1 GBP = 88.40 INR                       

BREAKING NEWS

കണ്ണിമചിമ്മാതെ 109 മണിക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വിഭലമാക്കി ഫത്തേവീര്‍ കണ്ണടച്ചത് എന്നേക്കുമായി; പിറന്നാള്‍ ദിനത്തിലും കുടിവെള്ളം പോലും കിട്ടാതെ രണ്ടു വയസ്സുകാരന്‍ കുഞ്ഞ് കിടന്നത് 150 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍; പുറത്തെടുത്തപ്പോഴും തുടിച്ചുകൊണ്ടിരുന്ന കുഞ്ഞു ഹൃദയം നിലച്ചത് 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിയ ശേഷം

Britishmalayali
kz´wteJI³

സാംഗ്രൂര്‍: 109 മണിക്കൂര്‍ മരണത്തോട് മല്ലടിച്ച് കുഴല്‍ക്കിണറിനുള്ളില്‍ കിടന്ന പിഞ്ചുകുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ. നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ ഫത്തേവീര്‍ മരിച്ചത് പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍ വെച്ച്. അതേസമയം, കിണറില്‍ നിന്നും ജീവനോടെ പുറത്തെത്തിച്ച കുഞ്ഞിനെ റോഡുമാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയതും വിവാദമാകുന്നു.തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ റോഡ് മാര്‍ഗമാണ് കൊണ്ടുപോയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും കുഞ്ഞിന് ജീവനുണ്ടായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറില്‍ കുഞ്ഞ് വീണത്. തുണികൊണ്ട് മൂടിയ കുടിയ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍. തിങ്കളാഴ്ചയായിരുന്നു കുട്ടിയുടെ രണ്ടാം പിറന്നാള്‍. കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിച്ചിരുന്നില്ല. ഓക്സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്.

ജൂണ്‍ ആറിന് ഉച്ചയ്ക്കുശേഷമാണ് ഭഗവന്‍പുരിലെ വീടിനു വെളിയിലുള്ള 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്കു കുഞ്ഞ് വീണത്. ദേശീയ ദുരന്തനിവാരണ സംഘവും പ്രാദേശിക ഭരണകൂടവും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 125 അടിയോളം താഴ്ചയിലാണു കുഞ്ഞ് കിടന്നിരുന്നത്. ഒമ്പതുമീറ്റര്‍ വ്യാസം മാത്രമുള്ള കുഴലിനുള്ളില്‍ നീങ്ങാന്‍ കുട്ടിക്കു കഴിയുമായിരുന്നില്ല. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്. കുഴല്‍ക്കിണറിനുള്ളിലേക്കു ചെറിയ ക്യാമറ ഇറക്കിവച്ചാണ് ഇത്രയും ദിവസം കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നത്. പൈപ്പുകളില്‍ക്കൂടി ഓക്സിജന്‍ നല്‍കുകയും ചെയ്തു.

വഴിയില്‍ക്കിടന്ന ചണസഞ്ചിയില്‍ ചവിട്ടിയാണ് കുഞ്ഞ് കിണറിനുള്ളിലേക്കു വീണത്. ഈ സഞ്ചി കുട്ടിയുടെ മുഖത്തേക്കു ചെന്നുവീഴുകയും ചെയ്തിരുന്നു. കിണറിനുള്ളില്‍ നിന്നു പുറത്തെടുത്തപ്പോഴും ഈ സഞ്ചി കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് രണ്ട് വയസ്സുകാരന്‍ ഫത്തേവീര്‍ സിങ് വ്യാഴാഴ്ച 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിരവധി പേര്‍ റോഡ് ഉപരോധിച്ചു.

കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തിരുന്നു. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category