1 GBP = 87.30 INR                       

BREAKING NEWS

ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട സുഷമാ സ്വരാജിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്‍; എല്ലാം വെറും ഊഹാപോഹം എന്ന് പറഞ്ഞ് നിഷേധിച്ച് സുഷമാ സ്വരാജും; ഇന്ത്യന്‍ പ്രസിഡന്റായി വരെ പരിഗണിക്കപ്പെട്ട മുന്‍ വിദേശകാര്യമന്ത്രി പദവി സ്വയം ഒഴിഞ്ഞത് പോലെ ഗവര്‍ണര്‍ പദവിയും വേണ്ടെന്ന് വച്ചോ...?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ നിരവധി ആരാധകരെ നേടിയ നേതാവാണ് സുഷമാ സ്വരാജ്.പുതിയ മോദി മന്ത്രിസഭയില്‍ സ്ഥാനമില്ലെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഏതെങ്കിലുമൊരു ഉന്നതപദവി സുഷമയെ തേടിയെത്തുമെന്നുള്ള സൂചന ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് സുഷമാ സ്വരാജ് ആന്ധ്രാപ്രദേശിന്റെ പുതിയ ഗവര്‍ണറായി നിയമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ ട്വീറ്റ് പുറത്ത് വന്നിരുന്നത്.

ഗവര്‍ണറായി നിയമിതയായ സുഷമയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റായിരുന്നു അത്. എന്നാല്‍ ഇത് അദ്ദേഹം പിന്നീട് ഡിലീറ്റ്‌ചെയ്യുകയും ചെയ്തിരുന്നു. തന്നെ ആന്ധ്രാ ഗവര്‍ണറായി നിയമിച്ചുവെന്നുള്ള വാര്‍ത്ത വെറും ഊഹാപോഹമെന്നായിരുന്നു സുഷമ പ്രതികരിച്ചിരുന്നത്. ഇതിന് മുമ്പ് ഇന്ത്യന്‍ പ്രസിഡന്റായി വരെ പരിഗണിക്കപ്പെട്ട സുഷമ പദവി സ്വയം ഒഴിഞ്ഞത് പോലെ ഗവര്‍ണര്‍ പദവിയും വേണ്ടെന്ന് വച്ചോ...?? എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. മുതിര്‍ന്ന ബിജെപി നേതാവും തന്റെ സഹോദരി തുല്യയുമായ സുഷമയ്ക്ക് ആന്ധ്ര ഗവര്‍ണറായി സ്ഥാനം ലഭിച്ചതില്‍ താന്‍ അവരെ അഭിനന്ദിക്കുന്നുവെന്നാണ് ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സമസ്ഥ മേഖലകളിലും സുഷമയ്ക്കുള്ള പ്രവര്‍ത്തി പരിചയം ജനത്തിന് ഗുണം ചെയ്യുമെന്നും വര്‍ധന്‍ ട്വീറ്റില്‍ എടുത്ത് കാട്ടിയിരുന്നുവെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് വിശദീകരണമൊന്നും നല്‍കാതെ വര്‍ധന്‍ തന്റെ ട്വീറ്റ് മിനുറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുന്‍ ഡിപ്ലോമാറ്റാ എസ് ജയ്ശങ്കറിനെ മോദി വിദേശകാര്യ മന്ത്രിയായി നിയമിക്കാന്‍ ഒരുങ്ങുന്നതിനാല്‍ സുഷമയെ ഗവര്‍ണറായി നിയമിക്കാന്‍ മോദി തയ്യാറായേക്കുമെന്നുള്ള സൂചന ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവുമായി കൂടിക്കാഴ്ച നടത്തിയപ്പോഴേക്കും താന്‍ ഗവര്‍ണറായെന്ന ട്വീറ്റ് പുറത്ത് വന്നിരിക്കുന്നതില്‍ സുഷമ അതിശയം രേഖപ്പെടുത്തിയിട്ടുണ്ട്. ഒമ്പത് വട്ടം എംപിയായ സുഷമ തന്റെ അനാരോഗ്യം കാരണമായിരുന്നു ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നിരുന്നത്. എന്നാല്‍ മോദിയുടെ കാബിനറ്റിലേക്ക് സുഷമ തിരിച്ച് വരുമെന്ന പ്രതീക്ഷ ശക്തമാണ്. മോദി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ സദസ്യരില്‍ ഒരാളായി മുന്‍നിരയില്‍ സുഷമയുണ്ടായിരുന്നു. തനിക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരമേകിയതില്‍ മോദിക്ക് നന്ദി അര്‍പ്പിച്ച് കൊണ്ട് സുഷമ ട്വീറ്റ് ചെയ്തിരുന്നു.

മുമ്പ് വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു സുഷമ പ്രകടിപ്പിച്ചിരന്നത്. വിദേശത്ത് നിന്നും ഇന്ത്യക്കാരും വിദേശികളും വിവിധ അവസരങ്ങളില്‍ വിഷമാവസ്ഥ നേരിട്ടപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അവരെ രക്ഷിക്കുന്നതില്‍ സുഷമ കാണിച്ച അതുല്യമായ നേതൃത്വപാടവം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആര്‍ക്കും എപ്പോഴും സഹായം തേടാവുന്ന വിധത്തിലുള്ള സുഷമയുടെ പ്രവര്‍ത്തന ശൈലി അവര്‍ക്ക് മില്യണ്‍ കണക്കിന് ആരാധകരെ നേടിക്കൊടുത്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category