മറ്റും കൊള്ളയടിക്കുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നതെന്നും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലൂടെ യുഎസിന് 800 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇനിയും അതിന് അനുവദിക്കാനാവില്ലെന്നും ട്രംപ് തറപ്പിച്ച് പറയുന്നു. യുഎസിനെ എല്ലാ കാര്യത്തിലും മേല്‍ക്കൈ ഉണ്ടെങ്കിലും ഇത്തരത്തില്‍ രാജ്യത്തെ ചൂഷണം ചെയ്യുന്നതിന് അറുതി വരുത്താനായിരുന്നില്ലെന്നും എന്നാല്‍ തന്റെ ഭരണകാലത്ത് അത്  നടക്കില്ലെന്നും ട്രംപ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category