1 GBP = 88.00 INR                       

BREAKING NEWS

ബിസിനസ് നടത്താന്‍ കൈക്കൂലി കൊടുക്കേണ്ടി വരുന്നത് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എന്ന് ബംഗളുരുവിലെ ജുവലറി ഉടമ; കടം വാങ്ങിയ 400 കോടി തിരികെ ചോദിച്ചതിന് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ്; മുഹമ്മദ് മന്‍സൂര്‍ ഖാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച ആത്മഹത്യാ സന്ദേശം പുറത്തായതോടെ പണം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ നിക്ഷേപകരും

Britishmalayali
kz´wteJI³

ബെംഗളൂരു: ആത്മഹത്യസന്ദേശമടങ്ങുന്ന ശബ്ദരേഖ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ച ശേഷം ജൂവലറി ഉടമ മുങ്ങിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് പണം നഷ്ടമായിരിക്കുന്നത്. ബെംഗളൂരുവിലെ ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ മുഹമ്മദ് മന്‍സൂര്‍ ഖാനെയാണ് കാണാതായത്. ആയിരക്കണക്കിന് ആളുകളില്‍ നിന്നായി 400കോടി രൂപയോളം ഇയാള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.

ആത്മഹത്യാ സന്ദേശം പ്രചരിച്ചതോടെ പണം നഷ്ടപ്പെട്ടു എന്നു കാട്ടി മൂവായിരത്തോളം നിക്ഷേപകരാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലീസ് തിരച്ചില്‍ നോട്ടീസ് നല്‍കി. മന്‍സൂര്‍ ഖാന്‍ ആത്മഹത്യചെയ്തതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തായതോടെ, ഇയാള്‍ നടത്തിയിരുന്ന നിക്ഷേപ പദ്ധതിയില്‍ പണമിട്ട നൂറുകണക്കിനുപേരാണ് ജൂവലറിക്കുമുന്നില്‍ തടിച്ചുകൂടിയത്.

ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച ശബ്ദരേഖയില്‍ കോണ്‍ഗ്രസ് നേതാവും മുന്മന്ത്രിയുമായ റോഷന്‍ ബെയ്ഗിനേയും കുറ്റപ്പെടുത്തുന്നുണ്ട്. ''നിങ്ങള്‍ ഈ ശബ്ദരേഖ കേള്‍ക്കുമ്പോഴേക്കും ഞാന്‍ ജീവിതം അവസാനിപ്പിച്ചിരിക്കും. ബിസിനസ് വളര്‍ത്തുന്നതിന് കഴിഞ്ഞ 13 വര്‍ഷമായി കഠിനമായി പ്രയത്നിച്ചു. ഇന്ന് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി കൊടുക്കണം. ശിവാജിനഗര്‍ എംഎല്‍എ. റോഷന്‍ ബെയ്ഗ് എന്നെ വഞ്ചിച്ചു. അദ്ദേഹം 400 കോടി രൂപ കടംവാങ്ങി. പണം തിരച്ചുതരുന്നതിനുപകരം ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ആഭരണങ്ങളടക്കം 500 കോടി രൂപയുടെ ആസ്തി എനിക്കുണ്ട്. ഇതു വിറ്റ് നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു''- ഇങ്ങനെ പറയുന്ന ശബ്ദരേഖയാണ് മന്‍സൂര്‍ ഖാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അയച്ചത്. ഇതു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ചകിതരായ നിക്ഷേപകര്‍ ശിവാജിനഗറിലെ ജൂവലറിക്കുമുന്നില്‍ തടിച്ചുകൂടിയത്. വന്‍ പൊലീസ് സന്നാഹവും എത്തി. ജൂവലറി അടച്ചിട്ടനിലയിലായിരുന്നു. റംസാന്‍ കണക്കിലെടുത്ത് ജൂണ്‍ ഒമ്പതുവരെ തുറക്കില്ലെന്ന നോട്ടീസ് കടയുടെമുന്നില്‍ പതിച്ചിരുന്നു.

നിക്ഷേപകരില്‍നിന്നു 400 കോടി രൂപയോളം ജൂവലറിയുടമ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ലാഭം വാഗ്ദാനംചെയ്ത നിക്ഷേപ പദ്ധതിയില്‍ ആയിരക്കണക്കിനുപേര്‍ പണം നിക്ഷേപിച്ചെന്നും ഇതിലൂടെ ജൂവലറിയുടമ കോടികള്‍ ശേഖരിച്ചെന്നുമാണ് വിവരം. ശബ്ദരേഖ പുറത്തായതോടെ  മൂവായിരത്തോളം പേര്‍ പൊലീസില്‍ പരാതി നല്‍കി. മന്‍സൂര്‍ ഖാന്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.

അതേസമയം, ജൂവലറിയുടമ മന്‍സൂര്‍ ഖാനുമായി ബന്ധമില്ലെന്നും ആരോപണത്തിന് അടിസ്ഥാനമില്ലെന്നും റോഷന്‍ ബെയ്ഗ് എംഎല്‍എ. പറഞ്ഞു. മണ്ഡലത്തിലെ സാമൂഹികപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജൂവലറിയുടമയുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മറ്റൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category