1 GBP = 88.40 INR                       

BREAKING NEWS

നരേന്ദ്ര മോദിക്ക് ഷാങ്ഹായ് ഉച്ചകോടിക്ക് കിര്‍ഗിസ്ഥാനിലേക്കു പോകാന്‍ തങ്ങളുടെ വ്യോമപാത തുറന്നു നല്‍കുമെന്ന് പാക്കിസ്ഥാന്‍; ബാലാക്കോട്ട് മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ അടച്ച വ്യോമപാത സുഷമാസ്വരാജിന് വേണ്ടി തുറന്ന ശേഷം വീണ്ടും തുറക്കുക ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി; പാക്കിസ്ഥാന്റെ നീക്കം സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകും എന്ന പ്രതീക്ഷയോടെ

Britishmalayali
kz´wteJI³

 
 
ഇസ്ലാമാബാദ്: ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാനാകും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപരിധിയിലൂടെ കടന്നുപോകാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപരിധിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു. കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകിലാണ് ജൂണ്‍ 13,14 തീയതികളില്‍ ഉച്ചകോടി നടക്കുന്നത്. പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

കിര്‍ഗിസ്ഥാനില നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ആകെയുള്ള പതിനൊന്ന് വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലെ രണ്ടെണ്ണം മാത്രമാണ് പിന്നീട് തുറന്നത്. മെയ് 21ന് എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലൂടെ കിര്‍ഗിസ്ഥാനിലേക്ക് പറക്കാന്‍ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. ബാലാക്കോട്ടിന് ശേഷം ഇന്ത്യന്‍ വ്യോമപാതയില്‍ ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി ഇന്ത്യന്‍ വ്യോമസേന മെയ് 31ന് അറിയിച്ചിരുന്നു എങ്കിലും പാക്കിസ്ഥാനും നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റാതെ യാത്രാവിമാനങ്ങള്‍ക്ക് ഇരുരാജ്യങ്ങള്‍ക്കിടയിലും പറക്കാന്‍ സാധിക്കില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി നല്‍കണമെന്ന അപേക്ഷ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് വാര്‍ത്തഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വ്യോമപരിധിയില്‍ പ്രവേശനം നിരോധിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ഇന്‍ഡിഗോയുടെ ഡല്‍ഹി-ഇസ്താംബൂള്‍ സര്‍വീസ് ഇനിയും തുടങ്ങാനായിട്ടില്ല. ഡല്‍ഹി-യുഎസ് നോണ്‍സ്റ്റോപ് വിമാനങ്ങളുടെ സര്‍വീസും പ്രതിസന്ധിയിലാണ്.

നരേന്ദ്ര മോദിയുടെ വിമാനത്തിന് അനുമതി നല്‍കിയതിലൂടെ സാമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ സമ്മതം മൂളുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. നേരത്തെ സമാധാന ചര്‍ച്ചകള്‍ ആകാമെന്ന പാക്കിസ്ഥാന്‍ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. ഷാങ്ഹായ് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്നാല്‍, പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി ഉച്ചകോടിക്കിടെ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category