1 GBP = 87.30 INR                       

BREAKING NEWS

സമുദ്രത്തിനടിയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്കെത്താനായി കടലിലേക്ക് ഊളിയിടുക ബോയിംങ് 747 വിമാനം; പതിനായിരം ചതുരശ്ര മീറ്ററിലെ പാര്‍ക്കില്‍ കാഴ്ച്ചകളും സൗകര്യങ്ങളും ആസ്വദിക്കാനായി പ്രത്യേക ഉപകരണങ്ങള്‍; കടലിനടിയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ പാര്‍ക്ക് ആഗസ്റ്റില്‍ തുറക്കുന്നതോടെ ബഹ്റൈന്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് കാഴ്ച്ചകളുടെ സമുദ്ര കലവറ

Britishmalayali
kz´wteJI³

മനാമ: സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വാട്ടര്‍തീം പാര്‍ക്ക ബഹറൈനില്‍ നിലവില്‍ വന്നതായി ഗവണ്‍മന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്തിലെ തന്നെ ആദ്യ പരിസ്ഥിതി സൗഹൃദ വാട്ടര്‍തീം പാര്‍ക്ക് ആഗസറ്റില്‍ സന്ദര്‍ശകര്‍ക്കായി തുറന്ന നല്‍കും. പാര്‍ക്കിന്റെ അവസാന ഘട്ട മിനുക്ക പണികള്‍ നടന്നുവരികയാണ്.

100,00 ചതുരശ്ര മീറ്ററാണ പാര്‍ക്കിന്റെ വിസതീര്‍ണ്ണം. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക ഡൈവ് ചെയ്യുന്നതിനുള്ള പ്രത്യേക സ്ഥലങ്ങളുമുണ്ട. സമുദ്രജീവികളെ ആകര്‍ഷിക്കാന്‍ കൃത്രിമ പവിഴപ്പുറ്റുകളും രൂപപ്പെടുത്തിയിട്ടുണ്ട. സമുദ്രത്തിനടിയിലെ പാര്‍ക്കിലേക്ക് ബോയിങ 747 വിമാനം പറന്നിറങ്ങുകയും ഇതിലെ യാത്രികര്‍ക്ക് പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചുക്കൊണ്ട വാട്ടര്‍ തീം പാര്‍ക്കിലെ കാഴ്ചകളും സൗകര്യങ്ങളും ആസ്വാദിക്കുകയും ചെയ്യാനാകും.

കൃത്യമായ പരിസ്ഥിതി നിയമങ്ങള്‍ പാലിച്ച പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട പോകും. അന്താരാഷട്ര പരിസ്ഥിതി ചട്ടങ്ങളും നിലവാരവും പാലിച്ചായിരിക്കും വാട്ടര്‍തീം പാര്‍ക്ക പ്രവര്‍ത്തിക്കുക. വിപുലമായ സജ്ജീകരണങ്ങളുള്ളതും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളുള്ളതുമായ പാര്‍ക്കാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. സമുദ്രത്തിനടിയിലെ വാട്ടര്‍തീം പാര്‍ക്ക് രാജ്യത്തിന് അഭിമാനകരമായ പദ്ധതിയാണെന്ന് ദിയാര്‍ അല്‍ മുഹറഖില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യാവസായിക, വ്യാപാര വിനോദ സഞ്ചാര വകുപ്പ മന്ത്രി സയിദ അല്‍സയനി അഭിപ്രായപ്പെട്ടു.

പൂര്‍ണ്ണമായും പാരിസ്ഥിതിക സൗഹൃദ പദ്ധതിയാണിത് എന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമുദ്ര പരിസ്ഥിതിയും പ്രാദേശിക അവസ്ഥകളും നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സുപ്രീം കൗണ്‍സില്‍, ബഹറൈന്‍ ടൂറിസം ആന്‍ഡ് എകസിബിഷന്‍സ് അഥോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട പോകുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category